Connect with us

അവൻ എനിക്ക് വർ‌ഷങ്ങൾക്ക് ശേഷമുണ്ടായ ഭാ​ഗ്യമാണ്. അത് പലർക്കും മോട്ടിവേഷനാകുന്നുണ്ട് എന്ന് കേൾക്കുമ്പോൾ‌ സന്തോഷമുണ്ട്. ഒരു ഹോപ്പ് പല ദമ്പതികൾക്കും വന്നിട്ടുണ്ട്.’; ചാക്കോച്ചൻ

Movies

അവൻ എനിക്ക് വർ‌ഷങ്ങൾക്ക് ശേഷമുണ്ടായ ഭാ​ഗ്യമാണ്. അത് പലർക്കും മോട്ടിവേഷനാകുന്നുണ്ട് എന്ന് കേൾക്കുമ്പോൾ‌ സന്തോഷമുണ്ട്. ഒരു ഹോപ്പ് പല ദമ്പതികൾക്കും വന്നിട്ടുണ്ട്.’; ചാക്കോച്ചൻ

അവൻ എനിക്ക് വർ‌ഷങ്ങൾക്ക് ശേഷമുണ്ടായ ഭാ​ഗ്യമാണ്. അത് പലർക്കും മോട്ടിവേഷനാകുന്നുണ്ട് എന്ന് കേൾക്കുമ്പോൾ‌ സന്തോഷമുണ്ട്. ഒരു ഹോപ്പ് പല ദമ്പതികൾക്കും വന്നിട്ടുണ്ട്.’; ചാക്കോച്ചൻ

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട കുടുംബനായകനാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. ‘അനിയത്തിപ്രാവി’ലൂടെ വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ ആ യുവാവ്, ഏറെനാൾ ക്യാമ്പസുകളുടെ ചോക്ലേറ്റ് ഹീറോയായിരുന്നു.
സോഷ്യല്‍മീഡിയയില്‍ സജീവമായ താരമാണ് കുഞ്ചാക്കോ ബോബന്‍. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും അദ്ദേഹം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

പദ്മിനി എന്ന സിനിമയുടെ ചിത്രീകരണത്തിനായി പാലക്കാടെത്തിയ നടന്റെ രസകരമായൊരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. കുഢ്ചാക്കോ ബോബനെപ്പോലെ തന്നെ മകൻ ഇസഹാക്കും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനാണ്.

ഇടയ്ക്കിടെ മകന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ കുഞ്ചാക്കോ ബോബൻ പങ്കുവെക്കാറുണ്ട്. കാത്ത് ഇരുന്ന കിട്ടിയ നിധിയാണ് മകനെന്നാണ് കുഞ്ചാക്കോ ബോബൻ മകനെ വിശേഷിപ്പിക്കാറുള്ളത്. അതേസമയം ഇപ്പോഴിത മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ മകനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

‘എന്റെ ആ​ഗ്രഹമെന്ന് പറയുന്നത് ഉദയ പിക്ചേഴ്സും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസും ഒന്നിക്കുമ്പോൾ ജനങ്ങൾ പ്രതീ​ക്ഷിക്കുന്നതിനും അപ്പുറമുള്ള സിനിമകൾ കൊടുക്കുക എന്നതാണ്.’

‘ആ രീതിയുള്ള സമീപനമാണ് ഉണ്ടാവുക. 2022 നോക്കുകയാണെങ്കിൽ ഉദയ പിക്ചേഴ്സും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസും ചേർന്ന് നിർമിച്ചത് അറിയിപ്പും ന്നാ താൻ കേസ് കൊട് എന്ന സിനിമയുമാണ്. ഇത് രണ്ടും വളരെ വ്യത്യസ്തമായ സിനിമകളായിരുന്നു.’

‘ആ രണ്ട് രീതിയിലും സിനിമ പ്രേക്ഷകരിൽ വർക്കായി എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. അറിയിപ്പ് ഞങ്ങൾ വിചാരിച്ചതുപോലെ തന്നെ അം​ഗീകരിക്കപ്പെട്ടു. കൊവിഡ് സമയത്താണ് ന്നാ താൻ കേസ് കൊട് സിനിമയുടെ കഥ കേട്ടത്.’
‘അപ്പോൾ തന്നെ തീരുമാനിച്ചിരുന്നു ഇത് തിയേറ്ററിൽ‌ ഇറക്കണമെന്ന്. അതുകൊണ്ട് തിയേറ്ററുകൾ സജീവമാകുന്നത് വരെ വെയിറ്റ് ചെയ്തത്. അറിയിപ്പും ന്നാ താൻ കേസ് കൊട് എന്ന സിനിമയും രണ്ട് തരത്തിൽ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.’

