Malayalam Breaking News
ഇപ്പോളത്തെ ഭീകരമായ അസുഖം ക്യാൻസർ ഒന്നുമല്ല , അത് ഞാൻ അതിജീവിച്ചു – കുഞ്ചാക്കോ ബോബൻ
ഇപ്പോളത്തെ ഭീകരമായ അസുഖം ക്യാൻസർ ഒന്നുമല്ല , അത് ഞാൻ അതിജീവിച്ചു – കുഞ്ചാക്കോ ബോബൻ
By
കുട്ടികളുണ്ടാകാത്തതിനേക്കാള്‍ തീരാവേദനയാണ് അതിനെക്കുറിച്ച് ചുറ്റമുള്ളവരുടെ ചോദ്യങ്ങളെന്നു നടന്‍ കുഞ്ചാക്കോ ബോബന്‍. നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങളുടെ ജീവിതത്തിലേയ്ക്ക് ഒരു കുഞ്ഞ കടന്നു വന്നതിന്റെ സന്തോഷത്തിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. കുഞ്ഞുങ്ങള്‍ ഉണ്ടാക്കാത്തതും അതിനെക്കുറിച്ചുള്ള മറ്റുള്ളവുടെ ചോദ്യങ്ങളും നല്‍കിയ വേദനകള്‍ ഒരുപാട് അനുഭവിച്ചുവെന്ന് താരം പറയുന്നു.
ഈ വിഷമത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്ന എല്ലാവരേയും പോലെ തന്നെ വലിയ മാനസിക വിഷമത്തിലൂടെ കടന്നുപോയിട്ടുണ്ടെന്നു പറയുന്നു ചാക്കോച്ചന്‍. അതിനെ പല വഴികളിലൂടെയും അതിജീവിച്ചുവെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. ‘ഇപ്പോഴത്തെ ഭീകരമായ അസുഖം കാന്‍സറൊന്നുമല്ല ഡിപ്രഷനാണെന്നു തോന്നിയിട്ടുണ്ട്. പലരും ആ അവസ്ഥയിലൂടെ കടന്നു പോകും. എന്നാല്‍ ഒരു പോയിന്റ് ഉണ്ട്. അവിടെയെത്തുമ്ബോള്‍ ചിലര്‍ ഡിപ്രഷന്‍ മറികടക്കാനുള്ള വഴി സ്വയം കണ്ടെത്തും.
മറ്റു ചിലര്‍ അതില്‍ വീണു പോകും. കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ റിസല്‍റ്റ് നെഗറ്റീവ് ആ കുമ്ബോള്‍ ഞങ്ങളും മാനസിക സംഘര്‍ഷത്തില്‍ വീണു പോയിട്ടുണ്ട്. ഒടുവില്‍ അതില്‍ നിന്നു രക്ഷപ്പെടാനുള്ള വഴി സ്വയം കണ്ടെത്തി. ഡിപ്രഷന്‍ വരുമ്ബോള്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ഡാന്‍സ്, പാട്ട്, സ്പോര്‍ട്സ്… വ്യായാമം ഡി പ്രഷന്‍ കുറയ്ക്കാനുള്ള നല്ല വഴിയായി തോന്നി. ബാറ്റ്മിന്റണ്‍ കളി ഉഷാറാക്കി. ‘സൂര്യോദയം കാണുന്നതും’ ‘കളകളാരവം ‘ കേള്‍ക്കുന്നതുമെല്ലാം ക്ലീഷേ പരിപാടിയാണെങ്കിലും മനസ്സു ശാന്തമാക്കാന്‍ സഹായിച്ചു’ ചാക്കോച്ചന്‍ കൂട്ടിച്ചേര്‍ത്തു
kunjacko boban about depression
