സ്ത്രീകൾ സ്വയം തിരിച്ചറിയണം, അതിനുശേഷം മാത്രമേ മറ്റൊരാളോട് തന്നെ മനസിലാക്കുവാൻ ആവശ്യപ്പെടാൻ പാടുള്ളൂ; ലെന
മിനി സ്ക്രീനിലൂടെ അഭിനയലോകത്തെത്തി ബിഗ് സ്ക്രീനിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് ലെന. മിനി സ്ക്രീനിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് തുടങ്ങി നിരവധി സിനിമകളിൽ ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്‍റേതായ ഇടം ഇതിനകം ലെന നേടി കഴിഞ്ഞിട്ടുണ്ട്.
സ്ത്രീകൾ സ്വാതന്ത്ര്യത്തിനായി നിലകൊള്ളേണ്ട കാലം കഴിഞ്ഞുവെന്ന് നടി ലെന. തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ് അത് നല്ല രീതിയിൽ സമൂഹത്തിനായി പ്രയോജനപ്പെടുത്തന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടത് എന്ന് ലെന പറഞ്ഞു.സ്ത്രീകൾ ചന്ദ്രനെപോലെയാണെന്ന് നടി പറഞ്ഞു. ഓരോ ദിവസവും സ്ത്രീ മറ്റൊരാളാണ്.
ഈ മാറ്റങ്ങൾ പലപ്പോഴും സ്ത്രീകൾ പോലും തിരിച്ചറിയുന്നില്ല എന്ന് ലെന അഭിപ്രായപ്പെട്ടു. വനിതാ ദിനത്തോട് അനുബന്ധിച്ച് മലയാള മനോരമയും ഫെമിസെയ്‌ഫും ചേർന്ന് നടത്തിയ ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസിലാണ് നടിയുടെ പ്രതികരണം.സ്ത്രീകൾ സ്വയം തിരിച്ചറിയണം. അതിനുശേഷം മാത്രമേ മറ്റൊരാളോട് തന്നെ മനസിലാക്കുവാൻ ആവശ്യപ്പെടാൻ പാടുള്ളൂ. അല്ലാതെ പുരുഷന്മാർ അത് മനസിലാക്കണം എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും ലെന അഭിപ്രായപ്പെട്ടു.
