Connect with us

ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍; ലിജോ ജോസ് പെല്ലിശേരി

Malayalam Breaking News

ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍; ലിജോ ജോസ് പെല്ലിശേരി

ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍; ലിജോ ജോസ് പെല്ലിശേരി

കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ സിനിമകള്‍ നിര്‍മിക്കരുതെന്ന നിര്‍ദേശം മറികടന്ന് ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ രംഗത്തുവന്ന ചലചിത്ര സംഘടനകള്‍ക്കെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാനെന്ന് ലിജോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സംവിധായകന്‍ ആഷിഖ് അബു ഉള്‍പ്പടെയുള്ളവര്‍ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഫഹദ് ഫാസില്‍ നിര്‍മിച്ച്‌ മഹേഷ് നാരായണന്‍ ഒരുക്കുന്ന ‘സീ യൂ സൂണ്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിക്കാനിരിക്കെ ചലചിത്ര സംഘടകള്‍ ഫഹദില്‍ നിന്നും വിശദീകരണം തേടിയിരുന്നു. എന്നാല്‍ വാണിജ്യ സിനിമയല്ലെന്നും, ഡോക്യുമെന്ററി സ്വഭാവമുള്ള ചിത്രമാണെന്നുമുള്ള വിശദീകരണമാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയത്. ഒന്നരമണിക്കൂര്‍ ദൈര്‍ഖ്യമുള്ള ഈ ചിത്രം പൂര്‍ണമായും ഐ ഫോണിലാണ് ചിത്രീകരിക്കുന്നത്.
അനിശ്ചിതത്വം നിലനില്‍ക്കേ പുതിയ സിനിമയുടെ ഷൂട്ടിങ് തിയതി പ്രഖ്യാപിച്ച്‌ ആഷിഖ് അബു രംഗത്തെത്തി. നവാഗതനായ ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ഹാഗറാണ് ആഷിഖും റിമ കല്ലിങ്കലും ചേര്‍ന്ന് നിര്‍മിക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ജുലൈ അഞ്ചിന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നും ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആഷിഖ് വ്യക്തമാക്കി.

റിമ കല്ലിങ്കലും ഷറഫുദ്ദീനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. പുതിയ സിനിമകള്‍ നിര്‍മിക്കേണ്ടെന്ന് നിര്‍മാതാക്കള്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ചിത്രീകരണവുമായി മുന്നോട്ടു പോകാനുള്ള തീരുമാനം. കൂടാതെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള അവകാശം നിര്‍മ്മാണ കമ്ബനിക്കാണെന്നും ആഷിഖ് പറഞ്ഞു.
അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യമുള്‍പ്പടെ നിരവധി കാര്യങ്ങള്‍ നിര്‍മാതാക്കള്‍ മുന്നോട്ടുവെച്ചിരുന്നു. സിനിമയുടെ നിര്‍മാണച്ചെലവ് 50 ശതമാനമായി കുറയ്ക്കാനും തീരുമാനമുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഹരിക്കുംമുമ്ബ് പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് തുടങ്ങാന്‍ ധൃതി കാണിക്കേണ്ടെന്നാണ് സംഘടനയുടെ നിലപാട്.
ഷൂട്ടിങ് പൂര്‍ത്തിയായതും പൂര്‍ത്തിയാകാറായതുമായ 66 സിനിമകളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവയുടെ കാര്യത്തിലാണ് ഇപ്പോള്‍ പ്രഥമപരിഗണന വേണ്ടത്. തിയേറ്റര്‍അനുഭവം ഇനി എന്തായിരിക്കുമെന്നും ഇപ്പോള്‍ പറയാനാകില്ല. ഇതൊന്നും പരിഗണിക്കാതെ പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് തുടങ്ങേണ്ടതില്ലെന്നാണ് നിലപാടെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എം. രഞ്ജിത്ത് പറഞ്ഞു.

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top