Malayalam Breaking News
ചരിത്രം ആവർത്തിച്ചു ; കുഞ്ചാക്കോ ബോബന്റെ മകന്റെ പേരും അതുതന്നെ !!!
ചരിത്രം ആവർത്തിച്ചു ; കുഞ്ചാക്കോ ബോബന്റെ മകന്റെ പേരും അതുതന്നെ !!!
ഏറെ കാത്തിരിപ്പിന് ശേഷമാണ് നടൻ കുഞ്ചാക്കോ ബോബനും ഭാര്യക്കും കുഞ്ഞുണ്ടായത്. കുഞ്ഞുണ്ടായ വാർത്തയും ബേബി ഷവർ ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയകളിൽ ചർച്ചയായിരുന്നു. നടന്‍ കുഞ്ചാക്കോ ബോബന്റെ മകന് പേരിട്ടു. ബോബന്‍ കുഞ്ചാക്കോ അഥവാ ഇസഹാക് കുഞ്ചാക്കോ എന്നാണ് മകന് താരം നല്‍കിയിരിക്കുന്ന പേര്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് മകന്റെ പേരിടല്‍ ചടങ്ങിന്റെ വിവരം താരം ആരാധകരുമായി പങ്കുവച്ചത്. ഇസ എന്നാണ് കുഞ്ഞിന്റെ വിളിപ്പേര്. താരത്തിന് കുഞ്ഞുണ്ടായ അന്ന് മുതല്‍ ആരാധകര്‍ പ്രവചിച്ചിരുന്ന പേരായിരുന്നു ബോബന്‍ കുഞ്ചാക്കോ എന്നത് .
കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ പേരും ബോബന്‍ കുഞ്ചാക്കോ എന്നായിരുന്നു. ആ പേര് തിരിച്ചിട്ടാണ് അദ്ദേഹം തന്റെ മകന് കുഞ്ചാക്കോ ബോബന്‍ എന്ന് പേരിട്ടത്. ഇപ്പോള്‍ അതേ ചരിത്രം തന്നെയാണ് കുഞ്ചാക്കോ ബോബനും തന്റെ മകന് വേണ്ടി ആവര്‍ത്തിച്ചിരിക്കുന്നത്.
പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് ജനിക്കുന്നത്.
kunchacko boban son name izahaak kunchacko
