Connect with us

നയൻതാരയുടെ അവകാശവാദങ്ങളോട് പ്രതികരിക്കാൻ സമയമില്ല; ധനുഷിന്റെ പിതാവ് കസ്തൂരി രാജ

Tamil

നയൻതാരയുടെ അവകാശവാദങ്ങളോട് പ്രതികരിക്കാൻ സമയമില്ല; ധനുഷിന്റെ പിതാവ് കസ്തൂരി രാജ

നയൻതാരയുടെ അവകാശവാദങ്ങളോട് പ്രതികരിക്കാൻ സമയമില്ല; ധനുഷിന്റെ പിതാവ് കസ്തൂരി രാജ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധനുഷ്-നയൻതാര പോരാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇ്പപോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ധനുഷിന്റെ പിതാവ് കസ്തൂരി രാജ. നയൻതാരയുടെ അവകാശവാദങ്ങളോട് പ്രതികരിക്കാൻ സമയമില്ലെന്നും ധനുഷ് തന്റെ ചിത്രങ്ങളുടെ തിരക്കുകളിലാണെന്നുമാണ് കസ്തൂരി രാജ പറയുന്നത്.

‘നാനും റൗഡി താൻ’ ചിത്രത്തിലെ പാട്ടുകളും ദൃശ്യങ്ങളും ബി.ടി.എസും ഉപയോഗിക്കാൻ രണ്ടുവർഷത്തോളം ധനുഷുമായി ആശയവിനിമയം നടത്തിയെന്ന നയൻതാരയുടെ അവകാശവാദം തെറ്റാണ്. ധനുഷ് തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളുടെ തിരക്കിലാണ്. നയൻതാരയുടെ അവകാശവാദങ്ങളോട് പ്രതികരിക്കാൻ സമയമില്ല.’

‘നാനും റൗഡി താൻ പുറത്തിറങ്ങുന്നതുവരെ വിഘ്നേഷ് ശിവനും നയൻതാരയും തമ്മിലുള്ള പ്രണയം അറിഞ്ഞിരുന്നില്ല. ഞങ്ങൾക്ക് ജോലിയാണ് പ്രധാനം. ഞങ്ങൾ മുന്നോട്ടുകുതിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളെ പിന്തുടരുന്നവർക്കോ പിന്നിൽനിന്ന് സംസാരിക്കുന്നവർക്കോ മറുപടി നൽകാൻ സമയമില്ല.

എന്നെപ്പോലെ എന്റെ മകനും ജോലിയിൽ മാത്രമാണ് ശ്രദ്ധ. നയൻതാര പറഞ്ഞതുപോലെ രണ്ടുവർഷം കാത്തിരുന്നു എന്ന് പറയുന്നത് ശരിയല്ല. എനിക്ക് അതിനെക്കുറിച്ച് സംസാരിക്കാൻ താത്പര്യമില്ലെന്നാണ് അവൻ പറഞ്ഞത്’ എന്നും കസ്തൂരി രാജ പറഞ്ഞു. നയൻതാരയെ നായികയാക്കി വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമ നിർമിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. അതുകൊണ്ടു തന്നെ ആ സിനിമയെക്കുറിച്ച് വിവാഹ ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്.

ചിത്രത്തിലെ പിന്നാമ്പുറ ദൃശ്യങ്ങൾ ഉപയോഗിച്ചെന്ന് ആരോപിച്ച് ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കിൽ നോട്ടിസ് അയച്ചിരുന്നു. മൂന്നു സെക്കൻഡ് ദൃശ്യങ്ങൾക്ക് 10 കോടി രൂപയാണ് ധനുഷ് ആവശ്യപ്പെട്ടത്. ഇതിനെതിരെ തുറന്ന കത്തുമായി നയൻതാര എത്തയതോടെയാണ് താരവും ധനുഷും തമ്മിലുള്ള പ്രശ്നങ്ങൾ ആരാധകർക്കു മുൻപിൽ വെളിപ്പെട്ടത്.

ചിത്രത്തിലെ പാട്ടുകൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ ധനുഷിന്റെ നിർമാണക്കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ലെന്ന് നയൻതാര പറയുന്നു. മാത്രവുമല്ല, ഈ ആവശ്യം പരിഗണിക്കുന്നത് മനഃപൂർവം വൈകിക്കുകയും ചെയ്തെന്ന് നയൻതാര വെളിപ്പെടുത്തി. ഇന്റർനെറ്റിൽ ഇതിനോടകം പ്രചരിച്ച ചില ദൃശ്യങ്ങളാണ് ട്രെയിലറിൽ ഉപയോഗിച്ചതെന്ന് നയൻതാര പറയുന്നു.

ധനുഷിന്റെ പകപോക്കലാണ് ഈ പ്രവൃത്തിക്കു പിന്നിലെന്നും സിനിമയിലെ മുഖമല്ല ജീവിതത്തിൽ നടനുള്ളതെന്നും നയൻതാര വെളിപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. നാനും റൗഡി താൻ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ തന്നെ വളരെ മോശം സമീപനമാണ് ധനുഷിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് നയൻതാര പറയുന്നു.

എന്നാൽ, ധനുഷിന്റെ കണക്കുക്കൂട്ടലുകൾക്ക് വിപരീതമായി ചിത്രം വൻവിജയമായി. ധനുഷിന്റെ പ്രൊഡക്‌ഷൻ കമ്പനിക്ക് വലിയ ലാഭം ഉണ്ടായെങ്കിലും അതിൽ ധനുഷിന് ഒട്ടും സന്തോഷം ഉണ്ടായിരുന്നില്ലെന്ന് നയൻതാര പറയുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തിൽ ധനുഷിന്റെ സാന്നിധ്യം ഇല്ലാതിരുന്നതിന്റെ കാരണം മറ്റൊന്നല്ലെന്ന് നയൻതാര ചൂണ്ടിക്കാട്ടിയിരുന്നു.

Continue Reading
You may also like...

More in Tamil

Trending