Connect with us

ആ സിനിമയില്‍ മുഖം കാണിക്കാന്‍ ദിലീപ് പല കളികളും കളിച്ചു! ഒടുക്കം പ്രധാന നടന് ഡയലോഗ് തെറ്റിയപ്പോള്‍ അത് സംഭവിച്ചു; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

News

ആ സിനിമയില്‍ മുഖം കാണിക്കാന്‍ ദിലീപ് പല കളികളും കളിച്ചു! ഒടുക്കം പ്രധാന നടന് ഡയലോഗ് തെറ്റിയപ്പോള്‍ അത് സംഭവിച്ചു; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

ആ സിനിമയില്‍ മുഖം കാണിക്കാന്‍ ദിലീപ് പല കളികളും കളിച്ചു! ഒടുക്കം പ്രധാന നടന് ഡയലോഗ് തെറ്റിയപ്പോള്‍ അത് സംഭവിച്ചു; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.

മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു.

ഇപ്പോഴിതാ ദിലീപിനെക്കുറിച്ച് ലാല്‍ ജോസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദിലീപ് ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയതിനെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. കമല്‍ ചിത്രം എന്നോടിഷ്ടം കൂടാമോ എന്ന സിനിമ ആയിരുന്നു ഇത്. ലാല്‍ ജോസ് ഇതില്‍ സഹ സംവിധായകന്‍ ആയിരുന്നു.

‘പ്രാദേശിക വാര്‍ത്തകള്‍ക്ക് ശേഷം വീണ്ടും ഒരു ഷൂട്ടിംഗുമായി ഞാന്‍ കോഴിക്കോട് പോവുകയാണ്. എന്നോടിഷ്ടം കൂടാമോ സിനിമയ്ക്കായി. കാലിക്കറ്റില്‍ ദേവഗിരി കോളേജില്‍ ആയിരുന്നു പ്രധാന ഷൂട്ടിംഗ് ഒക്കെ. രഘുനാഥ് പാലേരി സ്‌ക്രിപ്റ്റ് എഴുതിയ സിനിമ ആയിരുന്നു. മുകേഷേട്ടന്‍ ആയിരുന്നു നായകന്‍’

‘ചക്രവര്‍ത്തിയുടെ കൂട്ടുകാരായി നാല് പേര്‍ വേണമായിരുന്നു. കൂട്ടുകാരില്‍ ഒരാളായി ദിലീപിനെ സെലക്ട് ചെയ്തു. ദിലീപ് അതിന് വേണ്ടി പല പണികളും നടത്തി. ആദ്യത്തെ ഷൂട്ടിംഗ് പാട്ട് ആയിരുന്നു. ചക്രവര്‍ത്തിയുടെ കൂടെ നടക്കലായിരുന്നു ഇവരുടെ മെയിന്‍ ജോലി’. ‘ഞാന്‍ പാെട്ടിച്ചിരിച്ച് പോയ ഷോട്ട് ഉണ്ട് അതില്‍. ചക്രവര്‍ത്തി സ്‌റ്റൈലില്‍ ആണ്, കോളറ പൊക്കി വെച്ചിരുന്നു. പുള്ളി മുമ്പില്‍ നടക്കുകയും കൂട്ടുകാര്‍ പിറകെ നടക്കുകയും ആണ്. ഞാന്‍ നോക്കിയപ്പോള്‍ എന്തോ ഒരു പ്രത്യേകത ഈ ഗ്രൂപ്പിനുണ്ട്’.

‘അദ്ദേഹം എങ്ങനെ കോളറ പൊക്കി വെച്ചോ ബാക്കിയുളളവരും അത് പോലെ പൊക്കി വെച്ചു. ദിലീപ് അന്ന് മെലിഞ്ഞ് ചീമ്പിളി ആയി ഇരിക്കുകയാണ്. കോളറ വെച്ച് ദാദാഗിരി ലൈനില്‍ നടന്ന് വരുന്നു. കമല്‍ സാറിനെ കാണിച്ചപ്പോള്‍ അദ്ദേഹവും ചിരിച്ച് തള്ളി. അത് കഴിഞ്ഞ് സീനുകള്‍ എടുക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്‌നം തുടങ്ങിയത്. ചക്രവര്‍ത്തിക്ക് മലയാളം വഴങ്ങുന്നില്ല’.

