Connect with us

ഫഹദ് ഫാസിൽ ഇനി മലയാളത്തിൽ വില്ലൻ.

Malayalam Breaking News

ഫഹദ് ഫാസിൽ ഇനി മലയാളത്തിൽ വില്ലൻ.

ഫഹദ് ഫാസിൽ ഇനി മലയാളത്തിൽ വില്ലൻ.

പോത്തേട്ടൻ ബ്രില്ലൻസ് ഒരിക്കൽക്കൂടി വരുന്നു. മലയാള സിനിമയിൽ ഒരു നോട്ടം കൊണ്ട് കഥ പറയുന്ന ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്നു. ദിലീഷ് പോത്തൻ മലയാളത്തിൽ ചെയ്ത രണ്ടു സിനിമകൾക്കും ദേശിയ അവാർഡ് ലഭിച്ചിരുന്നു.

ദിലീഷ് പോത്തന്റെ രണ്ട് ചിത്രങ്ങളിലും പ്രധാന വേഷം കൈകാര്യം ചെയ്തത് ഫഹദ് ഫാസിലാണ്. മലയാളികൾ ദിലീഷ് പോത്തന്റെ അടുത്ത മാജിക്കാനായി കാത്തിരിക്കുകയാണ്. മലയാള സിനിമയിലെ അഭിമാനമായി മാറാൻ സാധിച്ച സംവിധായകൻകൂടിയാണ് ദിലീഷ് പോത്തൻ. മലയാള സിനിമയിലേക്ക് റീയലിസ്ടിക്ക് ഭാഗങ്ങൾ തിരിച്ചു കൊണ്ടുവരാൻ സാധിച്ച സംവിധായകൻകൂടിയാണ് ദിലീഷ് പോത്തൻ.

പോത്തേട്ടൻ ബ്രില്ലൻസിൽ ഒരുങ്ങിയ രണ്ടു ചിത്രങ്ങളിലും മികവുറ്റ കഥാപാത്രങ്ങൾ ഒരുക്കിയ നടനാണ് ഫഹദ് ഫാസിൽ. ഈ രണ്ടു സിനിമയിലെ അഭിനയത്തിലും നടനെ തേടി ദേശിയ അവാർഡ് എത്തിയിരുന്നു.

അടുത്ത ദേശിയ അവാർഡിനായുള്ള ഒരുക്കത്തിലാണ് ഈ ടീം. “കുമ്പളങ്ങി നൈറ്റ്‌സ്” എന്ന് പേരിട്ടിരിക്കുന്ന സിനിമയിലെ ഫഹദിന്റെ കഥാപാത്രത്തിനൊരു പ്രത്യേകതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുമെന്നും ഫഹദ് നായകനാവുമെന്നുമായിരുന്നു ആദ്യം എല്ലാവരും കരുതിയിരുന്നതെങ്കിലും ദിലീഷ് പോത്തന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന മധു സി നാരയണന്‍ ആണ് സിനിമ സംവിധാനം ചെയ്യാന്‍ പോവുന്നത്. എന്തായാലും ഈ സിനിമയുടെ ഭാഗമായി ദിലീഷ് പോത്തനും എത്തും.

സിനിമയിലൂടെ ദിലീഷും ഫഹദും നിര്‍മാതാക്കളുടെ വേഷത്തിലായിരിക്കും എത്തുന്നത്. പേര് പോലും മോഷ്ടിച്ച കള്ളനായി അഭിനയിച്ച തകർത്ത ഫഹദ് ഈ ചിത്രത്തിൽ വില്ലൻ വേഷത്തിലായിരിക്കുമെന്ന് റിപോർട്ടുകൾ. ഫഹദിന്റെ ആദ്യ തമിഴ് സിനിമ ‘വേലൈക്കാരനിൽ നെഗറ്റീവ് റോൾ ആണ് ചെയ്തിരുന്നത്. നായകനെക്കാള്‍ ഒരുപടി മുന്നില്‍ നിന്നത് ഫഹദിന്റെ വില്ലന്‍ വേഷമായിരുന്നു. ശ്യാം പുഷ്‌കരനാണ് പുതിയ സിനിമയ്ക്ക് വേണ്ടി കഥ ഒരുക്കുന്നത്. ഷൈൻ നിഗമാണ് കുമ്പളങ്ങി നൈറ്റ്‌സിൽ നായകൻ.

More in Malayalam Breaking News

Trending