Malayalam
എനിക്ക് സ്വീകാര്യതയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല; അമ്മയുടെ നേതൃസ്ഥാനത്തേയ്ക്ക് വരുന്നതിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ
എനിക്ക് സ്വീകാര്യതയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല; അമ്മയുടെ നേതൃസ്ഥാനത്തേയ്ക്ക് വരുന്നതിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ
ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്നുവന്നതിന് പിന്നാലെ വലിയ വിവാദങ്ങളാണ് ഉയർന്ന് വന്നത്. ഇതിന് പിന്നാലെ വിവാദങ്ങളോട് പ്രതികരിക്കാതെ താരസംഘടനയായ അമ്മയിലെ അംഗങ്ങൾ കൂട്ടരാജി പ്രഖ്യാപിച്ച് പിരിഞ്ഞ് പോകുകയായിരുന്നു. പിന്നാലെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കുഞ്ചാക്കോ ബോബൻ വരണമെന്ന് പലയിടത്ത് നിന്നും അഭിപ്രായങ്ങൾ ഉയർന്ന് വന്നിരുന്നു.
ഇപ്പോഴിതാ അമ്മയുടെ നേതൃസ്ഥാനത്തേക്ക് വരുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. അമ്മ സംഘടനയിൽ നിന്നും എന്നെ മാറ്റി നിർത്തുകയോ ഞാൻ മാറി നിൽക്കുകയോ ചെയ്തിട്ടില്ല. പക്ഷെ കമ്യൂണിക്കേഷന്റെ ഒരു ചെറിയ പ്രശ്‌നം ഉണ്ടായിട്ടുണ്ട്.
അതിനപ്പുറം അമ്മ എന്ന സംഘടന എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. അവർ ചെയ്യാനുള്ള എല്ലാ നല്ല പ്രവൃത്തികളുടെയും കൂടെ ഞാനുണ്ടാകും. അതിൽ യാതൊരു വ്യത്യാസവുമില്ല. അമ്മയുടെ നേതൃസ്ഥാനത്തേയ്ക്ക് വരുന്നതിനെ കുറിച്ച് ഇപ്പോൾ ഞാൻ ചിന്തിക്കുന്നില്ല. എനിക്ക് സ്വീകാര്യതയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല.
സംഘടന നോക്കി നടത്താൻ കേപ്പബിൾ ആകണം. പൃഥ്വിരാജ്, വിജയരാഘവൻ ചേട്ടൻ എന്നിവരൊക്കെ നേതൃസ്ഥാനത്തേക്ക് വരാൻ യോഗ്യതയുള്ളവരായി തോന്നിയിട്ടുണ്ട്. ജെന്റിൽമാൻ പദവി ബാധ്യതയായി തോന്നിയിട്ടില്ല. അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. സ്വഭാവത്തിന്റെ ഭാഗമാണ് എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.
അതേസമയം, ബൊഗെയ്ൻവില്ല എന്ന ചിത്രമാണ് നടന്റേതായി പുറത്തെത്തിയത്. ഒക്ടോബർ 17-നാണ് ചിത്രം തിയേറ്ററിലെത്തിയത്. കുഞ്ചാക്കോ ബോബനും അമൽ നീരദും ആദ്യമായി ഒന്നിച്ചെത്തുന്നു എന്നതിനൊപ്പം ഏറെ നാളുകൾക്ക് ശേഷം ജ്യോതിർമയി അഭിനയിക്കുന്നു എന്ന പ്രത്യേകതകളുമുണ്ട് ബൊഗെയ്ൻവില്ലക്ക്.
ലാജോ ജോസഫിൻറെ റൂത്തിൻറെ ലോകം എന്ന നോവൽ ആസ്പദമാക്കി എടുത്ത ചിത്രത്തിൻറെ തിരക്കഥ അമൽ നീരദും ലാജോ ജോസഫും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. സുഷിൻ ശ്യാമാണ് ചിത്രത്തിൻറെ സംഗീത സംവിധാനം. ‘ഭീഷ്മപർവ്വ’ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്.