Connect with us

ലേഡി മമ്മൂട്ടി എന്ന് വിളിക്കേണ്ട , എനിക്ക് 38 വയസ് ആയിട്ടുള്ളു – ലെന

Malayalam Breaking News

ലേഡി മമ്മൂട്ടി എന്ന് വിളിക്കേണ്ട , എനിക്ക് 38 വയസ് ആയിട്ടുള്ളു – ലെന

ലേഡി മമ്മൂട്ടി എന്ന് വിളിക്കേണ്ട , എനിക്ക് 38 വയസ് ആയിട്ടുള്ളു – ലെന

കൂടുതൽ ചെറുപ്പമായി വരികയാണ് ലെന . പ്രായം കൂടും തോറും ചെറുപ്പമായുള്ള വേഷങ്ങളാണ് ലെനയെ തേടി എത്തുന്നത്. അതിനെക്കുറിച്ച് പറയുകയാണ് ലെന . ഇപ്പോഴാണ് ഞാന്‍ ശരിക്കും ചെറുപ്പമായതെന്നാണ് തോന്നുന്നത്. 20 വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്‌നേഹം എന്ന സിനിമയില്‍ അഭിനയിക്കാനെത്തുമ്പോള്‍ എനിക്ക് 16 വയസ്സ് മാത്രമായിരുന്നു.

പക്ഷേ, അന്ന് എന്നെ കണ്ടാല്‍ അതിനെക്കാളൊക്കെ പ്രായവും പക്വതയും തോന്നിക്കുമായിരുന്നു. അത്തരം പക്വതയും പ്രായവും തോന്നുന്ന കഥാപാത്രങ്ങളാണ് അഞ്ചുവര്‍ഷം മുന്‍പുവരെ ഞാന്‍ ചെയ്തിരുന്നത്. ഇപ്പോള്‍ ഞാന്‍ വീണ്ടും കൂടുതല്‍ ചെറുപ്പത്തിലേക്ക് വന്നിരിക്കുകയാണെന്ന് തോന്നുന്നു.

ലേഡി മമ്മൂട്ടി എന്ന വിളിയെക്കുറിച്ചുംലെന പറയുന്നു. അതൊരു ഇന്റര്‍നെറ്റ് തെറ്റിദ്ധാരണ മൂലമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏതോ ഒരു സൈറ്റില്‍ എനിക്ക് 49 വയസ്സാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 49 വയസ്സായിട്ടും എന്നെ കണ്ടാല്‍ അത്രയും പ്രായം തോന്നില്ലെന്നും അത് മമ്മൂട്ടിയെപ്പോലെയാണെന്നുമാണ് ചിലരൊക്കെ പറയുന്നത്. സത്യത്തില്‍ എനിക്ക് ഇപ്പോള്‍ 38 വയസ്സായിട്ടേയുള്ളൂ. 1981-ലാണ് ഞാന്‍ ജനിച്ചത്. ആ നിലയ്ക്ക് നോക്കിയാല്‍ ലേഡി മമ്മൂട്ടി എന്നൊക്കെ എന്നെ വിളിക്കേണ്ടതില്ലെന്നാണ് വിശ്വസിക്കുന്നത്.

lena about her beauty secret

More in Malayalam Breaking News

Trending

Recent

To Top