Malayalam
ആ നടനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു; കുടുംബവും കുട്ടികളുമായി അദ്ദേഹം ജീവിക്കുന്നു; വെളിപ്പെടുത്തി ലക്ഷ്മി ഗോപാലസ്വാമി
ആ നടനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു; കുടുംബവും കുട്ടികളുമായി അദ്ദേഹം ജീവിക്കുന്നു; വെളിപ്പെടുത്തി ലക്ഷ്മി ഗോപാലസ്വാമി
നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി താന്‍ വിവാഹിതയാകത്തതിന്റെ കാരണം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ലോക്ക് ഡൗൺ കാലത്ത് അത് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അമ്പത് വയസ്സ് കഴിഞ്ഞിട്ടും എന്ത് കൊണ്ട് വിവാഹം കഴിക്കുന്നില്ലെന്നാണ് പ്രേക്ഷകരുടെ സംശയം
എന്താണ് ഇത്രയും കാലം വിവാഹം കഴിക്കാത്തത് എന്ന് ചോദിച്ചാല്‍ കൃത്യമായി പറയാന്‍ എനിക്കറിയില്ലെന്ന് ലക്ഷ്മി പറയുന്നു ചിലപ്പോള്‍ ഞാനതിന് അത്ര പ്രാധാന്യം കൊടുത്തു കാണില്ല. എനിക്ക് മോഹന്‍ലാലിനെ വിവാഹം ചെയ്യാനായിരുന്നു ആഗ്രഹം എന്തു ചെയ്യാം അദ്ദേഹം നേരത്തെ വിവാഹം ചെയ്തു പോയില്ലേ’ എന്നായിരുന്നു മുന്‍പൊരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നടി ലക്ഷ്മി ഗോപാലസ്വാമി ചിരിച്ചുകൊണ്ട് പറഞ്ഞത്. താരത്തിന്റെ ഈ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നത്
എല്ലാവരെ പോലെയും കല്യാണം കഴിക്കണമെന്ന് അഗ്രം ഉണ്ട് എന്നാൽ വിവാഹം കഴിക്കാ ത്തതിൽ കാരണമുണ്ടെന്നും താരം പറഞ്ഞു. ഒരുപക്ഷെ എനിക്കറിയാത്ത എന്റെ ആഗ്രഹങ്ങളായിരിക്കാം കാരണം.വിവാഹം കഴിക്കുമ്പോൾ രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും എല്ലാം താനുമായി യോജിക്കുന്ന ആളാകണം. അങ്ങനെ ഒരാൾ എത്തിയാൽ വിവാഹം കഴിക്കാൻ താൻ തയ്യാറാണെന്നും
ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. വിവാഹം കഴിച്ച് വീട്ടമ്മയാവുക , അതിനൊപ്പം ഡാൻസും മുന്നോട്ട് കൊണ്ടുപോവുക. ഇതായിരുന്നു എന്റെ ആഗ്രഹം. ഇപ്പോള്‍ വേണമെങ്കില്‍ പറയാം ഇത് എന്റെ വിധിയാണെന്ന്. പക്ഷെ അതല്ല.. നമ്മുടെ വിധി നമ്മുടെ ചിന്തകളാണ് തീരുമാനിക്കുന്നത്. അത്രയും ആഴമുള്ള ആഗ്രഹങ്ങളാണ്. അങ്ങനെ എനിക്കും ചില ആഗ്രഹങ്ങളുണ്ടായിരുന്നു.
ജീവിതത്തിൽ എന്തൊക്കെയോ നേടണമെന്നുള്ള ആഗ്രഹം എനിയ്ക്ക് ഉണ്ടായിരുന്നു. ആ ഞാൻ പോയി . അതിനിടയിൽ ജീവിതത്തില്‍ ഒരു പുരുഷന്‍ അത്രയേറെ പ്രാധാന്യത്തോടെ വന്നാല്‍ വിവാഹം ചെയ്യാം എന്നായിരുന്നു. വിവാഹവും സമയമാകുമ്പോൾ നടക്കുമെന്നാണ് ഞാൻ ഇപ്പോൾ കരുതുന്നത്
ഞാൻ തിരക്കിലായിരുന്ന സമയത്ത് ആ തിരക്കുകൾ ഞാൻ ആസ്വാദക്കുകയും ചെയ്തിരുന്നു. വിവാഹം ഓര്ഗാനിക്കായി സംഭവിക്കണം. എന്റെ ജീവിത പങ്കാളി ഇയാളാണെന്ന് എനിയ്ക്ക് തോന്നണമെന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.
.മോഹന്‍ലാലിനും ജയറാമിനും ഒക്കെയൊപ്പം നായികയായി ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ സ്വദേശിയായ ലക്ഷ്മി ഗോപാലസ്വാമി മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. തുടര്‍ന്ന് മലയാളത്തില്‍ നല്ല നല്ല വേഷങ്ങള്‍ വന്നു. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, അച്ഛനെയാണെനിക്കിഷ്ടം, പുണ്യം, കീര്‍ത്തി ചക്ര, പരദേശി, തനിയെ തുടങ്ങിയ ചിത്രങ്ങളില്‍ അതില്‍ പെടുന്നു. അരയന്നങ്ങളുടെ വീട് എന്ന ലോഹിതദാസ് ചിത്രത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരവും നടി നേടിയെടുത്തു.
lakshmi