News

പ്രായം ഒരു തടസ്സമേ അല്ല; മഞ്ജു വാര്യർ.

Sponsored Links

manjuwarrier

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സിനിമാ ലോകത്തേക്ക്‌ തിരിച്ചു വന്ന മഞ്ജു വാര്യർ ഇപ്പോൾ തികച്ചും സംതൃപ്തയാണ്‌. വളരെ പക്വതയുള്ള വേഷങ്ങളായിരുന്നു താരത്തിനു കൂടുതൽ ലഭിച്ചതെങ്കിലും വ്യത്യസ്തമായ വേഷങ്ങളും തനിക്ക്‌ ലഭിക്കുന്നുണ്ടെന്ന് മഞ്ജു പറഞ്ഞു. ഈ പ്രായത്തിലും എനിക്ക്‌ വ്യത്യസ്തമായ റോളുകൾ ലഭിക്കുന്നത്‌ അനുഗ്രഹം തന്നെയാണ്‌ മഞ്ജു വാര്യർ പറയുന്നു. ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ജോ ആൻഡ്‌ ദി കിഡിൽ ഒരു യുവ അനിമേറ്ററുടെ റോളാണ്‌ എനിക്ക്‌. തൊട്ടു മുൻപ്‌ റിലീസായ റാണി പദ്മിനിയിലും പ്രായത്തെക്കുറിച്ചുള്ള പരാമർശ്ശങ്ങൾ ഒന്നും തന്നെയില്ലായിരുന്നു. മഞ്ജു പറഞ്ഞു.

സമയം തികയാത്തതിനാൽ പല നല്ല പ്രോജക്ടുകളോടും നോ പറയേണ്ടി വന്നതിൽ വിഷമമുണ്ടെന്നും മഞ്ജു പറഞ്ഞു. തിരിച്ചു വരവിലെ ആദ്യ ചിത്രങ്ങളായ ഹൗ ഓൾഡ്‌ ആർ യു, എന്നും എപ്പോഴും എന്നീ സിനിമകളിൽ എനിക്ക്‌ തികച്ചും പക്വതയുള്ള വേഷങ്ങളായിരുന്നു. സ്മാർട്ടായ കഥാപാത്രങ്ങൾ ലഭിച്ചാൽ ഇനിയും താൻ അഭിനയിക്കുമെന്നും മഞ്ജു വ്യക്തമാക്കി.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top