Interview

പ്രണയം രൺബീറിനോടെങ്കിലും അലിയ മനസ് തുറക്കുന്നത് മറ്റൊരാളോട് !!!

Sponsored Links

aliyaa

പ്രണയം രൺബീറിനോടെങ്കിലും അലിയ മനസ് തുറക്കുന്നത് മറ്റൊരാളോട് !!!

1527921560_alia-bhatt-ranbir-kapoor

അലിയ ഭട്ടുമായുള്ള പ്രണയം രൺബീർ തുറന്നു പറഞ്ഞതോടെ ബോളിവുഡ് ഒന്നടങ്കം ഇരുവർക്കും പിന്നാലെയാണ്. 25 വയസുകാരി അലിയായും 35കാരൻ രൺബീറും പക്ഷെ ഇതിൽ കൂടുതൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

maxresdefault-2

. “ഇത് തീര്‍ത്തും പുതിയ അനുഭവമാണ്. എനിക്കതിനെ കുറിച്ച് അമിതമായി സംസാരിക്കാന്‍ താത്പര്യമില്ല. അതിന് അതിന്റേതായ സമയവും ഇടവും ആവശ്യമുണ്ട്. ഒരു വ്യക്തി എന്ന നിലയിലും ഒരു നടി എന്ന നിലയിലും ആലിയ ഇപ്പോള്‍ ഒഴുകുകയാണ്. അഭിനയിക്കുമ്പോഴും ജീവിക്കുമ്പോഴും ഞാന്‍ എന്താണ് സ്വപ്‌നം കാണുന്നത്, അതാണ് ആലിയ നല്‍കുന്നത്. ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും ഇത് പുതിയ അനുഭവമാണ്,” ജിക്യു മാഗസിന് നൽകിയ അഭിമുഖത്തിൽ ആലിയയുമായുളള പ്രണയത്തെക്കുറിച്ച് രൺബീർ പറഞ്ഞതാണിത്.

1723727-aliamain-1527749886-845-640x480

രൺബീറിനോടാണ് പ്രണയമെങ്കിലും ആലിയ മനസ് തുറക്കുന്നത് താരത്തിനോടല്ല. ബോളിവുഡിലെ ഹിറ്റ് മേക്കർ കരൺ ജോഹറിനോട് ആലിയ തന്റെ മനസ് തുറക്കുന്നത്.”സൂര്യനു കീഴിലെ എന്തിനെക്കുറിച്ചാണെങ്കിലും അത് വ്യക്തിപരമോ, പ്രൊഫഷണലോ, ഫിലോസഫിക്കലോ അതല്ല മറ്റെന്തായാലും ഞാൻ സംസാരിക്കുന്നത് ഒരേയൊരാളോട് മാത്രമാണ്, കരൺ ജോഹർ. അദ്ദേഹവുമായി സംസാരിക്കുമ്പോൾ ഞാൻ കൂടുതൽ ഉന്മേഷവതിയാകും. എന്നെ അത് മറ്റൊരുതലത്തിലേക്ക് കൊണ്ടുപോകും”, ആലിയ പറഞ്ഞു.

alia-story_647-2_072715020252

2012 ൽ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന സിനിമയിലൂടെ കരൺ ജോഹറാണ് ആലിയയെ ബോളിവുഡിൽ അവതരിപ്പിക്കുന്നത്. ആലിയയുടെ പുതിയ സിനിമയായ റാസി നിർമ്മിച്ചിരിക്കുന്നതും കരൺ ആണ്. ബോക്സോഫിസിൽ റാസി വലിയ വിജയമാണ് തീർത്തിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ 120 കോടി നേടിക്കഴിഞ്ഞു.

ആലിയയുടെ കരിയറിലെ തന്നെ മികച്ച ചിത്രമായാണ് റാസി വിലയിരുത്തപ്പെടുന്നത്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍, ഇന്ത്യയ്ക്ക് വേണ്ടി പാക്കിസ്ഥാനില്‍ പോയി ചാര പ്രവര്‍ത്തനം നടത്തുന്ന 19 വയസുകാരി കശ്‌മീരി പെണ്‍കുട്ടിയായാണ് ആലിയ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

maxresdefault

aliya bhatt about karan johar

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top