Connect with us

മരിക്കുന്നതിന് മുൻപ് ജയൻ ഒരു പെട്ടി എന്റെ വീട്ടിൽ വച്ചിട്ടാണ് പോയത് .അതുണ്ടാക്കിയ വിവാദം ചില്ലറയല്ല – കുഞ്ചൻ

Malayalam Breaking News

മരിക്കുന്നതിന് മുൻപ് ജയൻ ഒരു പെട്ടി എന്റെ വീട്ടിൽ വച്ചിട്ടാണ് പോയത് .അതുണ്ടാക്കിയ വിവാദം ചില്ലറയല്ല – കുഞ്ചൻ

മരിക്കുന്നതിന് മുൻപ് ജയൻ ഒരു പെട്ടി എന്റെ വീട്ടിൽ വച്ചിട്ടാണ് പോയത് .അതുണ്ടാക്കിയ വിവാദം ചില്ലറയല്ല – കുഞ്ചൻ

മലയാള സിനിമയിൽ മരണ ശേഷവും സ്റ്റാറായി നിലനിൽക്കുന്ന ഒരു നടനേയുള്ളു ..അതാണ് ജയൻ. ആക്ഷൻ ചിത്രങ്ങളിൽ മലയാളികൾ നെഞ്ചേറ്റിയ മറ്റൊരു നടൻ വേറെ ഇല്ല.

ജയനൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് കുഞ്ചന്‍. മരിക്കുന്നതിന് തൊട്ട് മുമ്ബ് ജയന്‍ വീട്ടില്‍ ഒരു പെട്ടി വച്ചിട്ടാണ് പോയതെന്നും, അതുണ്ടാക്കിയ കോളിളക്കം ചില്ലറയായിരുന്നില്ലെന്നും വെളിപ്പെടുത്തുകയാണ് കുഞ്ചന്‍. കൗമുദി ടിവിയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയനുമായുള്ള തന്റെ വ്യക്തിബന്ധത്തെ കുറിച്ച്‌ കുഞ്ചന്‍ മനസു തുറന്നത്.

‘ഞാന്‍ സിനിമയിലേക്ക് വരുമ്ബോള്‍ പരിചയപ്പെട്ട വ്യക്തിയാണ് ജയന്‍. എന്നോട് വളരെ സ്‌നേഹപൂര്‍വമാണ് അദ്ദേഹം പെരുമാറിയിരുന്നത്. ഞങ്ങള്‍ ഒരുമിച്ച്‌ ഒരുപാട് പടങ്ങളില്‍ അഭിനയിച്ചു. അദ്ദേഹത്തിന്റെ മരണം എനിക്ക് ഏറ്റവും വലിയ ഷോക്കായിരുന്നു. ഒരു പെട്ടി എന്റെ വീട്ടില്‍ വച്ചിട്ടാണ് അദ്ദേഹം പോയത്. അതു വല്യ വിവാദമായി.

പെട്ടിക്കകത്ത് എട്ടുപത്ത് ലക്ഷം രൂപയുണ്ടായിരുന്നുവെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അനിയന്‍ പ്രശ്‌നമുണ്ടാക്കി. അന്ന് അങ്ങനെ രൂപകിട്ടാനുള്ള മാര്‍ഗം പോലുമില്ല. അന്ന് മാല്‍ക് എന്ന് പറയുന്ന ഒരു സംഘടനയുണ്ടായിരുന്നു. അതിന്റെ മുന്നില്‍ വച്ച്‌ പെട്ടി തുറന്നപ്പോള്‍ അദ്ദേഹത്തിന്റെ കുറച്ച്‌ വിഗ്ഗും കാര്യങ്ങളുമാണ് ഉണ്ടായിരുന്നത്’.

kunjan about controversies related to jayan’s death

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top