Articles

ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ;എന്നിട്ടും ഐശ്വര്യ റായ് വാതിൽ തുറന്നില്ല !!!

Sponsored Links

ash

ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ;എന്നിട്ടും ഐശ്വര്യ റായ് വാതിൽ തുറന്നില്ല !!!

Salman-Khan-picsss

സൽമാൻ ഖാന്റെ പ്രണയ കഥകളിൽ നിരവധി നായികമാർ വന്നു പോയിട്ടുണ്ട് . ഇപ്പോളും അവിവാഹിതനായി കഴിയുന്ന സൽമാൻ ഖാന്റെ പഴയ കാമുകിമാർ പക്ഷെ പലരും വിവാഹിതരുമായിരുന്നു.
സൽമാനും ഐശ്വര്യ റായിയും പ്രണയത്തിലായിരുന്നപ്പോൾ എല്ലാവരും ഇരുവരുടെയും വിവാഹം ഒരുപാട് പ്രതീക്ഷിച്ചിരുന്നു.

salmanaishwarya_final_ibnlive.in_.com_

ഇരുവരുടെയും പ്രണയകാലത്ത് നിരവധി വാർത്തകളും കഥകളും പ്രചരിച്ചു. അതിലൊന്നാണ് സൽമാൻ ഐശ്വര്യാ റായിയെ ആത്മഹത്യ ചെയ്യുമെന്നു പറ‍ഞ്ഞ് ഭീഷണിപ്പെടുത്തിയ കഥ.2001 ലായിരുന്നു സംഭവം. സൽമാൻ ഐശ്വര്യയുടെ റൂമിനു മുന്നിലെത്തി കതകില്‍ മുട്ടി, അകത്തേക്കു കയറ്റാനാവശ്യപ്പെട്ടു. ഐശ്വര്യ വാതില്‍ തുറന്നില്ല. താൻ ആത്മഹത്യ ചെയ്യുമെന്നു വരെ പറഞ്ഞ് സൽമാൻ ഭീഷണിപ്പെടുത്തിയതായി ദൃക്സാക്ഷികൾ പറയുന്നു. വിവാഹത്തിന് സമ്മതമാണെന്ന് ഐശ്വര്യയിൽ നിന്നും ഒരുറപ്പ്, അതായിരുന്നു സൽമാന് ആവശ്യം. എന്നാൽ ഉടൻ ഒരു വിവാഹത്തിന് ഐശ്വര്യക്ക് താത്പര്യമുണ്ടായിരുന്നില്ല.
പുലർച്ചെ മൂന്നുമണി വരെ നാടകം തുടർന്നു.

salman-kissing

മൂന്നു മണിയായപ്പോൾ ഐശ്വര്യ വാതില്‍ തുറന്നു. ചോരയൊലിക്കുന്ന കൈകളുമായാണ് സൽമാൻ അകത്തു കയറിയതെന്നാണ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്. താന്‍ നൽകിയ സ്നേഹം തിരിച്ചു കിട്ടിയില്ലെന്നും അതുകൊണ്ടാണ് അത്തരത്തിൽ പെരുമാറിയതെന്നും വഴക്കില്ലെങ്കില്‍ അവിടെ സ്നേഹമില്ലെന്നുമാണ് സൽമാൻ പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

salman-and-aishwarya

സല്‍മാൻ‌ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ഒന്നും സംഭവിക്കാത്തതു പോലെ പിറ്റേന്ന് ഷൂട്ടിനു പോയെന്നുമാണ് ഐശ്വര്യ പറഞ്ഞത്. എന്നാൽ അത് തെറ്റാണെന്നും താൻ സ്വയം മുറിപ്പെടുത്തുകയാണ് ഉണ്ടായതെന്നും സൽമാൻ പിന്നീട് പ്രതികരിച്ചു.

salman Khan Remuneration

aishwarya rai and salman khan affair

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top