‘ന്നാ താൻ കേസ് കൊട് സിനിമയ്ക്ക് വേണ്ടി ഞാൻ എണ്ണ തേച്ച് വെയിലത്ത് കിടന്ന് ശരീരം ടാൻ ആക്കിയിരുന്നു. കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസിന്റേയും ഉദയ പിക്ചേഴ്സിന്റേയും നിർമാണത്തിൽ വരുന്ന സിനിമകളിൽ ഞാൻ കൂടി ഭാ​ഗമാകണമെന്ന സ്വാർഥത എനിക്കുണ്ട്.’

പ്രകോപനപരമായ ചോദ്യം വരാത്തത് കൊണ്ടാണ് പ്രകോപിതനാകാത്തത്. അത്തരം സാഹചര്യങ്ങൾ ഉണ്ടായിട്ടില്ല. എല്ലാത്തിനും സത്യസന്ധമായാണ് ഞാൻ ഉത്തരം പറയാറുള്ളത്. ആരെയും വേ​ദനിപ്പിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്.’ ​

‘ഗ്രാന്റ് മ​ദറിന്റെ നിർബന്ധത്തിനാണ് ഒരു വർഷം ക്ലാസിക്കൽ ഡാൻസ് പഠിച്ച് അരങ്ങേറ്റം നടത്തിയത്. എന്റെ പാട്ട് കേട്ട് ആകപ്പാടെ ആസ്വദിച്ച് ഉറങ്ങാറുള്ളത് എന്റെ മോൻ മാത്രമാണ്. ന്നാ താൻ കേസ് കൊട് സിനിമയിലെ ആടലോടകം എന്ന പാട്ടാണ് അത്.’
അവന് ആ പാട്ട് ഭയങ്കര ഇഷ്ടമാണ്. രാത്രി അവനെ കെട്ടിപിടിച്ച് ഉറങ്ങുമ്പോൾ അത് പാടാൻ അവൻ പറയും. ചിലപ്പോൾ‌ വെറുതെ മൂളും. അപ്പോൾ അവൻ പറയും മൂളിയാൻ പോര ലിറിക്സ് അടക്കം പാടണമെന്ന്. ലിറിക്സ് അവൻ പറഞ്ഞ് തരും.’

‘എന്നോടുള്ള ഇഷ്ടം മോനോടും ആളുകൾ കാണിക്കാറുണ്ട്. മാത്രമല്ല അവൻ എനിക്ക് വർ‌ഷങ്ങൾക്ക് ശേഷമുണ്ടായ ഭാ​ഗ്യമാണ്. അത് പലർക്കും മോട്ടിവേഷനാകുന്നുണ്ട് എന്ന് കേൾക്കുമ്പോൾ‌ സന്തോഷമുണ്ട്. ഒരു ഹോപ്പ് പല ദമ്പതികൾക്കും വന്നിട്ടുണ്ട്.’

ട്രീറ്റ്മെന്റിന്റെ കാര്യങ്ങൾ എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ച് അന്വേഷിക്കാറുണ്ട്. അവനെ ഒരു സ്റ്റാറാക്കണമെന്നല്ല. ഒരു സാധാരണക്കാരനായി കഷ്ടപ്പാട് അറിഞ്ഞ് വളർത്തണമെന്നാണ് എനിക്ക്. എന്റെ സഹോദരിമാർക്ക് ആൺകുഞ്ഞുങ്ങളാണ്.’

‘അതിനാൽ ‍ഞാൻ കരുതി എനിക്ക് പെൺകുഞ്ഞായിരിക്കും ഉണ്ടാവുകയെന്ന്. അതിന്റെ എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. ദൈവം തന്ന ദാനമായതുകൊണ്ടാണ് ഇസഹാക്കെന്ന് അവന് പേരിട്ടത്’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

More in Movies

Trending