Malayalam
ഫേസ്ബുക്കിൽ ഒരു ഫ്രണ്ടിനെ ആഡ് ചെയ്യാൻ പോലും എനിക്ക് ഫ്രീഡമില്ലായിരുന്നു. ടോക്സിക്കെന്ന് പറയാൻ പറ്റില്ല. അതിനേക്കാൾ കൂടുതൽ; ആദ്യ ഭാര്യയുമായി പരിയാനുള്ള കാരണത്തെ കുറിച്ച് ക്രിസ് വേണുഗോപാൽ
ഫേസ്ബുക്കിൽ ഒരു ഫ്രണ്ടിനെ ആഡ് ചെയ്യാൻ പോലും എനിക്ക് ഫ്രീഡമില്ലായിരുന്നു. ടോക്സിക്കെന്ന് പറയാൻ പറ്റില്ല. അതിനേക്കാൾ കൂടുതൽ; ആദ്യ ഭാര്യയുമായി പരിയാനുള്ള കാരണത്തെ കുറിച്ച് ക്രിസ് വേണുഗോപാൽ
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സീരിയൽ നടി ദിവ്യ ശ്രീധറും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരായത്. ഗുരുവായൂരിൽ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ആദ്യ വിവാഹത്തിൽ ദിവ്യയ്ക്ക് രണ്ട് മക്കളുണ്ട്. മക്കളുടെ സമ്മതത്തോടെയാണ് രണ്ടാം വിവാഹമെന്ന് ദിവ്യ പറഞ്ഞിരുന്നു. എ്നനാൽ ഇതിന് പിന്നാലെ രണ്ട് പേർക്കെതിരെയും കടുത്ത സൈബർ ആക്രമണമാണ് നടന്നത്.
ഇരുവരും തമ്മിൽ ഒരുപാട് പ്രായ വ്യത്യാസം ഇല്ലേ, അപ്പുപ്പന്റെ പ്രായമുശ്ശ ഒരാളെയേ കിട്ടിയുള്ളൂ എന്നിങ്ങനെ പോകുന്നു കമന്റുകൾ. എ്നനാൽ തന്റെ രൂപത്തെ കളിയാക്കുന്നവരെക്കുറിച്ച് ക്രിസും പറയുന്നുണ്ട്. പറഞ്ഞ് പറഞ്ഞ് ആളുകൾ തന്നെ മുത്തശ്ശാ എന്ന് വിളിക്കാറുണ്ടെന്നും തനിക്കൊരു മുത്തശ്ശന്റെ പ്രായം ഇല്ലെന്ന് അവരോട് പറയണമെന്നുണ്ടെന്നും പക്ഷേ അവർ മനസ്സ് കൊണ്ട് വിളിക്കുകയല്ലേ വിളിച്ചോട്ടെ എന്ന് വിചാരിച്ചു. തനിക്ക് അത്രയും പ്രായമില്ലെന്നും ക്രിസ് പറഞ്ഞിരുന്നു.
രണ്ട് പേരുടെയും രണ്ടാം വിവാഹമാണിത്. ദിവ്യ തന്റെ ആദ്യ വിവാഹത്തിൽ എന്ത് സംഭവിച്ചുവെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ടെങ്കിലും ക്രിസ് ആദ്യ ദാമ്പത്യ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി മുൻ ഭാര്യയിൽ നിന്നും തനിക്കുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ക്രിസ് വേണുഗോപാൽ.
എന്റെ പേഴ്സണൽ ലൈഫിലുണ്ടായ നഷ്ടവും പിന്നീടുണ്ടായ ലോൺലിനസുമെല്ലാം എന്റെ അനിയത്തി കുട്ടി കാണുന്നുണ്ടായിരുന്നു. ഡിവോഴ്സിന്റെ സമയത്ത് എന്താണ് ഇനി ലൈഫിലേക്ക് വരാനുള്ളതെന്ന് ആലോചിച്ചപ്പോൾ പോലും ഒന്നുമില്ലാത്ത സ്ഥിതിയായിരുന്നു. എന്തിന് ഞാൻ വീട്ടിലേക്ക് തിരിച്ചുവരണമെന്ന് അമ്മയോട് ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്. 2018ലാണ് മെന്റൽ ഹെൽത്ത് പ്രൊഫഷനിലേക്ക് ഞാൻ വന്നത്.