‘വലിയ ലൈന്‍ ഒന്നും ഓര്‍ത്ത് വെച്ച് പറയാന്‍ പറ്റുന്നില്ല. അങ്ങനെ ചക്രവര്‍ത്തിയുടെ ഡയലോഗ് കുറയ്ക്കുകയും ആ ഡയലോഗ് ഒപ്പമുള്ള കൂട്ടുകാര്‍ക്ക് സ്പ്ലിറ്റ് ചെയ്ത് കൊടുക്കുകയും ചെയ്തു. അങ്ങനെ ദിലീപിന് കുറച്ച് ഡയലോഗുകള്‍ ആ സിനിമയില്‍ കിട്ടി. ആ സിനിമയില്‍ ഒരു സീനില്‍ ഞാനും അഭിനയിച്ചിട്ടുണ്ട്’.

‘എന്നോടിഷ്ടം കൂടാമോ കഴിഞ്ഞ് എന്റെ കല്യാണം നടന്നു. കല്യാണത്തിന് കമല്‍ സാറും ദിലീപും പാര്‍വതിയും വന്നിരുന്നു. അന്ന് ജയറാമേട്ടന്റെയും പാര്‍വതിയുടെയും കല്യാണം കഴിഞ്ഞിട്ടില്ല. ജയറാമേട്ടന്‍ വേറെ സിനിമയുടെ തിരക്കിലായതിനാല്‍ പാര്‍വതിയോട് കല്യാണത്തിന് ചെല്ലാന്‍ ജയറാമേട്ടന്‍ വിളിച്ച് പറഞ്ഞു,’ എന്നും ലാല്‍ ജോസ് പറഞ്ഞു.

അടുത്തിടെ ദിലീപുമായുള്ള ആത്മബന്ധം തുടങ്ങുന്നതിനെ കുറിച്ചും ലാല്‍ ജോസ് പറഞ്ഞിരുന്നു. ‘രഞ്ജിത്ത് ആണ് സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതുന്നത്. അപ്പോഴേക്കും ഒരു സ്റ്റാര്‍ റൈറ്റര്‍ ആയിട്ടുണ്ട് രഞ്ജിത്ത്. രഞ്ജിയുടെ കൂടെ നീ ഇരിക്കണം എന്ന് കമല്‍ സാര്‍ പറഞ്ഞു’. ‘അങ്ങനെ കൊടുങ്ങല്ലൂരില്‍ കൈരളി എന്ന ലോഡ്ജില്‍ ഞാന്‍ രഞ്ജിത്തിന്റെ കൂടെ താമസം ആരംഭിച്ചു. പത്ത് പന്ത്രണ്ട് ദിവസം ഞാന്‍ രഞ്ജിയുടെ കൂടെ ഉണ്ടായിരുന്നു. ആ സമയത്താണ് ഞങ്ങള്‍ പരസ്പരം അറിയുന്നതും നല്ല സുഹൃത്തുക്കള്‍ ആവുന്നതും’.

‘പൂക്കാലം വരവായില്‍ ജയറാമേട്ടന്‍ അഭിനയിക്കുന്നത് സ്‌കൂള്‍ ബസ്‌െ്രെ ഡവര്‍ ആയാണ്. ആ ഷൂട്ടിംഗിനിടയില്‍ ഒരു ദിവസം ജയറാമേട്ടന്‍ ഒരു ചെറുപ്പക്കാരനെ കൊണ്ട് വന്ന് എന്നെ പരിചയപ്പെടുത്തി. ലാലു, ഇവന്റെ പേര് ദിലീപ്’. ‘കമലിന്റെ കൂടെ അടുത്ത പടം മുതല്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യാന്‍ പോവുകയാണ്. നീ അവന് എല്ലാം പറഞ്ഞ് കൊടുക്കണം എന്ന് പറഞ്ഞു. ജയറാമേട്ടന്‍ കലാഭവനില്‍ നിന്ന് പോയപ്പോള്‍ പകരം വന്ന ആളായിരുന്നു ദിലീപ്. ദിലീപുമായി ആത്മബന്ധം ആരംഭിക്കുന്നത് ആ സിനിമയില്‍ നിന്ന് ആണ്,’ എന്നും ലാല്‍ ജോസ് പറഞ്ഞു.

More in News

Trending

Recent

To Top