News

അജു വർഗീസ് മേജർ രവിയാകുന്നു.

Sponsored Links

aju-varghese-major-ravi

ബോബൻ സാമുവേൽ സംവിധാനം ചെയ്യുന്ന ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിലാണ്‌ അജു വർഗീസ് മേജർ രവിയാകുന്നത്. എന്നാൽ സംവിധായകൻ മേജർ രവിയുമായി അജുവിന്റെ മേജർ രവിയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് ബോബൻ സാമുവേൽ പറഞ്ഞു. ചിത്രത്തിൽ അജു വർഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ്‌ മേജർ രവി. ആള്‌ പട്ടാളക്കാരനാണ്‌. ആ ജോലി കിട്ടിയതു തന്നെ രവിയുടെ അച്ഛൻ വർഗീസ് പട്ടാളക്കാരനായതിനാലാണ്‌.


നടൻ കുഞ്ചനാണ്‌ അജു വർഗീസിന്റെ അച്ഛനായെത്തുന്നത്. മേജറെന്ന് പറയുമെങ്കിലും പട്ടാളത്തിൽ രവിയുടെ പണി പാചകമാണ്‌. വലിയ മീശയും വച്ച് പ്രത്യേക ഭാവത്തിൽ നടക്കുന്ന മേജർ രവി കാഴ്ച്ചയിൽ തന്നെ പ്രേക്ഷകരെ ചിരിപ്പിക്കുമെന്നും ബോബൻ സാമുവൽ പറഞ്ഞു.

കുഞ്ചാക്കോ ബോബനും ജയസൂര്യയും ഷാജഹാനും പരീക്കുട്ടിയുമായെത്തുന്ന ചിത്രത്തിൽ ഇരുവരുടേയും നായികയായെത്തുന്നത് തെന്നിന്ത്യൻ താര സുന്ദരി അമല പോളാണ്‌. ഷാജഹാന്റെയും പരീക്കുട്ടിയുടേയും കാമുകിയായാണ്‌ അമലയുടെ കഥാപാത്രമെത്തുന്നത്. ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിന്‌ തിരക്കഥയൊരുക്കിയിരിക്കുന്നത് വൈ വി രാജേഷാണ്‌.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top