Connect with us

നിങ്ങളോട് ഞാൻ ആ സത്യം പറയാം, സ്റ്റാർ മാജിക് ഷൂട്ട് ഡേ വീഡിയോ പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര; കമന്റുകളുമായി ആരാധകർ

Malayalam

നിങ്ങളോട് ഞാൻ ആ സത്യം പറയാം, സ്റ്റാർ മാജിക് ഷൂട്ട് ഡേ വീഡിയോ പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര; കമന്റുകളുമായി ആരാധകർ

നിങ്ങളോട് ഞാൻ ആ സത്യം പറയാം, സ്റ്റാർ മാജിക് ഷൂട്ട് ഡേ വീഡിയോ പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര; കമന്റുകളുമായി ആരാധകർ

അവതാരകയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ടമാർ പഠാർ, സ്റ്റാർ മാജിക്ക് പോലുളള ഷോകളിലൂടെയാണ് ലക്ഷ്മി എല്ലാവരുടെയും ഇഷ്ടതാരമായത്. റെഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായി ആണ് ലക്ഷ്മി തന്റെ കരിയർ ആരംഭിക്കുന്നത്. ടമാർ പഠാർ വലിയ വിജയമായതിന് പിന്നാലെ ഫ്‌ലവഴ്‌സിലെ സ്റ്റാർ മാജിക്കിലും താരം എത്തിയത്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. യൂട്യൂബിലും സജീവമായ ലക്ഷ്മിയ്ക്ക് നിരവധി വിമർശനങ്ങളും ഏറ്റുവാങ്ങി വരേണ്ടതായി വന്നിട്ടുണ്ട്. കൊല്ലം സുധിയുമായി ബന്ധപ്പെട്ട വീഡിയോ ചെയ്തതിന്റെ പേരിലായിരുന്നു ലക്ഷ്മി പരിഹസിക്കപ്പെട്ടത്. ഇതോടെ കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയുടെ വീഡിയോകൾ ഒന്നും പുറത്ത് വന്നിരുന്നില്ല.

എന്നാലിപ്പോഴിതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി. സ്റ്റാർ മാജിക് ഷൂട്ട് ഡേ എന്ന് പറഞ്ഞ പങ്കുവച്ച വീഡിയോയിൽ നിങ്ങളോട് ഞാൻ ആ സത്യം പറയാം എന്നും നടി കൂട്ടിച്ചേർത്തിരുന്നു. രാവിലെ എഴുന്നേറ്റ് സ്റ്റാർ മാജിക് ഷൂട്ടിങ്ങിലേയ്ക്ക് പോയതിനുശേഷം അവിടെ നടക്കുന്ന പിന്നാമ്പുറ കാഴ്ചകളായിരുന്നു വീഡിയോയിലൂടെ ലക്ഷ്മി നക്ഷത്ര പങ്കുവെച്ചത്. തന്റെ സ്‌റ്റൈലിസ്റ്റിന്റെയും മേക്കപ്പ് ആർട്ടിസ്റ്റിന്റെയും കൂടെ വർക്ക് ചെയ്യുന്നതും പ്രോഗ്രാമിന് വേണ്ടി ഒരുങ്ങുന്നതും ഒക്കെ ലക്ഷ്മി നക്ഷത്ര വീഡിയോയിൽ കാണിച്ചിരുന്നു.

മേക്കപ്പ് ചെയ്യുന്നതും ബാക്കിയൊക്കെ കാണിച്ച ലക്ഷ്മി അടുത്തതായി ഇനി ഡ്രസ്സ് മാറിയിട്ട് വരാമെന്നായി. അതെന്തായാലും നിങ്ങളെ ഞാൻ കാണിക്കുന്നില്ല. അത് കുറച്ച് ഓവർ ആയിപ്പോകും. ഇതിനിടെ ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും തന്റെ മുടി വളർന്നു പന്തലിച്ചു എന്നും ലക്ഷ്മി പറയുന്നു. എക്‌സ്ട്രാ ഫിറ്റിംഗ് ആയി നീണ്ട മുടി പിടിപ്പിച്ചതാണ് താരം കാണിച്ചത്. ഒരുക്കങ്ങളൊക്കെ പൂർത്തിയായതിന് ശേഷമാണ് ലക്ഷ്മി സ്റ്റാർ മാജിക്കിന്റെ വേദിയിലേക്ക് പോകുന്നത്.

