Malayalam
പാർവ്വതി അങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല;ലാൽ ജോസിനെ ഞെട്ടിച്ച ആ സംഭവം!
പാർവ്വതി അങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല;ലാൽ ജോസിനെ ഞെട്ടിച്ച ആ സംഭവം!
കമലിന്റെ സഹസംവിധായകനായി ജോലി ചെയ്യുന്ന സമയത്ത് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു നിമിഷമായ വിവാഹവുമായി ബന്ധപ്പെട്ട ഒരു കാര്യം തുറന്ന് പറയുകയാണ് സംവിധായകൻ ലാല്‍ജോസ്.
‘എന്നോടിഷ്ടം കൂടാമോ’ എന്ന സിനിമ കഴിഞ്ഞായിരുന്നു എന്റെ വിവാഹം. ഒരു അസിസ്റ്റന്റ്റ് സംവിധായകന്റെ കല്യാണത്തിന് സിനിമ താരങ്ങള്‍ വരുമോ എന്നായിരുന്നു നാട്ടുകാരുടെ സംസാരം. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് നടി പാര്‍വ്വതി എന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്നു, അന്ന് പാര്‍വ്വതി വളരെ പ്രശസ്ത നടി എന്ന നിലയില്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ്. ‘കമലദളം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് പാര്‍വ്വതി എന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി വന്നത്. മറ്റു സിനിമാ താരങ്ങളായി ദിലീപും കമല്‍ സാറും ഉണ്ടായിരുന്നു. ദിലീപ് അന്ന് എനിക്കൊപ്പം സഹസംവിധായകനായി വര്‍ക്ക് ചെയ്യുകയാണ്.
ജയറാമേട്ടനെയും ഞാന്‍ കല്യാണത്തിന് വിളിച്ചിരുന്നു. പക്ഷെ ‘ഊട്ടിപ്പട്ടണം’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായതിനാല്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പാര്‍വ്വതി വന്നത് എന്തായാലും എന്റെ നാട്ടിലെ ആളുകള്‍ക്കിടയില്‍ ഒരു ചര്‍ച്ചയായി മാറി. അപ്പോഴാണ് ഞാനും മനസിലാക്കിയത് അത് എത്രത്തോളം വലിയ ഒരു കാര്യമായിരുന്നുവെന്ന്’. ലാല്‍ ജോസ് പറഞ്ഞു.
lal jose about parvathy