News

കുപ്പത്തൊട്ടിയിൽ അലഞ്ഞു നടന്നത് പഴയ കഥ ;ഇന്ന് വില രണ്ടര കോടി !!!

Sponsored Links

asderftg

കുപ്പത്തൊട്ടിയിൽ അലഞ്ഞു നടന്നത് പഴയ കഥ ;ഇന്ന് വില രണ്ടര കോടി !!!

kaala_dog_5

തെരുവോരത്ത് പട്ടിണിയും കുപ്പത്തൊട്ടിയിൽ അലഞ്ഞും നടന്ന മണിയല്ല ഇന്നവൻ. ഇന്ന് ലോകമറിയുന്ന കോടിക്കണക്കിനു വിലയുള്ള താരമാണ് . രണ്ട് മുതല്‍ മൂന്ന് കോടിയോളം രൂപ വരെ വരും അവന്റെ മൂല്യം. അവന്റെ ഭാവി മാറ്റിമറിച്ചത് മറ്റാരുമല്ല. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് തന്നെ.രജനിയുടെ കാല കരികാലയുടെ പോസ്റ്ററിലൂടെയാണ് മണിയെ ലോകം ആദ്യമായി കാണുന്നത്. ജർമൻ ഷെപ്പേഡ്, ഡോബര്‍മാന്‍ തുടങ്ങിയ പട്ടികളെ അരികില്‍ ഇരുത്തി ഞെളിഞ്ഞിരിക്കുന്ന നായകനെ അല്ലെങ്കില്‍ വില്ലനെ കണ്ടുമാത്രം ശീലിച്ചിട്ടുള്ള പ്രേക്ഷകര്‍ക്ക് അതൊരു പുതുമയായിരുന്നു. രജനിക്കൊപ്പം ഒരു സാധാരണ നായയോ? , ചിലര്‍ നെറ്റി ചുളിച്ചു.

maxresdefault (1)

മുപ്പത് വര്‍ഷങ്ങളായി ഡോഗ് ട്രെയിനറായി ജോലി ചെയ്യുന്ന സൈമണാണ് മണിയെ സിനിമയ്ക്ക് വേണ്ടി ഒരുക്കിയെടുത്തത്. തെരുവിൽ സ്വതന്ത്രനായി ജീവിച്ച, തെരുവിന്റെ ദുസ്വഭാവങ്ങൾ ശീലിച്ച മണിയെ പരിശീലിപ്പിക്കാന്‍ തനിക്ക് അൽപം ബുദ്ധിമുട്ടേണ്ടി വന്നുവെന്നാണ് സൈമൺ പറയുന്നത്.സിനിമയ്ക്കു വേണ്ടി ഒരു നായയെ വേണമെന്ന് പാ രഞ്ജിത്ത് എന്നോട് പറഞ്ഞു. ജര്‍മന്‍ ഷെപ്പേഡ്, ലാബ്രഡോര്‍, ഡാല്‍മേഷന്‍, റോട്ട് വീലര്‍ തുടങ്ങിയ വിദേശ ബ്രീഡുകളെ ഞാന്‍ പാ രഞ്ജിത്തിന് കാണിച്ചു കൊടുത്തു. അദ്ദേഹത്തിന് ഒന്നിനെപ്പോലും ഇഷ്ടമായില്ല. രജനികാന്ത് സാറിനും അതേ ചിന്തയായിരുന്നു.മുപ്പതോളം നായ്ക്കളെ രജനികാന്ത് വേണ്ടെന്ന് പറഞ്ഞപ്പോള്‍ സൂപ്പര്‍ താരത്തോടൊപ്പം ജോലി ചെയ്യാനുള്ള അവസരം നഷ്ടമാകുമോ എന്ന് സൈമണ്‍ ഭയന്നു.

Rajinikanth1

അങ്ങനെയിരിക്കെയാണ് ചെന്നൈയിലെ തെരുവില്‍ ആക്‌സ്മികമായി മണി സൈമണിന്റെ കണ്ണില്‍പ്പെടുന്നത്. ഉടന്‍ തന്നെ മണിയുടെ ഒരു ചിത്രമെടുത്ത് സൈമണ്‍ രജനിക്ക് അയച്ചു കൊടുത്തു. രജനിക്ക് മണിയെ വല്ലാതെ ഇഷ്ടമായി.മണിയെ എടുത്ത് കൊണ്ട് വന്ന് ഉടന്‍ തന്നെ വേണ്ട് വാക്‌സിനുകള്‍ നല്‍കി. സൂപ്പര്‍ താരത്തിനോടൊപ്പം വേഷമിട്ടതിനാല്‍ രണ്ടര വയസ്സുകാരനായ മണിക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. 2-3 കോടി രൂപവരെയാണ് അവന്റെ മൂല്യം. പക്ഷേ മണിയെ വിട്ടുകൊടുക്കാന്‍ സൈമണിന് മനസ്സ് വരുന്നില്ല. ആയിരത്തോളം സിനിമകളില്‍ സൈമണ്‍ ജോലി ചെയ്തിട്ടുണ്ട്. പക്ഷേ കബാലി ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമാണെന്ന് അദ്ദേഹം പറയുന്നു.

KALA_2923

അവനിപ്പോള്‍ നാല് സിനിമ ചെയ്തു. ഒന്നിന്റെ ഷൂട്ട് കൊടൈക്കനാലിലായിരുന്നു. കാലാവസ്ഥാ വ്യതിയാനം ഉണ്ടായാലും പെട്ടന്ന് ക്ഷീണിക്കുകയില്ല എന്നതാണ് ഇന്ത്യന്‍ ബ്രീഡുകളുടെ പ്രത്യേകത. കുറുമ്പനാണ് അടങ്ങിയിരിക്കുകയില്ല. ഇവനെ കുളിപ്പിക്കുമ്പോള്‍ നമ്മള്‍ കുളിയ്ക്കും. അവന്‍ ഓടിപ്പോകും- സൈമണ്‍ കൂട്ടിച്ചേര്‍ത്തു.

hd

about kaala movie dog

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top