Interview

” എന്റെ കിടപ്പുമുറിയില്‍ നിന്നും പുറത്തു വന്നു എന്റെ ടെറസില്‍ വച്ച് വിവാഹിതനായി എന്റെ കിടപ്പുമുറിയിലേക്ക് തന്നെ തിരികെ പോയി ” – അജയ് ദേവ്ഗൺ

Sponsored Links

ajay kajol

” എന്റെ കിടപ്പുമുറിയില്‍ നിന്നും പുറത്തു വന്നു എന്റെ ടെറസില്‍ വച്ച് വിവാഹിതനായി എന്റെ കിടപ്പുമുറിയിലേക്ക് തന്നെ തിരികെ പോയി ” – അജയ് ദേവ്ഗൺ

ajay-devgn-and-kajol

അജയ് ദേവ്ഗണും കാജോളും ബോളിവുഡിലെ മികച്ച ജോഡികളാണ്. രണ്ടു സ്വഭാവക്കാരായ ഇവർ എങ്ങനെ വിവാഹിതരായി എന്നാണ് എല്ലാവരുടെയും അത്ഭുതം. പതിനെട്ട് വര്ഷം തികയുന്ന വിവാഹ ജീവിതത്തെ കുറിച്ച് ഇരുവരും മനസ് തുറക്കുന്നു.
കജോളിനെ ഞാന്‍ കണ്ടുമുട്ടുന്നത് സെറ്റില്‍ വച്ചാണ്. അത് വളരെ മടുപ്പുളവാക്കുന്ന കഥയാണ്. ശരിക്കും പറഞ്ഞാല്‍ അതിലൊരു കഥയുമില്ല. ഞാന്‍ വളരെ ശാന്തനായ വ്യക്തിയാണ്. അധികമാരോടും സംസാരിക്കാത്ത പ്രകൃതമുള്ളയാള്‍. കജോള്‍ കരുതിയിരുന്നത് ഞാന്‍ ഒരു അഹങ്കാരിയാണെന്നായിരുന്നു. ആദ്യമൊക്കെ ഞങ്ങള്‍ തമ്മില്‍ സംസാരിക്കാറെ ഇല്ലായിരുന്നു. പക്ഷെ പതിയെ പതിയെ ഞങ്ങള്‍ സംസാരിച്ചു തുടങ്ങി . അങ്ങനെയാണ് അത് ആരംഭിച്ചത്.

article-201692448273930459000

ഞങ്ങള്‍ക്കിടയില്‍ വിവാഹാഭ്യര്‍ഥനകള്‍ ഒന്നും ഉണ്ടായിരുന്നില്ല . ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. അങ്ങനെയാണ് ഞങ്ങള്‍ എന്നും കണ്ടു വരുന്നത്. ഒരു ദിവസം ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു. എനിക്കെന്റെ വിവാഹം വലിയ സംഭവമാക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാന്‍ എന്റെ കിടപ്പുമുറിയില്‍ നിന്നും പുറത്തു വന്നു എന്റെ ടെറസില്‍ വച്ച് വിവാഹിതനായി എന്റെ കിടപ്പുമുറിയിലേക്ക് തന്നെ തിരികെ പോയി. അജയ് പറഞ്ഞു.

594418

അജയ് നല്ല കേള്‍വിക്കാരനായതാണ് തങ്ങളുടെ ദാമ്പത്യ വിജയത്തിന്റെ രഹസ്യമെന്ന് മുന്‍പ് കജോള്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എനിക്ക് തോന്നുന്നു ഞങ്ങളുടെ ബന്ധം വിജയിക്കാനുള്ള ഏക കാരണം ഞാന്‍ ഒരുപാട് സംസാരിക്കുകയും അജയ് അതെല്ലാം നിശബ്ദമായി കേള്‍ക്കുകയും ചെയ്യുന്നത് കൊണ്ടാണെന്നാണ്. അതാണ് ഞങ്ങളുടെ ദാമ്പത്യ രഹസ്യം അജയ് അധികമൊന്നും പറയാറില്ല. അതിനാല്‍ തന്നെ ഞങ്ങള്‍ ഏറ്റവുമടുത്ത കൂട്ടുകാരാണ്- കജോള്‍ പറഞ്ഞു.

5a9eca6c979b3.image

ajay devganabout marriage with kajol

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top