Social Media

മമ്മൂട്ടിയുടെ കൂടെ ഉള്ള ആ കുട്ടികളും കുഞ്ചാക്കോ ബോബന്റെ ഒപ്പമുള്ള ആ പെൺകുട്ടിയും. ആരാണെന്നു അറിയാമോ

Sponsored Links

mammutty-chackochan

ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായ 2 ചിത്രങ്ങളാണ് ഇവ. മമ്മൂട്ടിയുടെ ഒപ്പമുള്ള ആ കുട്ടികളും കുഞ്ചാക്കോ ബോബന്റെ ഒപ്പമുള്ള ആ പെൺകുട്ടിയും ആരൊക്കെയാണ്?

mammootty with kids

മമ്മൂട്ടിയുടെ ഓണം ചിത്രമായ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ മമ്മൂട്ടിയെ കാണാനെത്തിയ ‘കുട്ടി ഫാൻസാണ്’ അവർ. പൊതുവെ ഗൗരവക്കാരനായ മമ്മൂട്ടി പക്ഷെ കുട്ടികളോട്‌ വളരെ സൗമ്യമായി പെരുമാറുന്ന പ്രകൃതക്കാരനാണ്. കുട്ടികൾ സെൽഫിയെടുക്കാനോ ഒപ്പം നിന്ന് ഫോട്ടോ എടുക്കാനോ താൽപര്യം പ്രകടിപ്പിച്ചാൽ അവരെ ഒരിക്കലും അദ്ദേഹം നിരുത്സാഹപ്പെടുത്താറില്ല എന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ഈ കുട്ടികൾക്കൊപ്പമുള്ള ഫോട്ടോ. സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്ത ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

mammootty_flowers

അതേ സമയം മറ്റൊരു ചിത്രം കുഞ്ചാക്കോ ബോബൻ ഷെയർ ചെയ്തതാണ്‌. ഭാര്യയ്ക്കൊപ്പമുള്ള ഫണ്ണി ഡേ സെൽഫി എന്നാണ് ചാക്കോച്ചൻ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്‌. ആരാധകർക്കിടയിൽ നിന്ന് വൻ സ്വീകരണമാണ് ഫോട്ടോയ്ക്ക്‌ ലഭിച്ചിരിക്കുന്നത്‌. ചാക്കോച്ച ഞാൻ കണ്ടതിൽ വച്ച്‌ ഏറ്റവും വിശേഷപ്പെട്ട ചിത്രമാണിത്‌, പ്രിയച്ചേച്ചീ നിങ്ങളുടെ സൗന്ദര്യം റീലോഡ്‌ ചെയ്തിരിക്കുന്നു എന്നാണ് ഒരു ആരാധികയായ ആൻ മാളികപ്പുരയ്ക്കൽ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്‌. ഇത്‌ കൂടാതെ നിരവധി ആരാധകരാണ് ചിത്രത്തോട്‌ പ്രതികരിച്ചത്‌.

kunchakko boban and wife

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top