News

എനിക്ക് ആരാധകരുടെ ഫോൺ വിളികളും മെസ്സേജുകളും ശല്യമായിട്ട് തോന്നാറുണ്ട്‌ – അമല പോൾ

Sponsored Links

amala paul (1)

എനിക്ക് ആരാധകരുടെ ഫോൺ വിളികളും മെസ്സേജുകളും ശല്യമായിട്ട് തോന്നാറുണ്ട്‌ – അമല പോൾ

Amala Paul Holi4

ആരാധകര്‍ തനിക്ക് പലപ്പോഴും ശല്യമാകാറുണ്ടെന്നു പറയുകയാണ്‌ അമല. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ‘ഭാസ്‌കര്‍ ഒരു റാസ്‌കലി’ന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു തമിഴ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് അമല ഇക്കാര്യം പറഞ്ഞത്.

Amala Paul Holi0

‘എനിക്ക് ഒരുപാട് കോളുകളും മെസേജുകളും വരാറുണ്ട്. ട്രൂ കോളര്‍ ഉള്ളത് കൊണ്ട് ചിലരുടെ കോളുകള്‍ എടുക്കില്ല. മെസേജുകള്‍ വരാറുണ്ട്. കുറേ പരസ്യ മെസേജുകള്‍ കിട്ടാറുണ്ട്. ‘അമല പോളിന്റെ ഹോട്ട് വീഡിയോസും ചിത്രങ്ങളും കാണാം സബ്‌സ്‌കൈബ് ചെയ്യൂ’ എന്നൊക്കെ പറഞ്ഞിട്ട്. ദേഷ്യം വരാറുണ്ട്.

amala paul (3)

പക്ഷേ ചില സമയത്ത് അതെല്ലാം തമാശയായി തോന്നാറുണ്ട്. എന്റെ കൂട്ടുകാര്‍ക്കെല്ലാം അത്തരം സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അയക്കും – അമല പറയുന്നു.

‘ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഞാന്‍ വളരെ പിന്നോക്കമാണ്. എന്റെ മാനേജര്‍ക്ക് എന്നെ ഫോണില്‍ കിട്ടാന്‍ അയല്‍പക്കത്തെ വീട്ടിലേക്ക് വിളിക്കേണ്ടി വന്നിട്ടുണ്ട്. കൃത്യമായി കോളെടുക്കാത്തതിനാല്‍ എനിക്ക് ഒരുപാട് സുഹൃത്തുക്കളെ നഷ്ടമായിട്ടുണ്ട്.

Amala-Paul-Second-Love-Marriage-and-Husband-details

ഇപ്പോള്‍ എല്ലാവര്‍ക്കും പെട്ടന്ന് മറുപടി വേണം. വാട്ട്‌സ് ആപ്പില്‍ എന്നെ ഓണ്‍ലൈനില്‍ കാണുമ്പോള്‍ തുടര്‍ച്ചയായി വിളിക്കുകയും സന്ദേശം ചെയ്യുകയും ചെയ്യുന്നവരുമുണ്ട്. എനിക്ക് അതെല്ലാം ശല്യമായി തോന്നാറുണ്ട്‌’ – അമല പറയുന്നു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top