ആ സമയത്തെല്ലാം ഒരു കാരണമില്ലാതെ ജീവിതം ഞാൻ മുന്നോട്ട് കൊണ്ടുപോകുമ്പോൾ ഒരു കാരണമുണ്ടായി. പക്ഷെ ആ കാരണം എനിക്ക് 2021 ഒക്ടോബർ ഏഴിന് നഷ്ടപ്പെട്ടു. അവിടെയും എന്താണ് സംഭവിച്ചത് എന്നൊക്കെ ദിവ്യയ്ക്ക് അറിയാം. പിന്നെ ആർക്കും ആരെയും പൂർണമായും മനസിലാക്കാൻ പറ്റില്ല.
മനസിലാക്കാം ശ്രമിക്കാം… കൂടെയുണ്ടാകും എന്ന് പറഞ്ഞതിന് ദിവ്യയോട് ഞാൻ നന്ദി പറയുന്നു എന്നാണ് ദിവ്യയെ കുറിച്ച് ക്രിസ് പറഞ്ഞത്. ആദ്യ ഭാര്യയെ കുറിച്ചും ക്രിസ് പറഞ്ഞു. ഞങ്ങൾ ഒരുമിച്ച് ദാമ്പത്യ ജീവിതം നയിക്കുന്ന സമയത്ത് എന്റെ ഒറ്റയ്ക്കുള്ള പ്രൊഫൈൽ ഫോട്ടോ ഇടാൻ പാടില്ലെന്നായിരുന്നു റൂൾ. രണ്ടുപേർക്കും ഒരേ ഡിപി മാത്രമെ ഉണ്ടാകാൻ പാടുള്ളുവെന്നും പറഞ്ഞു. അങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നു.
ഫേസ്ബുക്കിൽ ഒരു ഫ്രണ്ടിനെ ആഡ് ചെയ്യാൻ പോലും എനിക്ക് ഫ്രീഡമില്ലായിരുന്നു. ടോക്സിക്കെന്ന് പറയാൻ പറ്റില്ല. അതിനേക്കാൾ കൂടുതലായിരുന്നു. ഈ ഫോട്ടോ മാത്രമെ ഇടാൻ പാടുള്ളു, എന്തിനാണ് ഇങ്ങനെ പോസ്റ്റ് എഴുതിയത്?, ഇത് ഇങ്ങനെ എഴുതാൻ പാടില്ല… എന്നൊക്കെ പറയുകയും ചോദിക്കുകയും ചെയ്യുമ്പോൾ റൈറ്ററായ ഞാൻ തോറ്റുപോകും.പേഴ്സൺ എന്ന രീതിയിലും ആർട്ടിസ്റ്റ് എന്ന രീതിയിലും തോറ്റുപോകും.
2019ലാണ് ഡിവോഴ്സ് പ്രൊസീഡിങ്സ് തുടങ്ങിയത്. സിംപതി എന്ന രീതിയിൽ ആളുകൾ ഇത് കാണുമ്പോൾ…. ആണ് പെണ്ണിനെ തല്ലിയാലും പെണ്ണ് ആണിനെ തല്ലിയാലും ആണിന്റെ ഭാഗത്താണ് തെറ്റെന്ന് പറയുന്ന ഈ സമൂഹത്തോട് മാത്രമെ എനിക്ക് ചോദിക്കാനുള്ളു. ഞാൻ ജീവിച്ച ജീവിതം ഞാനാണ് ജീവിച്ചിട്ടുള്ളത്.
ഞാൻ ആറടി മൂന്ന് ഇഞ്ച് പൊക്കം എന്റെ എക്സ് വൈഫ് അഞ്ച് അടി മൂന്ന് ഇഞ്ച് പൊക്കം… ഒരു അടിയുടെ വ്യത്യാസമാണ് ഞങ്ങൾ തമ്മിലുള്ളത്. ആ അടി എനിക്കാണ് കൊണ്ടത്. തമാശയല്ല… കാര്യമായി പറഞ്ഞതാണ്. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. രണ്ട് വർഷം മുമ്പ് വിവാഹമോചിതയായ വ്യക്തിയോട് ഞാൻ എന്ത് പറയാനാണ്. ഇക്കാര്യങ്ങളെല്ലാം ദിവ്യയോട് ഞാൻ പറഞ്ഞിട്ടുണ്ടെന്നാണ് ക്രിസ് പറഞ്ഞത്.