Connect with us

പ്രിയയെയും കുഞ്ഞിനേയും ചേർത്തി നിർത്തി കുഞ്ചാക്കോ ബോബന്‍ പറയുന്നത് കേട്ട് കണ്ണ് നിറഞ്ഞു ആരാധകർ!

Malayalam

പ്രിയയെയും കുഞ്ഞിനേയും ചേർത്തി നിർത്തി കുഞ്ചാക്കോ ബോബന്‍ പറയുന്നത് കേട്ട് കണ്ണ് നിറഞ്ഞു ആരാധകർ!

പ്രിയയെയും കുഞ്ഞിനേയും ചേർത്തി നിർത്തി കുഞ്ചാക്കോ ബോബന്‍ പറയുന്നത് കേട്ട് കണ്ണ് നിറഞ്ഞു ആരാധകർ!

അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെയായിരുന്നു കുഞ്ചാക്കോ ബോബന്‍ അരങ്ങേറിയത്. ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയതെന്നാണ് മറ്റൊരു പ്രത്യേകത. നിരവധി താരങ്ങള്‍ അരങ്ങേറിയിരുന്നുവെങ്കിലും ഇന്നുവരെ ഒരുതാരത്തിനും ഈ റെക്കോര്‍ഡ് തിരുത്തിക്കുറിക്കാന്‍ സാധിച്ചിരുന്നില്ല. ഉദയ കുടുംബത്തിലെ ഇളംതലമുറക്കാരനെ മലയാള സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

തുടക്കത്തിലെ ചോക്ലേറ്റ് ഹീറോ പരിവേഷത്തെ കാറ്റില്‍ പറത്തിയായിരുന്നു പിന്നീടുള്ള താരത്തിന്‍രെ യാത്ര. വില്ലത്തരവും സ്വാഭാവിക കഥാപാത്രങ്ങളുമൊക്കെ തന്നില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു അദ്ദേഹം. പ്രിയയുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായാണ് ചാക്കോച്ചനും പ്രിയയ്ക്കും കുഞ്ഞതിഥിയെ ലഭിച്ചത്.

കാത്തിരിപ്പിന് വിരാമമിട്ട് മകനെത്തിയ സന്തോഷം പങ്കുവെച്ചെത്തിയത് താരം തന്നെയായിരുന്നു. മകന്റെ കാലുകളുടെ ചിത്രമായിരുന്നു ആദ്യം പുറത്തുവന്നത്. ഫാദേഴ്‌സ് ഡേയിലും മറ്റുമൊക്കെയായി കുഞ്ഞ് ഇസഹാക്കിന്റെ നിരവധി ചിത്രങ്ങളാണ് പുറത്തുവന്നത്. മാമോദീസ ചടങ്ങ് കൂടി കഴിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലെ താരമായി മാറുകയായിരുന്നു ചാക്കോച്ചനും മകനും. മകന്‍ ജനിച്ചതിന് ശേഷമുള്ള മാറ്റത്തെക്കുറിച്ച് വാചാലരായി ഇരുവരും എത്തിയിരുന്നു.

ഇപ്പോഴിതാ പ്രിയയ്ക്കും ഇസയ്ക്കുമൊപ്പമുള്ള ക്യൂട്ട് ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. അതിനൊപ്പമുള്ള കുറിപ്പും ഏറെ ശ്രദ്ധേയമാണ്. ഭൂമിയിലെ സ്വര്‍ഗം മാമോദീസ ചടങ്ങിനിടയില്‍ പകര്‍ത്തിയ മനോഹര ചിത്രം പങ്കുവെച്ചാണ് ചാക്കോച്ചന്‍ എത്തിയത്. മകനെ ഉമ്മവെച്ച് നില്‍ക്കുന്ന താരത്തിന് പിന്നില്‍ സന്തോഷത്തോടെ പ്രിയയുമുണ്ട്. മകനെത്തിയതിന് ശേഷമുള്ള സന്തോഷം ഇവരുടെ മുഖത്ത് പ്രകടമാണ്. അതിന് മുന്‍പ് അനുഭവിച്ച സങ്കടങ്ങളെക്കുറിച്ചൊക്കെ ഇരുവരും തുറന്നുപറഞ്ഞിരുന്നു.

സഹതാപത്തോടെയുള്ള ചോദ്യം സമ്മാനിക്കുന്ന വേദനയെക്കുറിച്ചും ഡിപ്രഷനെക്കുറിച്ചുമൊക്കെ പ്രിയ തുറന്നുപറഞ്ഞിരുന്നു. സന്തോഷവതിയായിരിക്കണം എന്ന ചാക്കോച്ചന്റെ ഉപദേശം പലപ്പോഴും താന്‍ വിസ്മരിക്കാറുണ്ടെന്നും വിഷാദത്തിലേക്ക് കൂപ്പുകുത്താറുണ്ടെന്നും പ്രിയ പറഞ്ഞിരുന്നു. താന്‍ ദൈവത്തെ കാണുകയും കേള്‍ക്കുമൊക്കെ ച്യതിട്ടുണ്ടെന്നും തന്റെ ജീവിതത്തിലേക്ക് സ്‌നേഹവും സഹായവും പ്രാര്‍ത്ഥനകളുമൊക്കെയായി എത്തിയവരിലൂടെയാണ് താന്‍ ദൈവത്തെ കണ്ടതെന്നും ചാക്കോച്ചന്‍ കുറിച്ചിട്ടുണ്ട്.

