Malayalam
ഒറ്റയ്ക്ക് തീർത്ഥാടനത്തിന് പോകാൻ ഇരുന്ന ആളാണ് ദിവ്യ, ഇത്രയും സൗന്ദര്യം ഉള്ള ആള് തീർത്ഥാടനത്തിന് പോയിക്കഴിഞ്ഞാൽ അവർ സേഫ് അല്ല എന്ന് ഞാൻ പറഞ്ഞു; ക്രിസ് വേണുഗോപാൽ
ഒറ്റയ്ക്ക് തീർത്ഥാടനത്തിന് പോകാൻ ഇരുന്ന ആളാണ് ദിവ്യ, ഇത്രയും സൗന്ദര്യം ഉള്ള ആള് തീർത്ഥാടനത്തിന് പോയിക്കഴിഞ്ഞാൽ അവർ സേഫ് അല്ല എന്ന് ഞാൻ പറഞ്ഞു; ക്രിസ് വേണുഗോപാൽ
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സീരിയൽ നടി ദിവ്യ ശ്രീധറും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്. ആദ്യ വിവാഹത്തിൽ ദിവ്യയ്ക്ക് രണ്ട് മക്കളുണ്ട്. മക്കളുടെ സമ്മതത്തോടെയാണ് രണ്ടാം വിവാഹമെന്ന് ദിവ്യ പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെ രണ്ട് പേർക്കെതിരെയും കടുത്ത സൈബർ ആക്രമണമാണ് നടന്നത്.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രണ്ട് പേരും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വിവാഹത്തിന് ബന്ധുക്കൾ ആരും എതിരുനിന്നില്ല, പക്ഷെ ചിലർ മുടക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും പറയുന്നത്. ഇത് വേണോ, ആള് ശരിയല്ല എന്നൊക്കെ രീതിയിൽ ഉള്ള സംസാരം ദിവ്യയോട് നടത്തിയിരുന്നു എന്നാണ് ക്രിസ് പറയുന്നത്.
മാത്രവുമല്ല, വിവാഹത്തിന്റെ അന്ന് വരെ തങ്ങൾ മോശം കമന്റുകളെക്കുറിച്ച് ചിന്തിച്ചിരുന്നതേ ഇല്ല. ഞങ്ങൾ നോർമൽ ആയി ഒരു വിവാഹം നടത്തുന്നു അത്രമാത്രം ആണ് നമ്മൾ കരുതിയത് പക്ഷെ അത് വലിയ ചർച്ചകളിലേയ്ക്ക് ആണ് എത്തിയത്. വിവാഹം കഴിഞ്ഞ ആദ്യ ദിവസം ഉറങ്ങിയിട്ടില്ല, കാരണം മോശം കമന്റുകൾ അത്രയേറെ വേദനിപ്പിച്ചു.
ചെറിയ തെറ്റ് വലിയ തെറ്റ് എന്നില്ല, തെറ്റ് തെറ്റാണ്. ട്രോളുകൾ നമ്മൾ ആസ്വദിക്കാറുണ്ട്. ഞാൻ പല അഭിമുഖങ്ങളിലും പറയാറുണ്ട്. ഇത്തരം കമന്റുകൾ ഇടുന്ന ആളുകളുടെ വീട്ടിലെ പെങ്ങന്മാരോ അച്ഛനോ അമ്മയോ സഹോദരങ്ങളോ ഇവരുടെ മുഖം കണ്ടാൽ എന്താകും തോന്നുക എന്നാണ് തോന്നുക എന്നാണ് ക്രിസ് ചോദിക്കുന്നത്.
പ്രായത്തെകുറിച്ചുള്ള കമന്റുകൾ വേദനിപ്പിച്ചില്ല. ഞാൻ ആണ് അദ്ദേഹത്തോട് ഒപ്പം ജീവിക്കേണ്ടത്. പക്ഷെ പ്രായത്തെകുറിച്ചു പറഞ്ഞ രീതിയാണ് വേദനിപ്പിച്ചതെന്നാണ് ദിവ്യ പറയുന്നു. ലീഗലി മൂവ് ചെയ്തുകൂടെ എന്ന് പലരും നമ്മളോട് ചോദിച്ചു, പക്ഷേ ഞാൻ എന്തിനു എന്റെ വിലപ്പെട്ട സമയം ഇത്തരക്കാർക്ക് വേണ്ടി കളയണം. ഇത്തരക്കാർ ഇത് തന്നെ തുടരും.
