Connect with us

ദിലീപിനൊപ്പം അഭിനയിക്കില്ലെന്ന് ചാക്കോച്ചന്റെ കടുംവാശി!കൊടുംപകയോ…? പിന്നിൽ കളിച്ചത് അയാൾ, സംഭവിച്ചത്?

Actor

ദിലീപിനൊപ്പം അഭിനയിക്കില്ലെന്ന് ചാക്കോച്ചന്റെ കടുംവാശി!കൊടുംപകയോ…? പിന്നിൽ കളിച്ചത് അയാൾ, സംഭവിച്ചത്?

ദിലീപിനൊപ്പം അഭിനയിക്കില്ലെന്ന് ചാക്കോച്ചന്റെ കടുംവാശി!കൊടുംപകയോ…? പിന്നിൽ കളിച്ചത് അയാൾ, സംഭവിച്ചത്?

മലയാള സിനിമയിൽ ഒരുകാലത്ത് സൂപ്പർ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തയാളാണ് തുളസീദാസ്. അദ്ദേഹത്തിന്റെ ഹിറ്റ് സിനിമകളിൽ ഒന്നാണ് ദോസ്ത് എന്ന ചിത്രം.

ഇപ്പോഴിതാ ആ ചിത്രത്തിനിടെ ഉണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

ദോസ്ത് ഒരു ദിവസം കൊണ്ട് ഉണ്ടായ സിനിമയാണെന്നും വേറൊരു കഥ ജയറാമുമായിട്ടാണ് ആദ്യം പ്ലാൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദിലീപിനൊപ്പം ദോസ്തിൽ അഭിനയിക്കാൻ കുഞ്ചാക്കോ ബോബൻ ആദ്യം തയ്യാറായിരുന്നില്ലെന്നും തുളസീദാസ് വെളിപ്പെടുത്തി.

ഇതേതുടർന്ന് താനും കൊട്ടാരക്കര രവിയേട്ടനും അദ്ദേഹത്തിന്റെ അച്ഛനുമെല്ലാം ഒരുമിച്ച് കുഞ്ചാക്കോ ബോബന്റെ വീട്ടിൽ പോയെന്നും അവിടെ ചെന്ന് ചാക്കോച്ചന്റെ അച്ഛനോട് എല്ലാ കഥകളും പറഞ്ഞെന്നും സംവിധായകൻ വെളിപ്പെടുത്തുന്നു.

ദിലീപ് കൂടെ നിന്ന് അഭിനയിക്കുന്നത് കൊണ്ട് ചാക്കോച്ചന്റെ റോൾ ചെറുതാകുമോയെന്ന സംശയം അദ്ദേഹത്തിനുണ്ടായതാണ് ഇതിന്റെ കാരണം.

ഇതേതുടർന്ന് പണ്ടത്തെ സിനിമകളിൽ നസീർ സാറും മമ്മൂട്ടിയും സുകുമാരനും സോമനും സത്യൻ മാഷുമൊക്കെ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളതിന്റെ കഥ പറഞ്ഞാണ് താൻ അദ്ദേഹത്തെ കൊണ്ട് സമ്മതിപ്പിച്ചത്.

തന്റെ മകന്റെ റോള് ചെറുതാവില്ലെന്നും മോശമാവില്ലെന്ന് ഒരു എ​ഗ്രിമെന്റ് പോലെ തരണമെന്ന് ഞങ്ങളോട് ചാക്കോച്ചന്റെ പിതാവ് പറഞ്ഞിരുന്നെന്നും തുളസീദാസ് കൂട്ടിച്ചേർത്തു. ഒടുവിൽ അഡ്വാൻസ് പണമെല്ലാം കൊടുത്താണ് എല്ലാം ശെരിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
You may also like...

More in Actor

Trending