Malayalam
കാവ്യയുടെ വിവാഹത്തോടെ മഞ്ജു നീ രക്ഷപ്പെട്ടല്ലോ, ഈ കല്യാണത്തോടെ നിനക്ക് മനസമാധാനത്തോടെ ജീവിക്കാമല്ലോയെന്നാണ് ഞാൻ പറഞ്ഞത്; ലിബർട്ടി ബഷീർ
കാവ്യയുടെ വിവാഹത്തോടെ മഞ്ജു നീ രക്ഷപ്പെട്ടല്ലോ, ഈ കല്യാണത്തോടെ നിനക്ക് മനസമാധാനത്തോടെ ജീവിക്കാമല്ലോയെന്നാണ് ഞാൻ പറഞ്ഞത്; ലിബർട്ടി ബഷീർ
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ഒരുകാലത്ത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരായിരുന്നു മലയാള സിനിമയുടെ അമരക്കാരായിരുന്നത്. ഒരു സാധാരണ മിമിക്രി കലാകാരനിൽ നിന്ന് ഉയരങ്ങൾ കീഴടക്കി മലയാളസിനിമയുടെ മുൻ നിരയിലെത്താൻ ദിലീപിന് അധികം കാല താമസം വേണ്ടി വന്നില്ല. സൂപ്പർ താര ചിത്രങ്ങൾ പലതും നിലം പൊത്തിയപ്പോഴും പ്രേക്ഷകരെ, പ്രത്യേകിച്ച് കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലെത്തിച്ചതിന് ദിലീപ് ചിത്രങ്ങൾക്ക് വലിയ പങ്കുണ്ട്.
തന്റെ കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴായിരുന്നു ദിലീപിനേക്കാളും ഉയരത്തിൽ നിൽക്കുകയായിരുന്ന നടി മഞ്ജു വാര്യരെ നടൻ വിവാഹം കഴിച്ചത്. ശേഷം മഞ്ജു അഭിനയം ഉപേക്ഷിച്ചുവെങ്കിലും ദിലീപിന് പിന്നീടങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. വിവാഹശേഷം ഒരിക്കൽ പോലും മഞ്ജു ക്യാമറയ്ക്ക് മുന്നിൽ എത്തിയിരുന്നില്ല. തികച്ചുമൊരു സാധാരണ വീട്ടമ്മയായി ആണ് മഞ്ജു കഴിഞ്ഞിരുന്നത്.
മുമ്പ് പല അഭിമുഖങ്ങളിലും ദിലീപ് തന്നെ ഇതേ കുറിച്ച് പറഞ്ഞിട്ടുമുണ്ട്. മഞ്ജു കടയിലൊക്കെ പോയി സാധനം വില പറഞ്ഞ് വാങ്ങുന്ന, സാധാരണ വീട്ടമ്മയെ പോലെയാണെന്നാണ് പറഞ്ഞത്. പിന്നീട് പതിനാറ് വർഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. ശേഷം മഞ്ജു സിനിമയിലേയ്ക്ക് വലിയൊരു തിരിച്ച് വരവാണ് നടത്തിയത്. തമിഴലും തിളങ്ങി നിൽക്കുകയാണ് താരം.
ഇപ്പോഴിതാ ദിലീപിനെക്കുറിച്ച് സംസാരിക്കുകയാണ് ലിബർട്ടി ബഷീർ. തന്നെക്കുറിച്ച് പല തരത്തിലുള്ള ആരോപണങ്ങൾ പ്രചരിപ്പിച്ചപ്പോഴും മഞ്ജു നിശബദ്ത പാലിച്ചത് അവരുടെ തറവാടിത്തം കൊണ്ടാണെന്നാണ് നിർമ്മാതാവായ ലിബർട്ടി ബഷീർ പറയുന്നത്. ‘പ്രണയവിവാഹമാണെങ്കിലും കല്യാണം കഴിഞ്ഞതിന് ശേഷം മഞ്ജുവിന് ദിലീപിന്റെ വീട്ടിലൊരു സ്വാതന്ത്ര്യവും ലഭിച്ചിരുന്നില്ല. മഞ്ജു ശ്വാസം മുട്ടിയത് പോലെയായി നിൽക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.
