Uncategorized

തണ്ണിമത്തൻ, വിശപ്പും ദാഹവും അകറ്റാൻ ഉത്തമം. കടുംചുവപ്പ് നിറത്തിൽ കണ്ടാൽ ആരും വയർ നിറയെ കഴിച്ചു പോകും. പോഷകമൂല്യങ്ങൾ ധാരാളം. മായമില്ലാത്ത ചുരുക്കം ഭക്ഷണസാധനങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ എന്നൊക്കെയാണ് പറയാണ്. എന്നാൽ വന്ന് വന്ന് തണ്ണിമത്തനിലും
തട്ടിപ്പ് നടത്താൻ തുടങ്ങിയിരിക്കുകയാണ്. ഒരു വീട്ടമ്മയ്ക്കാണ് അമളി പറ്റിയത്. ‌

വീടിനു സമീപം തന്നെയുള്ള കടയിലാണ് കടുംപച്ച നിറത്തിൽ തണ്ണിമത്തൻ കണ്ടത്. കണ്ടാൽ ഫ്രഷ്. വീട്ടിലെത്തി തണുപ്പിക്കാനായി ഫ്രീസറിൽ വച്ചു. അൽപനേരത്തിനു ശേഷം എടുത്തു നോക്കിയപ്പോൾ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു.

തണ്ണിമത്തനു മുകളിലെ നിറം ഇളകി വരുന്നു. അപ്പോഴാണ് ആ ഞെട്ടിക്കുന്ന യാഥാർഥ്യം മനസിലാക്കിയത്. പാകമാകാത്ത തണ്ണിമത്തന്റെ പുറത്തു സ്പ്രേ പെയിന്റടിച്ച് പച്ച നിറമാക്കിയിരിക്കുകയാണ്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top