അത് നിർത്തില്ല. കാരണം അത് രോഗം ആണ്. കൊളമ്പ് രോഗം പോലെ മനുഷ്യരിൽ പടരുന്ന ഒരു രോഗമാണ് കമന്റ് രോഗം അത് വൈകാതെ മാറിക്കോളും. ഒറ്റയ്ക്ക് തീർത്ഥാടനത്തിന് പോകാൻ ഇരുന്ന ആളാണ് ദിവ്യ. അതിൽ ഞാനും കൂടട്ടെ എന്ന് ചോദിച്ചുകൊണ്ടാണ് നമ്മളുടെ തുടക്കം. ഇത്രയും സൗന്ദര്യം ഉള്ള ആള് തീർത്ഥാടനത്തിന് പോയിക്കഴിഞ്ഞാൽ അവർ സേഫ് അല്ല എന്ന് ഞാൻ പറഞ്ഞുവെന്നാണ് ക്രിസ് പറയുന്നത്.
ഈ സന്തോഷം നമ്മൾ എപ്പോഴോ ആഗ്രഹിച്ചു കിട്ടിയതാണ്. ഈ ഒരു പ്രായത്തിൽ നമ്മൾ അത് സാധിച്ചു എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. ഇത് തീർത്തും അറേഞ്ചഡ് മാര്യേജ് തന്നെ ആയിരുന്നു-എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാണ്. ദിവ്യ എന്നാണ് പേര് കുട്ടികൾ ഉണ്ട് എന്നൊക്കെ എന്റെ സുഹൃത്തിനോട് ദിവ്യയെ കാണാൻ പോകും മുൻപേ ഞാൻ പറഞ്ഞിരുന്നു.
അത് എന്റെ ജീവിതത്തിൽ പിന്നെ സംഭവിച്ചതാണ്. എന്തിനാണ് ഹോം ടൌൺ എറണാകുളത്തുള്ള ഉള്ള ഞാൻ കണ്ണൂരിൽ സ്ഥലം വാങ്ങിയത് എന്ന് എനിക്ക് അറിയില്ല. പുള്ളിക്കാരിയുടെ വീടിന്റെ അടുത്താണ് ഞാൻ സ്ഥലം വാങ്ങിയത്. അതൊക്കെ ദൈവനിയോഗം എന്നാണ് ഞാൻ കാണുന്നത് എന്നും ക്രിസ് വ്യക്തമാക്കി.
ഞാൻ വയസനല്ല. കളർ അടിച്ച് എന്റെ പ്രായം മറച്ചുവെക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്കും അച്ഛനും ഒരുമിച്ചാണ് മുടി നരച്ചത്. തലമുടി കളർ അടിച്ചാൽ സുന്ദരനാവുമെന്ന് കുട്ടേട്ടൻ സിൻഡ്രം ഒന്നും എനിക്കില്ല. ഞാൻ ഇങ്ങനെയാണ് ഇതുപോലെ സ്വീകരിക്കാൻ കഴിയുന്നവർ മാത്രം ചെയ്താൽ മതി.
എന്റെ സ്റ്റുഡൻസിനും പ്രഭാഷണത്തിന് പോകുമ്പോൾ അവർക്കുമൊക്കെ ഞാൻ സ്വീകാര്യനാണ്. എന്റെ കാര്യങ്ങൾ തുറന്നു പറയാൻ എനിക്ക് മടിയില്ല. വീട്ടുകാരുടെ മുന്നിൽ മാത്രമല്ല നാട്ടുകാരുടെ മുന്നിലും ഞാൻ ഒർജിനലാണ്. ഇപ്പോൾ എല്ലാവർക്കും ഫേക്ക് ആവാനാണ് ഇഷ്ടം എന്നും ക്രിസ് വേണുഗോപാൽ പറഞ്ഞു.