News

വനിത സംവരണം ഇങ്ങനെപോയാൽ രാഷ്ട്രീയത്തിൽ ആണുങ്ങളുണ്ടാവില്ല: സലിം കുമാർ.

Sponsored Links

SALIM KUMAR1

വനിത സംവരണം ഇങ്ങനെപോയാൽ 10 വർഷം കഴിഞ്ഞ് രാഷ്ട്രീയത്തിൽ ആണുങ്ങളുണ്ടാവില്ലെന്ന് നടൻ സലിം കുമാർ. സംവരണത്തിൽ ജയിച്ചു വരുന്ന വനിത പ്രതിനിധികൾ അടുത്ത ഓരോ തവണയും മത്സരിക്കാൻ താൽപ്പര്യം കാണിക്കും. സ്വന്തം ഡിവിഷനിൽ ജനറൽ സീറ്റായാലും പല സ്ത്രീകളും അവിടെ തുടർന്നു മത്സരിക്കാൻ മുതിരും. ഇങ്ങനെ ഓരോ തിരഞ്ഞെടുപ്പ് കഴിയുംതോറും മത്സര രംഗത്ത് പുരുഷ സാന്നിദ്ധ്യം കുറഞ്ഞു വരും. അധികാരം പുരുഷന്മാരേക്കാൾ ഭ്രമിപ്പിക്കുന്നത് സ്ത്രീകളെയാണ്‌ ,സലിം കുമാർ പറഞ്ഞു.

ചിറ്റാറ്റുകര പഞ്ചായത്തിലെ വ്യാപാരഭവൻ ഹോളിലെ പോളിങ്ങ് സ്റ്റേഷനിലായിരുന്നു സലിം കുമാർ തന്റെ വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിൽ ഒരു നടൻ ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് വിജയിക്കാൻ കഴിഞ്ഞ പാർലമെന്റ് ഇലക്ഷൻ വരെ കാത്തിരിക്കേണ്ടിവന്നുവെന്നും സലിം കുമാർ പറഞ്ഞു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top