Malayalam
പത്തരമാറ്റ് സീരിയലിലെ മുത്തശ്ശൻ നടൻ ക്രിസ് വേണുഗോപാലും നടി ദിവ്യ ശ്രീധരും വിവാഹിതരായി
പത്തരമാറ്റ് സീരിയലിലെ മുത്തശ്ശൻ നടൻ ക്രിസ് വേണുഗോപാലും നടി ദിവ്യ ശ്രീധരും വിവാഹിതരായി
നടൻ ക്രിസ് വേണുഗോപാലും നടി ദിവ്യ ശ്രീധരും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സീരിയലുകളിലെയും സിനിമകളിലെയും സാന്നിധ്യമായ ക്രിസ് വേണുഗോപാൽ മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമാണ്. സീരിയലുകളിൽ വില്ലത്തി ആയും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ.
മക്കൾ എന്റെ കൂടെ വേണം അവരെയും അക്സെപ്റ്റ് ചെയ്യുന്നൊരു ബന്ധമാണെന്ന് ഉറപ്പായ ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ ഞാൻ എത്തിയത്. ആദ്യ വിവാഹം പരാജയം ആയിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹം ആയിരുന്നില്ല. ഒളിച്ചോട്ടം ആയിരുന്നു. എന്നാൽ ഇത് മക്കളുടെ ഇഷ്ടം നോക്കി അവരും കംഫർട്ട് ആണെന്ന് ഉറപ്പായ ശേഷം ആണ് വിവാഹത്തിനെക്കുറിച്ച് തീരുമാനിച്ചത്.
അവർക്ക് ഒരു അച്ഛനെ കിട്ടി. കുഞ്ഞുങ്ങൾക്ക് അച്ഛന്റെ സ്നേഹം അദ്ദേഹം നൽകുന്നുണ്ട് എന്നാണ് ദിവ്യ പറഞ്ഞത്. ക്രിസിന്റെ കസിൻ വഴി വന്ന ആലോചനയായിരുന്നു ഇതെന്നും ദിവ്യ പറഞ്ഞു. ആദ്യം ഏട്ടനെ കാണുമ്പോൾ ഒരു ഭയം ആയിരുന്നു. എന്നാൽ പിന്നെ പിന്നെ സംസാരിച്ചു. അങ്ങനെ ഒരിക്കൽ എന്നെ പ്രൊപ്പോസ് ചെയ്തു.
ഏട്ടൻ തമാശ ആണോ പറയുന്നത് എന്നായിരുന്നു ഞാൻ ചോദിച്ചത്. കാരണം ഏട്ടൻ ഏതു നിലയിൽ നിൽക്കുന്ന ആളാണ് എന്ന് എനിക്ക് അറിയാം. എന്നാൽ പിന്നീട് ആള് സീരിയസ് ആണെന്ന് മനസിലായെന്നും മോളോട് ചോദിക്കണം എന്നാണ് താൻ പറഞ്ഞതെന്നും ദിവ്യ പറയുന്നു. മക്കൾ എന്റെ കൂടെ വേണം അവരെയും അക്സെപ്റ്റ് ചെയ്യുന്നൊരു ബന്ധമാണെന്ന് ഉറപ്പായ ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ താൻ എത്തിയതെന്നും ദിവ്യ പറഞ്ഞു. ക്രിസുമായി പത്തരമാറ്റ് സീരിയലിലും ദിവ്യ വർക്ക് ചെയ്തിട്ടുണ്ട്.