പ്രിയയും ഇസഹാക്കുമൊപ്പമുള്ള ഈ ലോകമാണ് തന്റെ സ്വര്‍ഗമെന്നും താരം കുറിച്ചിട്ടുണ്ട്. കാത്തിരിപ്പിനൊടുവില്‍ വിവാഹം കഴിഞ്ഞ് അധികനാള്‍ കഴിയുന്നതിന് മുന്‍പ് തന്നെ കുഞ്ഞിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. തങ്ങളും അത്തരത്തിലുള്ള ചോദ്യങ്ങളെ അഭിമുഖീകരിച്ചിരുന്നുവെന്ന് ഇരുവരും പറഞ്ഞിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ചാക്കോച്ചനും പ്രിയയും വിശേഷങ്ങള്‍ പങ്കുവെച്ചത്.

പ്രാര്‍ത്ഥനയും നേര്‍ച്ചയുമൊക്കെയായി കഴിയുന്നതിനിടയിലാണ് ഇസ ഇവര്‍ക്കരികിലേക്ക് എത്തിയത്. മകനെത്തിയതിന് ശേഷമായിരുന്നു ബേബി ഷവര്‍ ചിത്രങ്ങള്‍ പോലും പുറത്തുവന്നത്. കുഞ്ഞിനായി കാത്തിരിക്കുന്നതിനിടയില്‍ റിസല്‍റ്റ് നെഗറ്റീവാണെന്നറിഞ്ഞപ്പോള്‍ പലപ്പോഴും തങ്ങളും നിരാശയിലാഴ്ന്നുപോയിട്ടുണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു. ഡിപ്രഷനെ അതിജീവിച്ചത് ഡിപ്രഷന്‍ വരുമ്പോള്‍ പ്രിയപ്പെട്ട കാര്യങ്ങള്‍ ചെയ്യുമായിരുന്നു. പാട്ടും ഡാന്‍സും വ്യായാമവുമൊക്കെയായിരുന്നു പ്രധാന പരിപാടി.

ഡിപ്രഷന്‍ കുറയ്ക്കാനുള്ള മികച്ച വഴിയാണ് വ്യായാമമെന്ന് മനസ്സിലാക്കിയതോടെ ബാഡ്മിന്റണ്‍ കളിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മനസ്സിനെ സഹായകമാക്കാനുള്ള കാര്യങ്ങളും ചെയ്തു. ദൈവത്തിന്റെ കൈയ്യിലെ വെയ്റ്റിംഗ് ലിസ്റ്റിലാണ് നമ്മളെന്നും അധികം താമസിയാതെ കണ്‍ഫേംഡ് ലിസ്റ്റിലേക്ക് കയറുമെന്നുമുള്ള പ്രതീക്ഷയാണ് ചാക്കോച്ചന്‍ നല്‍കാറുള്ളത്. ഇടയ്ക്കിടയ്ക്ക് യാത്രകള്‍ പോയാണ് മൂഡോഫ് മാറ്റിയതെന്നും പ്രിയ പറഞ്ഞിരുന്നു. മകനെത്തിയതിന്റെ സന്തോഷം മകന്‍ ജനിച്ചതിന് ശേഷം ചാക്കോച്ചന്റെ ലോകം അവന് ചുറ്റുമായാണ് കറങ്ങുന്നതെന്ന് പ്രിയ പറഞ്ഞിരുന്നു.

മകനുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെച്ചാണ് ഇരുവരും എത്തിക്കൊണ്ടിരിക്കുന്നത്. ഇസഹാക്കിന്റെ വരവില്‍ ആരാധകരും സന്തോഷത്തിലാണ്. താരകുടുംബത്തിന് ആശംസ അറിയിച്ച് നിരവധി പേരായിരുന്നു എത്തിയത്. മാമോദീസ ചടങ്ങില്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ദിലീപും കാവ്യ മാധവനുമൊക്കെ പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറിയിരുന്നു.

ഇസയാണ് താരം താരങ്ങളുടെ കുടുംബ വിശേഷങ്ങളെക്കുറിച്ച് അറിയാനും ആരാധകര്‍ക്ക് താല്‍പര്യമാണ്. പൊതുപരിപാടികളിലും മറ്റുമായെത്തുമ്പോള്‍ പലരും ആ സ്‌നേഹം പ്രകടിപ്പിക്കാറുണ്ട്. സെല്‍ഫിയെടുക്കാനും കുശലം ചോദിക്കാനുമായി ആരാധകരെത്തുന്നതില്‍ താരങ്ങളും സന്തുഷ്ടരാണ്. സ്‌നേഹം ഉപദ്രവമായി മാറുമ്പോള്‍ പലരും പ്രതികരിക്കാറുണ്ട്. ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. അടുത്ത ചോക്ലേറ്റ് ഹീറോ ഇസയാണെന്ന് ആരാധകര്‍ മാത്രമല്ല താരങ്ങളും പറഞ്ഞിരുന്നു.

kunjako boban talk about his son

More in Malayalam

Trending

Recent

To Top