Connect with us

എല്ലാവരുടെ ജീവിതത്തില്‍ കല്ലേറുണ്ടാകും, അതിനെയെല്ലാം നമ്മൾ അതിജീവിക്കണം; കൃഷ്ണകുമാര്‍ പറയുന്നു

Malayalam

എല്ലാവരുടെ ജീവിതത്തില്‍ കല്ലേറുണ്ടാകും, അതിനെയെല്ലാം നമ്മൾ അതിജീവിക്കണം; കൃഷ്ണകുമാര്‍ പറയുന്നു

എല്ലാവരുടെ ജീവിതത്തില്‍ കല്ലേറുണ്ടാകും, അതിനെയെല്ലാം നമ്മൾ അതിജീവിക്കണം; കൃഷ്ണകുമാര്‍ പറയുന്നു

കഴിഞ്ഞ കുറച്ചുനാളായി സോഷ്യല്‍ മീഡിയ വിവാദങ്ങളില്‍ നിറഞ്ഞു നില്ക്കുകയാണ് നടി അഹാന കൃഷ്ണ.
എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെ പോസിറ്റീവ് ആയി കണ്ടാൽ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നു കൃഷ്ണകുമാര്‍.

സ്വന്തം യൂ ട്യൂബ് ചാനലിലെ ‘കെ.കെ. തോട്സി’ലാണ് താരത്തിന്റെ പ്രതികരണം.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..

‘മക്കള്‍ ഓരോരുത്തര്‍ക്കും അവരുടേതായ രീതികളും അഭിപ്രായങ്ങളുമുണ്ടാവാം. വീട്ടില്‍ എല്ലാം വളരെ ലൈറ്റായിട്ടാണ് ഞങ്ങളെടുക്കാറുള്ളത്. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യമാണല്ലോ. ഓരോ വ്യക്തിക്കും അഭിപ്രായമുണ്ട്. പക്ഷേ, ഒരാള്‍ പറയുമ്ബോള്‍ മാത്രം വിവാദമാകുക. മറ്റുചിലര്‍ പറയുമ്ബോള്‍ സ്വീകാര്യമാവുക എന്നത് ശരിയല്ലല്ലോ. നമുക്കെതിരെ എന്തും വരാം. കൊടുങ്കാറ്റ് വരുമ്ബോള്‍ ഒഴിഞ്ഞ് മാറേണ്ട. അതിനെ നമ്മള്‍ അതിജീവിക്കണം. എല്ലാവരുടെ ജീവിതത്തില്‍ കല്ലേറുണ്ടാകും. റോസാ പുഷ്പങ്ങള്‍ മാത്രം പോരല്ലോ. ജീവിതം പഠിക്കാന്‍ അതും ആവശ്യമാണ്. മക്കള്‍ കൂടുതല്‍ കരുത്തുള്ളവരാകാന്‍ അത് സഹായിച്ചിട്ടുണ്ടാകാമെന്നും കൃഷ്ണകുമാര്‍ പറയുന്നു.

‘മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ അവരവര്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അതിനെകുറിച്ച്‌ അവര്‍ക്ക് നല്ല ഗ്രാഹ്യമുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ അവരുടെ സഹായം ഞാന്‍ തേടാറുണ്ട്. ‘മുഖ്യമന്ത്രിയായിരുന്ന സമയത്ത് കരുണാകരനെതിരെ പത്രങ്ങളില്‍ മിക്ക ദിവസങ്ങളിലും കാര്‍ട്ടൂണുകളുണ്ടാവും. അന്ന് ഇതുപോലെ ട്രോളുകളില്ലല്ലോ. ഒരിക്കല്‍ ആരോ അദ്ദേഹത്തോട് ഈ പത്രക്കാരെ നിയന്ത്രിച്ചൂകൂടെ എന്നുചോദിച്ചു. അന്ന് അദ്ദേഹം ചിരിച്ചുകൊണ്ടുപറഞ്ഞത് ഞാനോര്‍ക്കാറുണ്ട്: എന്നെകുറിച്ച്‌ നല്ലതും മോശവും എഴുതും. പ്രസിദ്ധിയും കുപ്രസിദ്ധിയുമുണ്ടാകും. കു മറച്ചുവച്ചാല്‍ അത് പ്രസിദ്ധി ആകും. അത്രയേയുള്ളൂ.’

Continue Reading
You may also like...

More in Malayalam

Trending

Recent

To Top