News

വെറും രണ്ടു മിനിറ്റ് സമയം കൊണ്ട് ആ ഇരുട്ടത്ത് ഒരു കിലോമീറ്ററിനു മുകളിലുള്ള കരിങ്കല്ല് നിറഞ്ഞ റെയിൽവേ ട്രാക്കിലൂടെ ആ കാക്കിധാരികൾ ഓടിയെത്തി !!!

Sponsored Links

policee

വെറും രണ്ടു മിനിറ്റ് സമയം കൊണ്ട് ആ ഇരുട്ടത്ത് ഒരു കിലോമീറ്ററിനു മുകളിലുള്ള കരിങ്കല്ല് നിറഞ്ഞ റെയിൽവേ ട്രാക്കിലൂടെ ആ കാക്കിധാരികൾ ഓടിയെത്തി !!!

PHOT

മിനിറ്റുകൾക്കുള്ളിലാണ് പോലീസുകാർ റെയിൽവേ ട്രാക്കിലേക്ക് അമ്മയറിയാതെ പോയ രണ്ടു വയസുകാരനെ രക്ഷിച്ചത്. എറണാകുളം ജില്ലയിലെ കളമശ്ശേരിയില്‍ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. റെയില്‍വേ ക്വാര്‍ട്ടേഴ്‌സിന്റെ മുറ്റ്ത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് വയസുകാരനാണ് അമ്മ അറിയാതെ റെയില്‍വേ ട്രാക്കിലേക്കിറങ്ങി നടന്നത്. കുഞ്ഞിനെ കാണാതെ പരിഭ്രമിച്ച അമ്മ റെയില്‍വേ ട്രാക്കിലിറങ്ങി പരിശോധിച്ചത് കുഞ്ഞ് പോയതിന്റെ നേരെ എതിര്‍ദിശയിലും.

29570975_1315060405262851_7130798785865591460_n

ഇരുട്ട് പരന്നതിനാല്‍ തപ്പിയും തടഞ്ഞും പോകുന്ന കുട്ടിയെ തൊട്ടടുത്തുള്ള ട്രാക്കിലൂടെ കടന്നുപോയ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരനാണ് കണ്ട് പൊലീസിനെ വിളിച്ചത്. സന്ദേശം ലഭിച്ച ഉടന്‍ പൊലീസ് പാഞ്ഞെത്തുകയും കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. വെറും രണ്ടു മിനിറ്റ് സമയം കൊണ്ട് ആ ഇരുട്ടത്ത് ഒരു കിലോമീറ്ററിനു മുകളിലുള്ള കരിങ്കല്ല് നിറഞ്ഞ റെയിൽവേ ട്രാക്കിലൂടെ ആ കാക്കിധാരികൾ ഓടിയെത്തിയത്. തടഞ്ഞുവീണ് ചോരയൊലിപ്പിച്ച മുഖവുമായി തന്റെ കുഞ്ഞിനെ പൊലീസുകാര്‍ തിരിച്ചുകൊണ്ടുവന്നത് കണ്ടപ്പോള്‍ അമ്മ തളര്‍ന്ന് വീണു. തുടര്‍ന്ന് രണ്ട് പേരെയും ആശുപത്രിയിലാക്കി.

klm

ഭാഗ്യത്തിന് ആ കുഞ്ഞിന് വലിയ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. ട്രാക്കില്‍ തെന്നി വീണ കുറച്ച് മുറിവുകളും മാത്രമേ ഉണ്ടായിരുന്നുളളു. കൊല്ലത്ത് ഡ്രൈവര്‍ ആയ അജിത്തിന്റെയും റെയില്‍വേ ജീവനക്കാരി മഞ്ജുവിന്റെയും മകന്‍ ദേവനാരായണിനെയാണ് അജ്ഞാത യാത്രക്കാരന്റെ ഫോണ്‍ സന്ദേശത്തിലൂടെ പൊലീസ് രക്ഷിച്ചത്. ആറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവര്‍ക്ക് ദേവനാരായണ്‍ ജനിക്കുന്നത്. ഒരാഴ്ച മുമ്പാണ് കുഞ്ഞിന്റെ അമ്മ കളമശ്ശേരിയിലേക്ക് ട്രാന്‍സ്ഫര്‍ ആയി വരുന്നത്.

PHOT

2 year old boy rescued by police

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top