Malayalam
സുധി ചേട്ടന്റെ മക്കളുടെ വീടാണത്, മൂത്ത മോൻ പഠിക്കാൻ പോയിരിക്കുകയാണ്. കുഞ്ഞിനെ കാണണമെന്ന് തോന്നുമ്പോൾ അവൻ ഓടി വരും, ഫ്ലവേഴ്സ് ആണ് അവനെ പഠിപ്പിക്കുന്നത്; രേണു
സുധി ചേട്ടന്റെ മക്കളുടെ വീടാണത്, മൂത്ത മോൻ പഠിക്കാൻ പോയിരിക്കുകയാണ്. കുഞ്ഞിനെ കാണണമെന്ന് തോന്നുമ്പോൾ അവൻ ഓടി വരും, ഫ്ലവേഴ്സ് ആണ് അവനെ പഠിപ്പിക്കുന്നത്; രേണു
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. സുധിയുടെ ഓർമ്മകളിലൂടെയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്.
രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്. പലരും രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. എന്നിരുന്നാലും സുധിയുടെ രണ്ടു മക്കളുടെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ് രേണു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയൊരു അഭിമുഖത്തിൽ സംസാരിക്കവെ രേണു പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
ഞങ്ങൾക്ക് മകൻ ജനിച്ചപ്പോൾ സുധി ചേട്ടൻ ഹാപ്പിയായിരുന്നു. കാരണം 14 വർഷം കഴിഞ്ഞ് ഉണ്ടാകുന്ന കുഞ്ഞല്ലേ. സുധി ചേട്ടനേക്കാളും കൂടുതൽ സന്തോഷം കണ്ടത് കിച്ചുവിലാണ്. കുഞ്ഞ് ജനിക്കുന്നതിന് മുമ്പേ അനിയനാണ് എന്നായിരുന്നു അവൻ പറഞ്ഞ് കൊണ്ടിരുന്നത്. മകന് മൂന്നര വയസുള്ളപ്പോഴാണ് സുധി ചേട്ടൻ പോകുന്നത്. ഇടയ്ക്ക് എന്റെ കണ്ണ് നിറഞ്ഞാൽ അമ്മയെന്തിനാണ് വിഷമിക്കുന്നത് ഞാൻ തന്നെയാണ് സുധിയച്ഛൻ എന്ന് പറയും.
മൂത്ത മോൻ കിച്ചുവിന് നല്ല പക്വതയുണ്ട്. അവൻ ആരോടും അധികം സംസാരിക്കില്ല. എന്നോട് സംസാരിക്കും. നേരത്തെ അവന് പക്വതയുണ്ട്. അവന് ആറ് വയസുള്ളപ്പോഴാണ് ഞാൻ സുധി ചേട്ടനെ വിവാഹം ചെയ്യുന്നത്. അന്ന് ഞങ്ങളെല്ലാവരും കളിയും ചിരിയുമായിരുന്നു. ഏഴെട്ട് മാസം വീട്ടുകാരെ അറിയിക്കാതെയാണ് ഞാൻ സുധി ചേട്ടനെ പ്രണയിച്ചത്. സുധി ചേട്ടന്റെ കുറച്ച് സുഹൃത്തുക്കളും കിച്ചുവും ഉണ്ടായിരുന്നു.
അവരുടെ സാന്നിധ്യത്തിൽ എറണാകുളത്ത് വെച്ച് താലി കെട്ടി. കിച്ചുവാണ് താലി മേടിക്കാൻ കൂടെ വന്നത്. എട്ടോ ഒൻപതോ മാസം കഴിഞ്ഞപ്പോഴാണ് വീട്ടിൽ പിടിക്കുന്നത്. പിന്നെ വീട്ടുകാർക്ക് സുധി ചേട്ടനെയും കിച്ചുവിനെയും ഇഷ്ടമായി. പിന്നെ കുറച്ച് നാൾ കഴിഞ്ഞാണ് രജിസ്റ്റർ മാര്യേജ് ചെയ്തത്. വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തു. ഇപ്പോഴും നിയമപരമായി സുധി ചേട്ടന്റെ ഭാര്യയാണ്. അത് എടുത്ത് പറയേണ്ടി വരുന്നു.
അത്തരത്തിലുള്ള കമന്റുകളാണ് വരുന്നതെന്നും രേണു പറയുന്നു. കിച്ചുവിനെ വീട്ടിൽ നിന്ന് അടിച്ച് പുറത്താക്കി എന്ന് വരെ ആക്ഷേപിക്കുന്നവരുണ്ട്. എന്റെ വീടല്ല. സുധി ചേട്ടന്റെ മക്കളുടെ വീടാണത്. മൂത്ത മോൻ പഠിക്കാൻ പോയിരിക്കുകയാണ്. കുഞ്ഞിനെ കാണണമെന്ന് തോന്നുമ്പോൾ അവൻ ഓടി വരും. കൊല്ലത്ത് നിന്നാണ് അവൻ പഠിക്കുന്നത്. ഫ്ലവേഴ്സ് ആണ് അവനെ പഠിപ്പിക്കുന്നത്.
പഠിക്കുന്നത് കൊണ്ടാണ് അവൻ ഇവിടെ വരാത്തത്. പക്ഷെ അവനെ അടിച്ചിറക്കി എന്നാണ് പലരും കുറ്റപ്പെടുത്തുന്നതെന്നും രേണു വ്യക്തമാക്കി. നാളത്തെ കാര്യം ദൈവത്തിന്റെ കയ്യിലാണ്. പക്ഷെ ഈ നിമിഷം വരെ എനിക്ക് വേറൊരു ജീവിതം വേണമെന്ന് തീരുമാനിച്ചിട്ടുമില്ല. ആഗ്രഹിച്ചിട്ടുമില്ല. സിനിമാ മോഹങ്ങൾ ഇല്ല. പക്ഷെ വിളിച്ചാൽ ചെയ്യുമെന്നും രേണു പറഞ്ഞു.
അതേസമയം, സോഷ്യൽ മീഡിയയിൽ തനിയ്ക്കെതിരെ നടക്കുന്ന കമന്റുകളോട് പ്രതികരിച്ച് രേണു രംഗത്തെത്തിയിരുന്നു. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും തന്നെ കുറ്റം പറയുകയാണ്. ഒന്നിനും ഞാൻ ഇല്ല. എന്ത് തെറ്റാണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാൻ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാണ്. കേട്ട് കേട്ട് മടുത്തു. ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും അല്ലേൽ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ലെന്നും രേണു പറഞ്ഞിരുന്നു.
2023 ജൂൺ അഞ്ചിനാണ് മലയാളികൾക്കു പ്രിയപ്പെട്ട മിമിക്രി താരമായ കൊല്ലം സുധിയും സംഘവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്. പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അദ്ദേഹം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
