Malayalam Breaking News
കുട്ടി ഉണ്ടായതിന്റെ നേർച്ചയാണോ എന്ന് കുഞ്ചാക്കോ ബോബനോട് രമേശ് പിഷാരടി
കുട്ടി ഉണ്ടായതിന്റെ നേർച്ചയാണോ എന്ന് കുഞ്ചാക്കോ ബോബനോട് രമേശ് പിഷാരടി
By
ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തി പ്രാവിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ആദ്യസിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ റെക്കോര്‍ഡും ഈ താരത്തിന് സ്വന്തമാണ്. തുടക്കത്തില്‍ അത്ര നല്ല സ്വീകരണം ലഭിച്ചിരുന്നില്ലെങ്കിലും പിന്നീട് സിനിമയുടെ ഭാവി മാറിമറിയുകയായിരുന്നു.
തുടക്കത്തില്‍ ചോക്ലേറ്റ് ഹീറോ കഥാപാത്രങ്ങളെയായിരുന്നു ചാക്കോച്ചന് ലഭിച്ചിരുന്നത്. എന്നാല്‍ ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും താരം മാറിനിന്നിരുന്നു. അതിന് ശേഷം ലഭിച്ച കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമാര്‍ന്നതായിരുന്നു. വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളുമൊക്കെയായി തന്റെ കരിയര്‍ തന്നെ മാറ്റിമറിക്കുകയായിരുന്നു താരം.
മേക്കോവറിലൂടെയും താരം ഞെട്ടിച്ചിരുന്നു. മകന്റെ പേരിനെക്കുറിച്ചുള്ള വിവരവുമായി കഴിഞ്ഞ ദിവസം താരമെത്തിയിരുന്നു. ഇതാദ്യമായി ഒരു ചാനല്‍ പരിപാടി അവതരിപ്പിക്കാനായും താരമെത്തിയിരുന്നു. ആ അനുഭവത്തെക്കുറിച്ച് താരം തന്നെ തുറന്നുപറഞ്ഞിരുന്നു. അതിനിടയിലെ വീഡിയോയും പുറത്തുവന്നിരുന്നു.
ഇതാദ്യമായാണ് കുഞ്ചാക്കോ ബോബന്‍ ഒരു പരിപാടിയുടെ അവതാരകനായി കുഞ്ചാക്കോ ബോബനെത്തിയത്. മുന്‍നിര ചാനലുകളുടേതുള്‍പ്പടെ നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും അവതാരകനായി എത്തിയത് ആദ്യമായിരുന്നു. നീല കോട്ടും സ്യൂട്ടുമണിഞ്ഞായിരുന്നു ചാക്കോച്ചന്റെ വരവ്. മലയാളത്തിന് പുറമെ അന്യഭാഷകളിലെ പ്രമുഖരെല്ലാം പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന അവതരണ ജോലി അത്ര എളുപ്പമല്ലെന്ന് താരം പറഞ്ഞിരുന്നു.
കുട്ടി ജനിച്ചതിന്റെ ഭാഗമായാണോ ഇത്തരത്തിലൊരു നേര്‍ച്ചയെന്നായിരുന്നു പിഷാരടി കുഞ്ചാക്കോ ബോബനോട് ചോദിച്ചത്. ഇങ്ങനെയൊരു നേര്‍ച്ചയെക്കുറിച്ച് താന്‍ ആദ്യമായാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. രമേഷ് പിഷാരടിയുടെ ട്രോളില്‍ നിറപുഞ്ചിരിയുമായി നില്‍ക്കുകയാണ് ചാക്കോച്ചന്‍. അദ്ദേഹത്തിന്റെ മറുപടി എന്താണെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. മഴവില്‍ മനോരമ അവാര്‍ഡ് നൈറ്റിന്റെ സംപ്രേഷണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
kunjacko boban replied to ramesh pisharadis question