Articles

കോളിളക്കം സൃഷ്ടിച്ച്‌ ജയൻ മൺമറഞ്ഞിട്ട്‌ 35 വർഷം.

Sponsored Links

12273170_10153650533572649_1181150588_n

മലയാള സിനിമയുടെ ആക്ഷൻ സൂപ്പർ ഹീറോ ജയൻ മൺമറഞ്ഞിട്ട്‌ ഇന്ന്‌ 35 വർഷം.1980 നവംബർ 16ന്‌ തമിഴ്‌നാട്ടിലെ ഷോളവാരം എയർ സ്ട്രിപ്പിൽ ബാലൻ കെ.നായർക്ക്‌ ഒപ്പമുള്ള ചിത്രീകരണത്തിനിടെയാണ്‌ കോപ്ടർ തകർന്ന്‌ ജയൻ മരിച്ചത്‌ .സൂപ്പർ ഹിറ്റ്‌ സിനിമയായിരുന്ന കോളിളക്കത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിനിടെയായിരുന്നു അപകടം സംഭവിച്ചത്‌.കോളിളക്കത്തിലെ ഹെലികോപ്റ്റർ സീൻ ജയന്റെ ജീവിതത്തിലെ തന്നെ അവസാന സീനായി.

ചിത്രീകരണത്തിനായി ഉപയോഗിച്ചത്‌ പഴക്കമുള്ള ഹെലികോപ്ടറായിരുന്നു. പഴയ കോപ്ടർ കൂടുതൽ ഉയരത്തിലേക്ക്‌ പറത്തരുതെന്ന മുന്നറിയിപ്പ്‌ അവഗണിച്ചായിരുന്നു ചിത്രീകരണം. രണ്ടു പേർ മാത്രം കയറാൻ കഴിയുമായിരുന്ന കോപ്റ്ററിൽ ഷൂട്ടിങ്ങിനായി മൂന്നുപേർ കയറിയതും അപകടത്തിനുള്ള കാരണമായി. കൂടാതെ കനത്ത മഴയും പ്രതികൂല സാഹചര്യം സൃഷ്ടിച്ചു.

മരിച്ച്‌ 35വർഷങ്ങൾ പിന്നിടുമ്പോഴും ജയൻ എന്ന നക്ഷത്രം ഒളിമങ്ങാതെ ഇന്നും ആരാധക മനസ്സിൽ കുടികൊള്ളുകയാണ്‌. ജയൻ ജനിച്ചു വളർന്ന കൊല്ലം തേവള്ളിയിലെ വീട്ടിൽ ഒരു സ്മാരകമൊരുക്കണമെന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ആവശ്യത്തിനും 35 വർഷത്തിന്റെ പഴക്കമുണ്ട്‌. വീടിനോട്‌ ചേർന്നുള്ള ജയൻ മെമ്മോറിയൽ ആർട്ട്സ്‌ ആൻഡ്‌ സ്പോർട്ട്സ്‌ ക്ലബും ഇപ്പോൾ മൃതാവസ്ഥയിലാണ്‌. അധികരത്തിലിരിക്കുന്നവർ തിരിഞ്ഞു നോക്കാത്തതിൽ അതീവ ദുഖിതരാണ്‌ ജയൻ എന്ന മഹാനടനെ സ്നേഹിക്കുന്നവർ.

നടൻ ജയന്റെ മരണത്തെ സംബന്ധിച്ച്‌ പല വാർത്തകളും ഇന്നും സജീവമാണ്‌. അപകടമരണമാണെന്നും അതല്ല കരുതിക്കൂട്ടി അപകടം ഉണ്ടാക്കുകയായിരുന്നു എന്നും. ഇന്നും മലയാളിയുടെ ഹൃദയത്തിൽ പൗരുഷത്തിന്റെ പ്രതീകമായി ജീവിക്കുന്ന ആ മഹാനടന്റെ മരണം ദുരൂഹമായി തുടരുകയാണ്‌ എന്നതാണ്‌ ഏറെ വേദനിപ്പിക്കുന്ന സത്യം.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top