Connect with us

ചിദംബരത്തെ ആത്മാക്കൾ ലാൽജോസിനോട് കഥ പറഞ്ഞു! പിന്നീട് നടന്നത് ഇങ്ങനെ….

Articles

ചിദംബരത്തെ ആത്മാക്കൾ ലാൽജോസിനോട് കഥ പറഞ്ഞു! പിന്നീട് നടന്നത് ഇങ്ങനെ….

ചിദംബരത്തെ ആത്മാക്കൾ ലാൽജോസിനോട് കഥ പറഞ്ഞു! പിന്നീട് നടന്നത് ഇങ്ങനെ….

സംവിധായകൻ ലാൽജോസ് ചിദംബരത്തെ ഷൂട്ടിങ്ങിന് ഇടയിൽ സംസാരിച്ചു ഇരിക്കുമ്പോൾ ക്യാമറാമാൻ സാലു ജോർജ്ജും അസിറ്റന്റ് ഡയറക്ടർ ശ്രീകുമാർ അരൂക്കുറ്റിയുമായി സംസാരിച്ചു ഇരിക്കുമ്പോൾ ഔജോ ബോര്ഡിനെ പറ്റിയും സംസാരമുണ്ടായി. ഇത് വിശ്വസിക്കാൻ ലാൽജോസ് തയ്യാറായില്ല എങ്കിലും ശ്രീകുമാർ അരൂക്കുറ്റി തന്റെ കൈയ്യിൽ ഉണ്ടായിരുന്ന ഔജോ ബോർഡ് ഉപയോഗിച്ച് ആത്മാക്കളോടു സംസാരിക്കാൻ തുടങ്ങി . ഇതോടെ കൺമുമ്പിൽ കാണുന്നത് വിശ്വസിക്കാതെയിരിക്കാൻ ലാൽജോസിന്‌ കഴിഞ്ഞില്ല.

ലാൽജോസിന്റെ വാക്കുകൾ പ്രകാരം പിന്നീടുള്ള ദിവസങ്ങളിൽ അവക്ക് അത് സമയം പോകാനുള്ള ഉപാധിയായി മാറി. ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന സ്ഥലമായതിനാൽ അവിടെ ആത്മാക്കൾക്കും ക്ഷാമം ഉണ്ടായില്ല. എന്നാൽ അതിൽ ഒരു സ്ത്രീയുടെ ആത്മാവ് അവരുടെ മകനും കാമുകിയും ആത്മഹത്യ ചെയ്യാൻ കാരണമായ ഡോക്ടറെ കുറിച്ചും ആശുപത്രിയെപ്പറ്റിയും ഒക്കെ വിവരിച്ചു. ഇവർക്ക് ഫോൺ നമ്പറുകൾ പോലും നൽകി. ഈ നമ്പറിലേക്കു വിളിച്ചപ്പോൾ പറഞ്ഞിരുന്ന ആശുപത്രിയിലേക്കും ഡോക്ടറുടെ അടുത്തേക്കും തന്നെ ഫോൺ കണക്ട് ആയി. ഡോക്ടറിനെ അറിയാവുന്ന മുഴുവൻ തെറിയും വിളിച്ചു ഫോൺ കട്ട് ആകുകയും ചെയ്തു. ഇതോടെ ഔജോ ബോർഡിലെ ആത്മാവിൽ സത്യമുണ്ട് പക്ഷെ താൻ അത് അന്വേഷിച്ചു പോകില്ല എന്ന തീരുമാനവും എടുത്തു.

എന്നാൽ സാലു ജോർജ്ജും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ജിബു ജേക്കബും കൂടെ എറണാകുളത്തു എത്തിയപ്പോൾ എറണാകുളത്ത് തിരിച്ചെത്തിയപ്പോൾ ആ സ്ത്രീ പറഞ്ഞ വീടും സ്ഥലവും അന്വേഷിച്ചു പോയി. അങ്ങനെ വീടും സ്ഥലവും ഉണ്ടായിരുന്നു എങ്കിലും നാട്ടുകാരുടെ ചോദ്യം ചെയ്യലിൽ സംഭവം കൈവിട്ടു പോകും എന്ന് തോന്നിയതിനാൽ അവർ പിന്മാറി.

