Connect with us

വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ?… കേട്ട് കേട്ട് മടുത്തു. ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും അല്ലേൽ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു; രേണു

Malayalam

വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ?… കേട്ട് കേട്ട് മടുത്തു. ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും അല്ലേൽ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു; രേണു

വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ?… കേട്ട് കേട്ട് മടുത്തു. ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും അല്ലേൽ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു; രേണു

പ്രേക്ഷകരെയാകെ വിഷമത്തിലാഴ്ത്തിയ വിയോഗമായിരുന്നു നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടേത്. ആ വേദനയിൽ നിന്നും അദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ഇന്നും മുക്തരായിട്ടില്ല. ജീവിതത്തിലെ പ്രതിസന്ധികൾ അതിജീവിച്ച് നല്ലൊരു ജീവിതം ജീവിച്ച് തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മരണം കടന്നു വരുന്നതും സുധിയെ തട്ടിയെടുക്കുന്നതും. രണ്ടു മക്കളെയും ഭാര്യ രേണുവിനെ ഏല്പിച്ചു കൊണ്ടാണ് സുധി പോയത്.‌

സുധിയുടെ മരണ ശേഷവും സോഷ്യൽ മീഡിയയിൽ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്. എന്നാൽ ഇതിനു താഴെയെല്ലാം മോശം കമന്റുകളാണ് പലപ്പോഴും വരാറുള്ളത്. പലപപ്പോഴും വ്യാപകമായ സൈബർ ആക്രമണങ്ങളിലേയ്ക്കും ഇത് പോകാറുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തനിയ്ക്കെതിരെ നടക്കുന്ന കമന്റുകളോട് പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് രേണു. എന്ത് ചെയ്താലും വിധവ എന്ന് പറഞ്ഞ് വിമർശിക്കുകയും കുറ്റം പറയുകയും ചെയ്യുന്നത് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് രേണു പറയുന്നു. ഇത് അവസാനിപ്പിക്കാൻ ഉള്ള വഴി ഒന്നെങ്കിൽ തന്റെ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ മറ്റൊരു വിവാഹം കഴിക്കുക എന്നതാണ്.

താൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും തന്നെ കുറ്റം പറയുകയാണ്. ഒന്നിനും ഞാൻ ഇല്ല. എന്ത് തെറ്റാണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാൻ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാണ്. കേട്ട് കേട്ട് മടുത്തു. ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും അല്ലേൽ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ല.

വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്ത്ചെയ്താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും. ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവർ തന്നെ കരണം. ശരിക്കും മടുത്തിട്ട് തന്നെയാണ് സ്‌റ്റോറി ഇട്ടത്. അല്ലാതെ വേറെ കെട്ടാൻ മറ്റാരുടേയും സമ്മതം വേണ്ട എനിക്ക്.

പക്ഷെ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ല. എട്ടൻ മരിച്ചതു കൊണ്ടല്ലേ ഞാൻ എന്ത് ചെയ്താലും പറഞ്ഞാലും ഇരുന്നാലും നിന്നാലും എല്ലാം കുറ്റം. ഒന്നെങ്കിൽ ഈ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ വേറെ കെട്ടുക. മക്കളുടെ സമ്മതത്തോടെ അപ്പോൾ പിന്നെ ഈ പേര് അങ്ങ് തീർന്നു കിട്ടുമല്ലോ. അല്ലാതെ എന്ത് വഴിയാ വിധവ എന്നത് മാറാൻ എന്നാണ് രേണു ചോദിക്കുന്നത്.

പിന്നാലെ രേണുവിന് പിന്തുണയുമായി നിരവധി പേരാണ് രം​ഗത്തെത്തിയത്. തനിക്ക് പിന്തുണ അറിയിച്ചെത്തിയവർക്ക് രേണു നന്ദിയും പറയുന്നുണ്ട്. ഇത്രയും പേർ തന്റെ കൂടെ ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നാണ് രേണു പറയുന്നത്. ”എന്റെ കൂടെ ഇത്ര പേർ ഉണ്ടായിരുന്നോ? നിങ്ങളെ മെസേജിലൂടെ അറിയാൻ സാധിച്ച സ്‌നേഹത്തിനു ഒരായിരം നന്ദി. എന്നാണ് രേണു പറഞ്ഞത്.

കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സത്യമാകാൻ പോകുന്നതിനെക്കുറിച്ച് രേണു പോസ്റ്റ് പങ്കുവച്ചിരുന്നു. ”പ്രൊഫഷണൽ നാടകം പണ്ടേ എന്റെ സ്വപ്‌നം ആയിരുന്നു. ഇന്ന് യാഥാർത്ഥ്യം ആകുന്നു. നന്ദി ദൈവമേ. സതീഷ് സംഗമിത്ര സാർ, സുധിച്ചേട്ടാ അനുഗ്രഹിക്കണേ”എന്നായിരുന്നു രേണുവിന്റെ പോസ്റ്റ്.

അതേസമയം, കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു സുധിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു വീട് എന്ന സ്വപ്നം സഫലമായത്. കെഎച്ച്ഡിസി എന്ന ഫേസ്ബുക്ക് കൂട്ടായ്മാണ് സുധിയുടെ ഭാര്യ രേണുവിനും രണ്ട് മക്കൾക്കുമായി വീട് തയ്യാറാക്കിയത്. വീടിന്റെ പാല് കാച്ചൽ ചടങ്ങിന്റെ ദൃശ്യങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ചെറിയൊരു വീടുവെയ്ക്കണമെന്നതായിരുന്നു സുധിച്ചേട്ടന്റേയും എന്റേയും ആഗ്രഹം. വീട് കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. വീട്ടിലെ സാധനങ്ങൾ പലതും പലരും സ്പോൺസർ ചെയ്തതാണ്. അതാരാണെന്ന് പോലും എനിക്ക് അറിയില്ല. സുധിച്ചേട്ടന്റെ ആ ത്മാവ് വളരെ അധികം സന്തോഷിക്കുന്നുണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കയറി താമസത്തിന് സുധിച്ചേട്ടന്റെ കുടുംബം എല്ലാവരും വന്നിരുന്നു. അവർ കൊല്ലത്തായത് കൊണ്ടാണ് ഇടയ്ക്കിടെ വരാതിരിക്കുന്നത്. ഈ വീട് കിച്ചുവിന്റേയും റിതപ്പന്റേയും പേരിലാണ് എന്നും രേണു പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending