Actress
ദിവ്യയെ തൊട്ടാൽ, കട്ടകലിപ്പിൽ ക്രിസ് ; കേസായി, ഇനി കോടതിയിലേക്ക് ; ഭാര്യയുമായി ജീവിക്കും, നാട്ടിലേക്ക് പറന്ന് നടൻ; കണ്ണുനിറഞ്ഞ് ദിവ്യ
ദിവ്യയെ തൊട്ടാൽ, കട്ടകലിപ്പിൽ ക്രിസ് ; കേസായി, ഇനി കോടതിയിലേക്ക് ; ഭാര്യയുമായി ജീവിക്കും, നാട്ടിലേക്ക് പറന്ന് നടൻ; കണ്ണുനിറഞ്ഞ് ദിവ്യ
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ദിവ്യയുടെ രണ്ടുമക്കളും വിവാഹത്തിനു സാക്ഷിയായിരുന്നു.
ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡയിയിൽ വൈറലായിരുന്നു. ശേഷം ഇരുവർക്കും കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. നിരവധി വ്യാജ വാർത്തകളും വന്നിരുന്നു. ഇതിനിടെ ഇരവരും വേർപിരിയാൻ തീരുമാനിച്ചെന്ന തരത്തിലും വാർത്ത വന്നു. ഇതോടെ വ്യാപക വിമർശനങ്ങളാണ് എങ്ങ് നിന്നും ഉയർന്ന് വന്നത്.
ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് നടൻ ക്രിസ് വേണുഗോപാലും. ചില യൂട്യൂബ് ചാനലുകളും അതിന് താഴെ കമന്റ് ഇടുന്നവരും ഒക്കെയാണ് താനും ഭാര്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്യുന്നതെന്നും എന്നാല്‍ ഇത്തരത്തിൽ തരംതാണ രീതിയില്‍ കമന്റുമായി എത്തുന്നവര്‍ക്ക് പണികൊടുക്കാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നും ക്രിസ് മാധ്യമങ്ങളോട് തുറന്നടിച്ചു.
അതേസമയം തരംതാണ രീതിയില്‍ മോശമായി ഞങ്ങളെ ചിത്രീകരിക്കുന്നവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യാനാണ് തീരുമാനമെന്നും നടൻ വെളിപ്പെടുത്തുന്നു. മാത്രമല്ല ഇതുവരെ താനും തന്റെ ഭാര്യയും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ല.
ഉടനെ താന്‍ നാട്ടിലേക്ക് വരുമെന്നും ക്രിസ് പറയുന്നു. കുറച്ചായി തന്നെക്കുറിച്ചും തന്റെ ഭാര്യയെ കുറിച്ചും മോശമായ തലക്കെട്ടോട് കൂടി കഫേ വൈബ് എന്നൊരു ചാനല്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുണ്ടെന്നും അതിന് താഴെ ഫിറോസ് ഖാനെ പോലെ വളരെ മോശമായ കമന്റുകള്‍ ചെയ്യുന്ന ചില ആളുകളും ഉണ്ടാകുന്നുണ്ടെന്നും നടൻ വിശദീകരിച്ചു.
എന്നാൽ നിലവിൽ താൻ ജോലിയുമായി ബന്ധപ്പെട്ട് വല്ലാത്ത തിരക്കിലാണെന്നും അത്കൊണ്ടാണ് കേസുമായി മുന്നോട്ടു പോകാത്തതെന്നും സമൂഹമാധ്യമങ്ങളിലൂടെ തങ്ങളെ അധിക്ഷേപിക്കുന്ന എല്ലാവര്‍ക്കും എതിരെ കേസിന് പോകുമെന്നും നടൻ വ്യക്തമാക്കി.
അതിനോടൊപ്പം തന്നെ തങ്ങളെ കുറിച്ചുള്ള മോശമായ കമന്റ് ശ്രദ്ധയില്‍പ്പെട്ടാല്‍ അയച്ചുതരണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണെന്നും തങ്ങളെ വ്യക്തിപരമായി അറിയാതെ തോന്ന്യാസം എഴുതുന്നവര്‍ക്കെതിരെ നിയമപരമായിട്ട് മുന്നോട്ട് പോകുന്നതായിരിക്കുമെന്നും നടൻ തുറന്നുപറഞ്ഞു.
എന്റെ സന്തോഷം നിങ്ങളുമായി പങ്കുവെക്കുവാണെന്ന് പറഞ്ഞ് ഒരു വീഡിയോയുമായി ദിവ്യ ശ്രാധർ എത്തിയിരുന്നു. ഞങ്ങളെ ഇഷ്ടം അല്ലാത്തവർ ബാഡ് കമന്റ് ഇടരുത്, പ്ലീസ്… വീഡിയോ നോക്കാനെ നിൽക്കരുത്. ഞങ്ങൾ ആരുടെ ജീവിതത്തിലും എത്തി നോക്കാൻ വരുന്നില്ല. ആർക്കും ഒരു ദ്രോഹവും ചെയ്യുന്നില്ല. ചാനലുകാർ അവരുടെ ഇഷ്ടത്തിന് വീഡിയോസ് ഇടുന്നതിന് ഞങ്ങൾ എന്ത് പിഴച്ചു. ദയവ് ചെയ്ത് ആരും ബാഡ് കമന്റ് ഇടരുത്… ഇഷ്ടമില്ലെങ്കിൽ കാണണ്ട അത്രേയുള്ളൂ.. ഞങ്ങളെ ഇഷ്ടപ്പെടുന്ന ഒത്തിരി നല്ല ആൾകാർ ഉണ്ട്. അവരോടൊക്കെ ഒത്തിരി സ്‌നേഹവും നന്ദിയും മാത്രം… എന്നുമാണ് വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ.