ദിലീപിന്റെ വീട്ടിൽ ഇടയ്ക്ക് പോവാറുണ്ട്. ഫോണിൽപ്പോലും മഞ്ജുവിനെ കിട്ടാറില്ല. ആരാണ് വിളിക്കുന്നതെന്ന് അമ്മയോ സഹോദരിമാരെ നോക്കിയതിന് ശേഷം മാത്രമേ ഫോണിൽപ്പോലും മഞ്ജുവിനെ ലഭിച്ചിരുന്നുള്ളൂ. മഞ്ജു ജയിലിൽപ്പോലെയാണ് കഴിഞ്ഞതെന്ന് എനിക്ക് ബോധ്യമുണ്ട്. മഞ്ജുവിന്റെ തറവാടിന്റെ ഗുണംകൊണ്ടാണ് മഞ്ജു ഇപ്പോഴും സൈലന്റായി നിൽക്കുന്നത്.
മീശമാധവന്റെ 125ാം ദിവസം കൊച്ചിയിൽ ആഘോഷിച്ചിരുന്നു. ആഘോഷ പരിപാടികളെല്ലാം കഴിഞ്ഞ് മഞ്ജു പോയെന്ന ധാരണയിലായിരുന്നു. ബാത്ത്‌റൂമിലേക്ക് പോവുന്നതിനിടയിലാണ് മീനാക്ഷിയേയും പിടിച്ച് കരഞ്ഞുനിൽക്കുന്ന മഞ്ജുവിനെ കണ്ടത്. പോയില്ലേയെന്ന് ചോദിച്ചപ്പോൾ ഇല്ല, ദിലീപേട്ടനെ കണ്ടില്ലെന്നായിരുന്നു പറഞ്ഞത്. ആ സമയത്ത് ദിലീപ് ബാത്ത്‌റൂമിൽ നിന്ന് ഫോൺ ചെയ്യുകയായിരുന്നു.
മഞ്ജുവിനേയും കുഞ്ഞിനേയും പറഞ്ഞയച്ചൂടേയെന്ന് ചോദിച്ച് അന്ന് ദിലീപിനോട് ഞാൻ ചൂടായിരുന്നു. ഇന്ന് ജനങ്ങൾ പറയുന്ന പോലെയല്ല സംഭവം. കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന് അന്നേ മഞ്ജു മനസിലാക്കിയിരുന്നു. അന്നൊന്നും ഇത്ര രൂക്ഷമായ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. അമേരിക്കയിൽ വെച്ചല്ല പ്രശ്‌നങ്ങളുണ്ടായത്. മഞ്ജുവിന് എല്ലാം അറിയാമെന്ന് ദിലീപ് അറിഞ്ഞിരുന്നില്ല.
കാവ്യയും നിഷാലും വിവാഹിതരായ സമയത്ത് ഞാൻ മഞ്ജുവിനെ കണ്ടിരുന്നു. അന്ന് ഒത്തിരി താരങ്ങൾ വന്നിരുന്നു. സംയുക്ത വർമ്മയ്‌ക്കൊപ്പം നിൽക്കുന്ന സമയത്താണ് ഞാൻ ഓപ്പണായി മഞ്ജു നീ രക്ഷപ്പെട്ടല്ലോ, ഈ കല്യാണത്തോടെ നിനക്ക് മനസമാധാനത്തോടെ ജീവിക്കാമല്ലോയെന്ന് പറഞ്ഞത്. അത് കഴിഞ്ഞാണല്ലോ കാവ്യയുടെ വിവാഹത്തിലും പ്രശ്‌നങ്ങളുണ്ടായത് എന്നും ലിബർട്ടി ബഷീർ പറഞ്ഞു.
അതേസമയം,ദനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ‘ ഭഭബ’ എന്ന ചിത്രമാണ് ദിലീപിന്റേതായി അടുത്തതായി പുറത്ത് വരാനുള്ളത്. ആരാധകർ വളരെ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.