ആദ്യത്തെ ഷൂട്ടിന് ശേഷം രണ്ടാമതൊരു ലുക്കിലേയ്ക്കും താരം മാറിയിരുന്നു. അങ്ങനെ രണ്ട് എപ്പിസോഡുകൾ വീതം പൂർത്തിയാക്കിയ ശേഷമാണ് ലക്ഷ്മി തിരിച്ച് വരുന്നത്. പരിപാടി കഴിയുമ്പോഴേയ്ക്കും ശബ്ദമൊക്കെ പോയി ആകെ വല്ലാത്തൊരു അവസ്ഥയിലേക്ക് മാറും. രാത്രിയാവുന്നതോട് കൂടിയാണ് താൻ അവിടെ നിന്നും തിരികെ പോകുന്നത്. ഒരു ദിവസത്തെ സ്റ്റാർ മാജിക്കിന്റെ ഷൂട്ട് റൂട്ടിൻ ഇതുപോലെയാണ്.

പക്ഷേ നിങ്ങൾ കണ്ടത് എന്റെ ഭാഗം മാത്രമാണ്. ബാക്കി പുറത്ത് കാണിക്കാൻ നമുക്ക് ഒരുപാട് പരിമിതികളുണ്ടെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു. അപ്പോൾ ഇതാണ് സ്റ്റാർ മാജിക്കിന്‌റെ രഹസ്യം, ഏറെ നാളായി കാണാൻ കാത്തിരുന്ന വീഡിയോ ആണ്. ഇങ്ങനെയുള്ള നല്ല വീഡിയോകൾ ചെയ്യൂ, എന്തിനാണ് സ്വയം വിമർശിക്കാൻ ഒരു അവസരം ഉണ്ടാക്കി കൊടുക്കുന്നത്.

ഇങ്ങനെയുള്ള ലക്ഷ്മി നക്ഷത്രയുടെ വീഡിയോകളാണ് ഇഷ്ടം. മാത്രമല്ല, ലക്ഷ്മിയുടെ തമാശകളും സംസാരവും ഒക്കെ ഇഷ്ടമാണെന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ചിലർ സ്റ്റാർ മാജിക് നേരിൽ കാണാനുള്ള അവസരത്തെ കുറിച്ചുമൊക്കെ ലക്ഷ്മിയോട് ചോദിക്കുന്നുണ്ട്.

അടുത്തിടെ ഫ്‌ലവേഴ്‌സിലേയ്ക്ക് എത്തപ്പെട്ടതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. മൈലാഞ്ചിയാണ് ഫ്‌ലവേഴ്‌സിൽ എത്തും മുമ്പ് ചെയ്തുകൊണ്ടിരുന്ന പരിപാടി. അങ്ങനെ ആദ്യമായി അവർ എന്നെ ഇങ്ങോട്ട് വിളിച്ച് താൽപര്യമുണ്ടോയെന്ന് ചോദിച്ചു. അന്ന് ഞാൻ ഗൾഫിൽ ഒരു പരിപാടിക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു.

മാറ്റി വെക്കാൻ സാധിക്കാത്തതിനാൽ ഒഴിവാക്കി. പിന്നീട് രണ്ടാമത് ജോണ്ടിസ് പിടിച്ച് ആശുപത്രിയിൽ കിടക്കുമ്പോൾ അവർ വീണ്ടും വിളിച്ചു. എനിക്ക് അസുഖമായതിനാൽ അമ്മ അവരോട് പറഞ്ഞു വരാൻ സാധിക്കില്ലെന്ന്. പിന്നീടാണ് അവർ എന്നെ ഒന്ന് കൂടി വിളിച്ച് എനിക്ക് വേണ്ടി കാത്തിരുന്ന് എന്നേയും ഫ്‌ലവേഴ്‌സിന്റെ ഭാഗമാക്കിയെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞിരുന്നു.

More in Malayalam

Trending