Connect with us

ലാപതാ ലേഡീസ് സുപ്രീം കോടതിയിൽ പ്രദർശിപ്പിച്ചു

News

ലാപതാ ലേഡീസ് സുപ്രീം കോടതിയിൽ പ്രദർശിപ്പിച്ചു

ലാപതാ ലേഡീസ് സുപ്രീം കോടതിയിൽ പ്രദർശിപ്പിച്ചു

തിയേറ്ററുകളിൽ വിജയക്കൊടി പാറിക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രേക്ഷകർ ഏറ്റെടുത്ത ബോളിവുഡ് ചിത്രമായിരുന്നു ലാപതാ ലേഡീസ്. കിരൺ റാവുവിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രം ഇന്ന് സുപ്രീം കോടതിയിൽ പ്രദർശിപ്പിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ചിത്രം കാണാനെത്തി. ‌

ഡ്ജിമാർക്കും അവരുടെ കുടുംബങ്ങൾക്കും മറ്റ് സുപ്രിം കോടതി ജീവനക്കാർക്കും വേണ്ടിയാണ് ചിത്രം പ്രദർശിപ്പിച്ചത്. ചിത്രത്തിന്റെ നിർമ്മാതാവായ ബോളിവുഡ് താരം ആമിർ ഖാനും സംവിധായക കിരൺ റാവുവും സ്‌ക്രീനിംഗിൽ പങ്കെടുത്തു. അഡ്മിനിസ്‌ട്രേറ്റീവ് ബിൽഡിംഗ് കോംപ്ലക്‌സിലെ സി-ബ്ലോക്കിലുള്ള ഓഡിറ്റോറിയത്തിൽ വൈകിട്ട് 4.15 മുതൽ 6.20 വരെയായിരുന്നു പ്രദർശന സമയം.

മാർച്ച് ഒന്നിന് ആണ് ലാപതാ ലേഡീസ് തിയേറ്ററുകളിലെത്തിയത്. കാര്യമായി ബോക്സോഫീസ് കളക്ഷൻ നേടിയില്ലെങ്കിലും നിരൂപക പ്രശംസ പിടിച്ചു പറ്റിയിരുന്നു. സിനിമ ഒ.ടി.ടിയിൽ എത്തിയതോടെ പ്രേക്ഷകരും ഏറ്റെടുത്തു. ഏപ്രിൽ 26 ന് ആണ് ലാപതാ ലേഡീസ് നെറ്റ്ഫ്‌ലിക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചത്.

ഉത്തരേന്ത്യൻ ഗ്രാമീണ പശ്ചാത്തലത്തിലേക്കാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. രണ്ട് യുവതികളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. വിവാഹശേഷം ട്രെയിനിൽ വരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ സ്റ്റേഷനിൽ വെച്ച് വധുവിനെ മാറിപ്പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അതേസമയം, തിയേറ്റർ റിലീസ് നടന്ന മാസം തന്നെ ലോക സിനിമാ റിവ്യൂ പ്ലാറ്റ്ഫോം ‘ലെറ്റർ ബോക്സ്’ പുറത്തിറക്കിയ പട്ടികയിൽ പതിനഞ്ചാം സ്ഥാനമാണ് ചിത്രത്തിനു നൽകിയത്. ആദ്യ നൂറിൽ മറ്റൊരു ബോളിവുഡ് ചിത്രവും ഉണ്ടായിരുന്നില്ല എന്നതും ലാപതാ ലേഡീസിനെ ശ്രദ്ധേയമാക്കുന്നു.

More in News

Trending