Connect with us

ഒരാളുടെ മുഖത്ത് അവരെ വേദനിപ്പിക്കാതെ എങ്ങനെ അടിക്കാമെന്ന് വിദ്യാമ്മയാണ് എന്നെ പഠിപ്പിച്ചത്; ലെന

serial story review

ഒരാളുടെ മുഖത്ത് അവരെ വേദനിപ്പിക്കാതെ എങ്ങനെ അടിക്കാമെന്ന് വിദ്യാമ്മയാണ് എന്നെ പഠിപ്പിച്ചത്; ലെന

ഒരാളുടെ മുഖത്ത് അവരെ വേദനിപ്പിക്കാതെ എങ്ങനെ അടിക്കാമെന്ന് വിദ്യാമ്മയാണ് എന്നെ പഠിപ്പിച്ചത്; ലെന

മലയാള സിനിമയിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ തൻമയത്വത്തോടെ സ്ക്രീനിൽ എത്തിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ലെന. വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെയാണ് ലെന മലയാളികൾക്ക് സമ്മാനിച്ചത്. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ലെന തന്റെ ജീവിത വിശേഷങ്ങള്‍ പങ്കുവെച്ചത്. രണ്ടാം ഭാവത്തില്‍ നായികയായ സമയത്ത് നല്ല കണ്‍ഫ്യൂഷനിലായിരുന്നു.

സിനിമ ജീവിതമാര്‍ഗമാക്കിയാല്‍ ശരിയാവുമോ എന്ന ആശയക്കുഴപ്പമുണ്ടായിരുന്നു. അതിനിടയിലാണ് ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിജി എടുത്തത്. അപ്പോഴാണ് എനിക്ക് മനസിലായത് ഞാനൊരു ആര്‍ടിസ്റ്റാണെന്ന്. അവര്‍ പറയുന്ന കാര്യങ്ങള്‍ക്കെല്ലാം ഞാന്‍ എക്‌സ്പ്രഷന്‍ കൊടുക്കുന്നുണ്ടായിരുന്നു.

സിനിമയിലേക്ക് വന്നാല്‍ നോര്‍മ്മല്‍ ജീവിതം വിട്ട് വേറൊരു ജീവിതമായിരിക്കും എന്നൊക്കെയാണ് കരുതിയത്. എനിക്ക് തനി നാടനായി തന്നെ ജീവിക്കാനാണ് ആഗ്രഹം. സിനിമ വേണോ പഠനത്തില്‍ ശ്രദ്ധിക്കണോ എന്നറിയാതെ ഡിപ്രഷനിലായിരുന്നു. ഇടയ്ക്ക് വെച്ച് തിരിച്ച് വരണമെന്ന് ആഗ്രഹിച്ചെങ്കിലും എങ്ങനെ വരണമെന്ന് അറിയില്ലായിരുന്നു. ഇന്റേണ്‍ഷിപ്പ് സമയത്തായിരുന്നു സിനിമയിലേക്ക് തിരിച്ച് വരണമെന്ന് കരുതിയത്. ആ സമയത്താണ് കൂട്ട് എന്ന ചിത്രത്തിലേക്ക് അവസരം ലഭിച്ചത്. സംഭവിക്കാന്‍ പോവുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് ഐഡിയ കിട്ടാറുണ്ട്. അതുപോലെ കുറേ കാര്യങ്ങള്‍ മനസിലാക്കിയിട്ടുണ്ട്.

രണ്ടാം ഭാവം വിചാരിച്ചത്ര ഹിറ്റായിരുന്നില്ല. ഹീറോയിനായി മുന്നോട്ട് പോവാന്‍ ആഗ്രഹിച്ചിരുന്ന ആളായിരുന്നെങ്കില്‍ നല്ല നിരാശയിലായേനെ. ആ സമയത്ത് പ്രേക്ഷകര്‍ ആ ചിത്രം സ്വീകരിച്ചിരുന്നില്ല.

ഇടവേളയ്ക്ക് ശേഷം പിന്നീട് ഓമനത്തിങ്കള്‍ പക്ഷിയുമായാണ് വന്നത്. ശ്രീവിദ്യയും ആ പരമ്പരയില്‍ അഭിനയിച്ചിരുന്നു. ഞാന്‍ എല്ലാ ദിവസവും ഓര്‍ക്കുന്ന മുഖമാണ്. എന്നെ മസ്‌കാര ഇടാന്‍ പഠിപ്പിച്ചത് വിദ്യാമ്മയാണ്. മേക്കപ്പിടുമ്പോളെല്ലാം ഞാന്‍ ഓര്‍ക്കാറുണ്ട്. ഒത്തിരി കാര്യങ്ങള്‍ എന്നെ പഠിപ്പിച്ച് തന്നിട്ടുണ്ട്. എന്റെ ആക്ടിങ് കാലഘട്ടത്തിലെ യൂണിവേഴ്‌സിറ്റിയാണ് സീരിയല്‍ കാലഘട്ടം. തുടക്കത്തില്‍ ഗ്ലിസറിനില്ലാതെയായിരുന്നു കരഞ്ഞത്. പിന്നീട് ഗ്ലിസറിന്‍ ഉപയോഗിച്ചിരുന്നു. ഒരാളുടെ മുഖത്ത് അവരെ വേദനിപ്പിക്കാതെ എങ്ങനെ അടിക്കാമെന്ന് വിദ്യാമ്മയാണ് എന്നെ പഠിപ്പിച്ചതെന്നുമായിരുന്നു ലെന പറഞ്ഞത്.

More in serial story review

Trending

Recent

To Top