News

ഹോളിവുഡ് സിനിമ ജസ്റ്റിസ് ലീഗിൽ ഹെൻറി കാവിൽ ഉപയോഗിച്ച വിദ്യ ഓടിയനിലും ഉപയോഗിക്കാമെന്നു സംവിധായകൻ പറഞ്ഞകിലും മോഹൻലാൽ അത് സമ്മതിച്ചില്ല

Sponsored Links

odiyn

ഹോളിവുഡ് സിനിമ ജസ്റ്റിസ് ലീഗിൽ ഹെൻറി കാവിൽ ഉപയോഗിച്ച വിദ്യ ഓടിയനിലും ഉപയോഗിക്കാമെന്നു സംവിധായകൻ പറഞ്ഞകിലും മോഹൻലാൽ അത് സമ്മതിച്ചില്ല

മോഹൻലാലിൻറെ പുത്തൻ മേക്ക് ഓവർ കണ്ടു കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ. കാത്തിരിപ്പിനൊടുവിൽ ഇന്നലെ ഓടിയന്റെ ടീസർ പുറത്തിറങ്ങി. മീശ കളഞ്ഞു, മെലിഞ്ഞു ഒരു മുപ്പതുകാരനായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. പഞ്ചാഗ്നി,വാനപ്രസ്ഥം,ഇരുവർ എന്നീ സിനിമകളിൽ മീശയില്ലാത്ത ലുക്കിൽ അഭിനയിച്ചിരുന്നു.
u2gkcitmdvhwxqznqi9d
കഴിഞ്ഞ മാസം ഹോളിവുഡിൽ റിലീസായ ജസ്റ്റിസ് ലീഗ് എന്ന സിനിമയിൽ ഹെൻറി കാവിൽ മീശ ഇല്ലാത്ത രൂപത്തിൽ അഭിനയിച്ചിരുന്നു. മിഷൻ ഇമ്പോസ്സിബിൾ 6 എന്ന സിനിമക്ക് വേണ്ടി കട്ടി മീശ വളർത്തിയിരുന്ന നടൻ പക്ഷെ ഈയൊരു റോൾ ചെയ്യാൻ മീശ കളയാൻ സാധിക്കില്ലായിരുന്നു. ഈയൊരു സാഹചര്യത്തിൽ മീശ കളയാതെ തന്നെ ഹെൻറി അഭിനയിച്ചു , സി ജി ഐ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് മീശ ഇല്ലാത്ത രൂപത്തിലാക്കിയെടുത്തു.
DC6E05oVwAEthdS-1
ഓടിയനു വേണ്ടിയും ഈയൊരു വിദ്യ ഉപയോഗിക്കാമെന്ന് ഒടിയൻ ഡയറക്ടർ ശ്രീകുമാർ പറഞ്ഞെങ്കിലും കഥാപാത്രത്തിന്റെ പൂര്ണതക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ തയാറായ നടൻ മോഹൻലാലാണ് അത് വേണ്ടാന്നു പറഞ്ഞതും , മീശ കളയുന്നതാണ് നല്ലതെന്നു അഭിപ്രായപെട്ടതുമെന്നും ശ്രീകുമാർ പറഞ്ഞു.
screen_shot_2017-12-13_at_11.58.09_am_480
ഒടിയൻ മാണിക്യനായി 55 ദിവസത്തെ ഷൂട്ടിംഗ് ഉണ്ട്. നാലു പാട്ടുകളും മുന്ന് ആക്ഷൻ രംഗങ്ങളും ചിത്രീകരിക്കാനുണ്ടെന്നും ഡയറക്ടർ പറഞ്ഞു.

about the technology mohanlal rejected to use in odiyan

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top