Malayalam
‘ലിറ്റില്‍ ഹാര്‍ട്‌സ്’ സിനിമയ്ക്ക് വിലക്ക്, കാരണം ഇപ്പോള്‍ തുറന്നു പറയാനാകില്ല, നിഗൂഢത പുറത്തുവരാനുണ്ട്. കാത്തിരിക്കൂവെന്ന് സാന്ദ്ര തോമസ്
‘ലിറ്റില്‍ ഹാര്‍ട്‌സ്’ സിനിമയ്ക്ക് വിലക്ക്, കാരണം ഇപ്പോള്‍ തുറന്നു പറയാനാകില്ല, നിഗൂഢത പുറത്തുവരാനുണ്ട്. കാത്തിരിക്കൂവെന്ന് സാന്ദ്ര തോമസ്
ഷെയ്ന്‍ നിഗം നായകനായെത്തുന്ന ‘ലിറ്റില്‍ ഹാര്‍ട്‌സ്’ സിനിമയ്ക്ക് ജിസിസി രാജ്യങ്ങളില്‍ വിലക്ക്. ചിത്രത്തിന്റെ നിര്‍മാതാവ് സാന്ദ്ര തോമസാണ് സിനിമയുടെ ഗള്‍ഫിലെ റിലീസ് തടഞ്ഞ വിവരം പത്രകുറിപ്പിലൂടെ അറിയിച്ചത്. വിലക്കിന്റെ കാരണം ഇപ്പോള്‍ തുറന്നു പറയാനാകില്ലെന്നും തന്റെ മോഹത്തിനേറ്റ വലിയ മുറിവാണ് ഈ വാര്‍ത്തയെന്നും സാന്ദ്ര സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു.
”ആത്മാവും ഹൃദയവും നല്‍കി ഞങ്ങള്‍ ചെയ്ത ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ്. എന്നാല്‍ വളരെ ഖേഃദത്തോടെ ഞാന്‍ അറിയിക്കട്ടെ ലിറ്റില്‍ ഹാര്‍ട്‌സ് ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനം ഉണ്ടായിരിക്കില്ല. ഗവണ്‍മെന്റ് പ്രദര്‍ശനം വിലക്കിയിരിക്കുന്നു.
ഈ സിനിമ ലോകമൊട്ടുക്കും പ്രദര്‍ശനത്തിന് എത്തിക്കണമെന്ന എന്റെ മോഹത്തിനേറ്റ വലിയ മുറിവാണ് ഇത്. പ്രവാസി സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുന്നു. നിലവിലെ വിലക്കിന്റെ കാരണങ്ങള്‍ തുറന്നുപറയാനാകില്ല. ഒന്നുറപ്പിച്ചോളൂ, നിഗൂഢത പുറത്തുവരാനുണ്ട്. കാത്തിരിക്കൂ. ക്ഷമിക്കൂ.
നാളെ നിങ്ങള്‍ തിയറ്ററില്‍ വരിക. ചിത്രം കാണുക. മറ്റുള്ളവരോട് കാണാന്‍ പറയുക. എല്ലായ്‌പ്പോഴും കൂടെയുണ്ടായപോലെ ഇനിയും എന്നോടൊപ്പമുണ്ടാകണം.” എന്നും സാന്ദ്ര തോമസിന്റെ വാക്കുകള്‍.
ചിത്രം ജൂണ്‍ 7നാണ് തിയറ്ററുകളില്‍ എത്തുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. മഹിമ നമ്പ്യാര്‍ ആണ് നായിക.
സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്.
