Articles

മോഹൻലാലിനെ സൂപ്പർ താരമാക്കിയ ആ സിനിമയിൽ വില്ലനായി എത്തിയത് “തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റെ “സുഹൃത്തായ ദേവമാത ബസ് ഓണർ ബാബു

Sponsored Links

thuvanathumbikal

മോഹൻലാലിനെ സൂപ്പർ താരമാക്കിയ ആ സിനിമയിൽ വില്ലനായി എത്തിയത് “തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റെ “സുഹൃത്തായ ദേവമാത ബസ് ഓണർ ബാബു

12

ഡോ. എം.എം അലക്സ് മാത്യു

മുല്ലശേരിൽ അലക്സ് മാത്യു എന്ന പേര് പലർക്കും അറിയില്ലെങ്കിലും തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റെ സുഹൃത്തായ ദേവമാത ബസ് ഓണർ ബാബുവിനെ അറിയാത്ത മലയാളികളുണ്ടാവില്ല.1986-ൽ പുറത്തിറങ്ങിയ”രാജാവിന്റെ മകൻ ” എന്ന ചിത്രത്തിലൂടെയാണ് അലക്സ് മാത്യു സിനിമയിലെത്തുന്നത്. ചിത്രത്തിൽ ഒരു വിദ്യാർത്ഥി നേതാവിന്റെ വേഷത്തിലാണ് അലക്സ് അഭിനയിച്ചത്. ആ ചിത്രം പിന്നീട് തമിഴിൽ “മക്കൾ എൻ പക്കം ” എന്ന പേരിൽ റീമേക്ക് ചെയ്തപ്പോഴും അലക്സ് തന്നെയായിരുന്നു ആ വേഷം അഭിനയിച്ചത്.

77

തൂവാനത്തുമ്പികളിലെ ദേവമാത ബാബു എന്ന കഥാപാത്രത്തോടെയാണ് അലക്സ് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി അറുപത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ചു. “രണ്ടാം വരവ്, വിറ്റ്നസ് , വ്യൂഹം, കണി കാണും നേരം” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. നിരവധി അവസരങ്ങളുടെ നടുവിൽ നിൽക്കുമ്പോഴാണ് “പരമ്പര ” എന്ന ചിത്രത്തോടെ അലക്സ് തന്റെ സിനിമ ജീവിതം അവസാനിപ്പിച്ചു…

Alex-Mathew-Actor-Full-Image

അറിയപ്പെടുന്ന ജീവ ശാസ്ത്രകാരനും ആത്മീയ പ്രഭാഷകനുമൊക്കെയായിരുന്നു അലക്സ് മാത്യു. നിരവധി ഡോക്യുമെന്ററി ചിത്രങ്ങൾ സംവിധാനം ചെയ്തു. നാഷണൽ അവാർഡ് ജൂറിയായി പ്രവർത്തിച്ചിട്ടുണ്ട്..

“വേദിക് ഇന്ത്യ സൊസൈറ്റി, ഇൻസ്റ്റിറ്റൂട്ട് ഓഫ് എൻഷ്യന്റ് ഇൻറഗേറ്റീവ് തെറാപ്പിസ്റ്റ് ” തുടങ്ങിയ സംഘടനകളുടെ സ്ഥാപകനായിരുന്നു അദ്ദേഹം. സംസ്ക്യത ഭാഷയുടെ പ്രചരണങ്ങൾക്ക് നൽകിയിട്ടുള്ള സംഭാവനകൾ മുൻനിർത്തി ഇന്ത്യ ഗവൺമെന്റ് അദ്ദേഹത്തെ “സംസ്ക്യതമിത്ര ” അവാർഡ് നൽകി ആദരിച്ചു…

alex-mathew-thoovanthumbikal-bus-owner-babu-died

ഹൃദയാഘാതത്തെ തുടർന്ന് 2015 ജൂൺ
23-ന് അദ്ദേഹം അന്തരിച്ചു. കാലത്തെ അതിജീവിച കലാസൃഷ്ടിയായി തൂവാനത്തുമ്പികൾ മലയാളസിനിമ ചരിത്രത്തിൽ നിലകൊള്ളുമ്പോൾ കാലാതീതനായ കലാകാരനായി അലക്സ് മാത്യുവും മലയാളി മനസിലുണ്ടാവും

കടപ്പാട്: മൂവി സ്ട്രീറ്റ്

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top