News

ഇന്ദ്രൻസിനു മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം നേടി കൊടുത്ത സിനിമ ‘ആളൊരുക്കം’ നാളെ തീയേറ്ററുകളിലേക്കു…

Sponsored Links

aaalorukkm

ഇന്ദ്രൻസിനു മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം നേടി കൊടുത്ത സിനിമ ‘ആളൊരുക്കം’ നാളെ തീയേറ്ററുകളിലേക്കു…

18952763_105229963378123_4372995895897220335_n

സമകാലിക പ്രസക്തമായ ഗൗരവമുള്ള ഒരു വിഷയം കൈകാര്യം ചെയുന്ന സിനിമയാണ് ആളൊരുക്കം.ചിത്രം നാളെ തീയേറ്ററുകളിൽ എത്തും. ഇന്ദ്രൻസിനു സംസ്ഥാന അവാർഡിന് അര്ഹനാക്കിയ ആ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.ഒരു വൃദ്ധന് അദ്ദേഹത്തിന് തന്റെ തിരക്കുകൾക്കിടയിൽ കുട്ടികളുടെ സ്നേഹം തിരിച്ചറിയാൻ കഴിയാതെ പോവുകയും , വലിയ ദാർഷ്ട്യത്തോട് കൂടി ജീവിച്ചു അതിൽ ഉണ്ടാകുന്ന കുറ്റബോധമൊക്കെയാണ് ആളൊരുക്കം പറയുന്നത്.

aalorukkam_Indran_VCAbhilash1

പഴയ ആൾകാർ പുതിയ തലമുറയുടെ സ്നേഹം നിരസിക്കുകയും, അവരുടെ ജീവിത രീതികളോട് പൊരുത്ത പെടാൻ കഴിയാതെ ബലം പിടിച്ചു നിൽകുകയും ചെയുന്ന ഒരു കൂട്ടം മുതിർന്നവരുണ്ട് ഇന്നുണ്ട് , അവരുടെ ചുറ്റുപാടിന്റെ കഥയാണ് ആളൊരുക്കം പറയുന്നത്.

പുതിയ തലമുറയുടെ പ്രേമത്തിന്റെയും സ്നേഹത്തിന്റെയും രീതികളോട് പൊരുത്തപ്പെട്ട് പോകണമെന്ന് പറയുന്ന കഥയാണിത്.

indrans aalorukkam (4)

പതിനാറു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നോട് പിണങ്ങി നാട് വിട്ടു പോയ മകനെ അന്വേഷിച്ചാണ് പപ്പുപിഷാരടി എന്ന വൃദ്ധന്‍ കുന്നത്ത് കാവ് എന്ന കുഗ്രാമത്തില്‍ നിന്ന് നഗരത്തില്‍ എത്തിയത്.

Indrans

ഒന്നര പതിറ്റാണ്ടിനിപ്പുറം അവന്‍ തന്നെ തിരിച്ചറിയുമോ, സ്വീകരിക്കുമോ എന്നിങ്ങനെയുള്ള ചിന്തയൊന്നും അയാളെ അലട്ടുന്നില്ല. പിണങ്ങി പോകുമ്പോള്‍ അവനു പ്രായം ഇരുപത് വയസ്സാണ്. ആ മകനെ തേടി ഇറങ്ങുമ്പോൾ വഴിയിൽ തളർന്നും സഹായം തേടിയും കുറെ പച്ചയായ ജീവിത സത്യങ്ങളിലേക്ക് പപ്പു പിഷാരടി എത്തിച്ചേരുകയാണ് .

ഇന്ദ്രന്‍സ് മുഴുനീള ഓട്ടന്‍തുള്ളല്‍ കലാകാരനായി അഭിനയിക്കുന്ന ചിത്രത്തിൽ മാധ്യമ പ്രവര്‍ത്തകനായ വി.സി. അഭിലാഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്നു. ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

indrans aalorukkam (3)

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top