News

മലയാള സിനിമയുടെ കാരണവർ വീണ്ടും ബോളിവുഡിൽ.

Sponsored Links

madhu-bollywood

വർഷങ്ങൾ നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലെ കാരണവർ എന്ന വിശേഷണത്തിനുടമയായ നടൻ മധു വീണ്ടും ബോളിവുഡ് സിനിമയിൽ അഭിനയിക്കുന്നു. ‘മയ്യ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. മധു അഭിനയിക്കുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമാണിത്.

വളരെ നാളുകൾക്ക് ശേഷം ഹിന്ദി ചിത്രത്തിൽ വീണ്ടും അഭിനയിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് മധു പറഞ്ഞു.

കെ എ അബ്ബാസിന്റെ സംവിധാനത്തിൽ 1969ൽ പുറത്തുവന്ന സാത്ത്‌ ഹിന്ദുസ്ഥാനിയാണ്‌ മധുവിന്റെ ആദ്യ ഹിന്ദി സിനിമ. അമിതാഭ്‌ ബച്ചന്റെ അരങ്ങേറ്റ ചിത്രവുമായിരുന്നു സാത്ത്‌ ഹിന്ദുസ്ഥാനി. പോർച്ചുഗീസ്‌ കോളനി ഭരണത്തിൽ നിന്ന്‌ ഗോവയെ മോചിപ്പിക്കാനായുള്ള ഏഴ്‌ ചെറുപ്പക്കാരുടെ പ്രവർത്തനമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top