ഇപ്പോൾ ഇതിനെ കുറിച്ച് ഒരു അതീന്ദ്രിയത്തെ ആസ്പദമാക്കിയുള്ള വിവരങ്ങൾ പങ്കു വയ്ക്കുന്ന ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോയിൽ പറയുന്നത് കൊണ്ട് അതിന്റെ സത്യാവസ്ഥ തന്നോട് ചോദിച്ചനതിനെ കുറിച്ച് ശ്രീകുമാർ അരൂക്കുറ്റി പറയുന്നത്. ശ്രീകുമാർ അരൂക്കുറ്റി ഇന്ന് ആനപ്രേമികളുടെ കൺകണ്ട ദൈവമാണ് എന്ന് തന്നെ പറയാം. ഇദ്ദേഹത്തിന്റേതായി കൈരളി ചാനലിലെ ഇ ഫോർ എലെഫന്റും കൗമുദിയിലെ ആനക്കഥകളുമായി ശ്രീകുമാർ എന്ന പരിപാടികൾ സംപ്രേക്ഷണം ചെയ്തിരുന്നു. ശ്രീകുമാർ ഇപ്പോൾ ശ്രീഫോർ എലിഫന്റ്സ് എന്ന യൂട്യൂബ് ചാനലും നടത്തുന്നുണ്ട് .

പോസ്റ്റിന്റെ പൂർണ്ണ രൂപം:

കോട്ടയം നഗരത്തിലെ സർക്കാർ ഓൾഡ് ഏജ് ഹോമിന്റെ പ്രധാന ചുമതലയുള്ള മനോഹരൻ സാർ കുറച്ചു സമയം മുമ്പ് വാട്സാപ്പിൽ ഒരു വീഡിയോ ലിങ്ക് അയച്ചു തരുന്നു. ഏതാണ്ട് ഒരു വർഷം മുമ്പ് പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ആനയേയും കൊണ്ട് അവന്റെ പാപ്പാൻ ഓമനച്ചേട്ടന്റെ ഒന്നാം ചരമവാർഷികത്തിൽ ശരണാലയത്തിലെ അന്തേവാസികൾക്കരിക്കിൽ എത്തിയപ്പോഴാണ് മനോഹരൻ സാറിനെ പരിചയപ്പെടുന്നത്.

ഈ വീഡിയോയിൽ പറയുന്ന കാര്യം സത്യമാണോ എന്നാണ് മനോഹരൻ സാറിന് അറിയേണ്ടത്. സംവിധായകൻ ലാൽജോസും കുറച്ച് പ്രേതാത്മാക്കളും പിന്നെ ഒയ്ജോ ബോർഡും ഒക്കെ പരാമർശ വിഷയമാകുന്ന ഈ വീഡിയോയിൽ ഞാനും ഒരു കഥാപാത്രമായി വരുന്നത് കൊണ്ടാണ് …
മനോഹരൻ സാറിന് ഇത് സത്യമാണോ എന്ന് എന്നിൽ നിന്നറിയേണ്ടത്.

വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. #മാന്ത്രികം എന്ന സിനിമയുടെ ഷൂട്ടിനിടയിൽ ചിദംബരത്ത് വച്ച് സംഭവിച്ച രസകരമായ ചില കാര്യങ്ങൾ..! അത് സത്യമാണോ അല്ലയോ എന്ന് നമ്മൾ ഇപ്പോൾ പറഞ്ഞാൽ …? മണിക്കൂറുകൾ ഇരുന്ന് പറഞ്ഞാലും തീരാതെ നീണ്ടു പോകുന്ന വിഷയമാണ്. ആഴ്ച്ചകളോളം ഇരുന്ന് പറഞ്ഞാലും അവസാനം വലിയൊരു ശതമാനം മനുഷ്യരുടേയും മുഖങ്ങളിൽ അവശേഷിക്കാൻ ഇടയുള്ളത് അൽപ്പം സഹതാപം കലർന്ന ഒരു പരിഹാസച്ചിരി മാത്രമാവും. ആയതിനാൽ … ശരിയെന്നും തെറ്റെന്നും പറയുന്നില്ല …അല്ലെങ്കിലും ശരിയും തെറ്റുമൊക്കെ പലപ്പോഴും ആപേക്ഷികമല്ലേ…
താത്പര്യമുള്ളവർക്ക് വെറുതേ ഒരു രസത്തിന് കണ്ടുനോക്കാം. അത്രേയുള്ളു ..അത്രേയാകാവൂ…!

More in Articles

Trending

Recent

To Top