Connect with us

ക്രിസ് ദിവ്യയ്ക്ക് നൽകിയത് കോടികളുടെ ഡയമണ്ട് ആഭരണം ; പിന്നാലെ ദിവ്യയുടെ ആ രഹസ്യം…വേദിയിൽ ചങ്കുതകർന്ന് ക്രിസ്… വിവാഹത്തിന് പിന്നാലെ ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്!

Actor

ദിവ്യ ശ്രീധർ – ക്രിസ് വേണുഗോപാൽ വിവാഹത്തിന് പിന്നാലെ നിരവധി വാർത്തകളാണ് പുറത്ത് വന്നത്. വിവാഹ ശേഷമുള്ള വിവാഹ റിസപ്ഷനും നിരവധിയാളുകൾ എത്തിയിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പങ്കെടുത്ത പരിപാടിയുടെ വീഡിയോകളും ഫോട്ടോകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി.

ഈ ചടങ്ങിൽ വളരെ സന്തോഷവതിയായി ദിവ്യയേയും ക്രിസിനേയും കാണാമായിരുന്നു. പാട്ടു പാടിയും ഡാൻസ് കളിച്ചുമെല്ലാം ആഘോഷമാക്കുകയാണ് ഈ താര ദമ്പതികൾ.

എന്നാൽ വിവാഹ റിസപ്ഷനിൽ ക്രിസും ദിവ്യയും റിസപ്ഷന് വേണ്ടി അണിഞ്ഞൊരുങ്ങിയതും ചർച്ചയായി. നീല കുർത്തയും പാന്റുമായിരുന്നു ക്രിസിന്റെ വേഷം. നീല സാരിയും അതിന് യോജിച്ച ആഭരണങ്ങളുമാണ് ദിവ്യ ധരിച്ചത്.

ഇതിന്റെ വീഡിയോ വൈറലായതോടെ ദിവ്യ ധരിച്ച ആഭരണങ്ങളുടെ മൂല്യമായിരുന്നു പലർക്കും അറിയേണ്ടിരുന്നത്. ലക്ഷങ്ങൾ വിലവരുന്ന ഡയമണ്ടാണോ ദിവ്യ അണിഞ്ഞതെന്നാണ് ചോദ്യമെത്തിയതോടെ മറുപടിയുമായി ദിവ്യയെത്തി .

അതൊന്നും ഒരിക്കലും ലക്ഷങ്ങൾ വിലയുള്ളതല്ലെന്നും സാധാരണ ഫാൻസി ആഭരണങ്ങളും വെള്ളിയാഭരണവുമാണ് താൻ ധരിച്ചതെന്നും ദിവ്യ പറഞ്ഞു.

ചടങ്ങിൽ കുടുംബവും സുഹൃത്തുക്കളുമെല്ലാം എത്തിയതിൽ വലിയ സന്തോഷമുണ്ടനെനും സൈബർ അധിക്ഷേപങ്ങൾ നിലവിൽ കുറഞ്ഞുവെന്നും ദമ്പതികൾ പറഞ്ഞു. മാത്രമല്ല തങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇരുവരും പ്രതികരിച്ചു.

എന്നാൽ റിസപ്ഷൻ ചടങ്ങിൽ വെച്ച് കണ്ണുനിറഞ്ഞ് നിൽക്കുന്ന ദിവ്യയുടെ വീഡിയോയെ കുറിച്ചും ഇരുവരും സംസാരിച്ചു. എന്തിനായിരുന്നു അത്രയും വേദനിച്ചതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതിന് കാരണം എന്താണെന്ന് ഞങ്ങൾക്ക് പരസ്പരം അറിയാം എന്നായിരുന്നു ദിവ്യയുടെ മറുപടി.

Continue Reading
You may also like...

More in Actor

Trending