Malayalam
ഒരു ബഹുമാനം ഉണ്ടായിരുന്നു അത് നശിപ്പിച്ചു കളയല്ലേ; ശകുന്തളയായി എത്തിയ രേണുവിന് വിമർശനം
ഒരു ബഹുമാനം ഉണ്ടായിരുന്നു അത് നശിപ്പിച്ചു കളയല്ലേ; ശകുന്തളയായി എത്തിയ രേണുവിന് വിമർശനം
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു കൊല്ലം സുധി. സുധിയുടെ ഓർമ്മകളിലൂടെയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്. പലരും രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്.
ഇപ്പോഴിതാ രേണു പങ്കുവച്ച പുതിയ വീഡിയോയ്ക്ക് താഴെയും മോശം കമന്റുമായി നിരവധി പേർ എത്തിയിരിക്കുകയാണ്. ശകുന്തളയായി ഒരുങ്ങിയാണ് രേണു വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ വേഷത്തിലുള്ള ചിത്രങ്ങളും രേണു പങ്കുവച്ചിട്ടുണ്ട്. പിന്നാലെ രൂക്ഷമായ ഭാഷയിൽ നിരവധി പേരാണ് രേണുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഇതിന് ഭ്രാന്തായോ, മാനസിക നിലയ്ക്ക് എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട്. ഒരു ബഹുമാനം ഉണ്ടായിരുന്നു അത് നശിപ്പിച്ചു കളയല്ലേ, അധികമായാൽ അമൃതവും വിഷം എന്ന് ആളുകൾക്ക് തെളിയിച്ചു കൊടുത്ത സ്ത്രീ, വെറുതേയല്ല കിച്ചു അങ്ങോട്ട് വരാത്തത്, മഞ്ജുവാരിയറിനു ശേഷം അടുത്ത ലേഡി സൂപ്പർ സ്റ്റാർ എന്ന് തുടങ്ങി നിരവധി പേർ വിമർശനവുമായി വന്നിട്ടുണ്ട്.
എന്നാൽ രേണുവിനെ പിന്തുണച്ച് കൊണ്ടും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. നെഗറ്റീവ് കമെന്റ്‌സ് നോക്കി സമയം കളയണ്ട പോയവർ പോയി, നിങ്ങളെങ്കിലും സന്തോഷമായിരിക്കൂ. ചെറിയ കുട്ടിയെ പോലുണ്ട്. സന്തോഷമായി ജീവിക്കണം. അല്ലാതെ വിഷാദരോഗത്തിന് അടിമ പെടാതെ നോക്കുക.മരണം വരെ സങ്കടപ്പെട്ടും നിരാശപ്പെട്ടും ഇരുന്നാൽ ഈ സോഷ്യൽ മീഡിയക്കാർ ചിലവിന് തരില്ല.
നമ്മൾ എല്ലാവരും ഒരുനാൾ മരിക്കും. എന്ന് കരുതി ജീവിച്ചിരിക്കുന്നവർ മെഴുകുതിരിപോലെ ഉരുകി.. ഉരുകി ജീവിക്കണമെന്നുള്ള മറ്റുള്ളവരുടെ സാഡിസ്റ്റ് കാഴ്ചപ്പാടിനെ അപ്പാടെ തള്ളി കളയുക. വേദനിപ്പിക്കാനെ നോക്കൂ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എന്നാൽ ഈ രേണു കമന്റുകളോടൊന്നും പ്രതികരിച്ചിട്ടില്ല.
നേരത്തേയും രേണുവിന് സമാനമായ രീതിയിൽ അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. ബ്രൈഡൽ മേയ്ക്കപ്പ് ചെയ്തപ്പോഴായിരുന്നു രേണുവിന് ആക്രമണം നേരിടേണ്ടി വന്നത്. ഭർത്താവ് മരണപ്പെട്ട ഒരു സ്ത്രീ എന്തിനാണ് ഇങ്ങനെ വേഷം കെട്ടുന്നതെന്നാണ് അന്ന് പലരും ചോദിച്ചിരുന്നത്. അതേസമയം, സോഷ്യൽ മീഡിയയിൽ തനിയ്ക്കെതിരെ നടക്കുന്ന കമന്റുകളോട് പ്രതികരിച്ച് രേണു രംഗത്തെത്തിയിരുന്നു.
താൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും തന്നെ കുറ്റം പറയുകയാണ്. ഒന്നിനും ഞാൻ ഇല്ല. എന്ത് തെറ്റാണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാൻ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാണ്. കേട്ട് കേട്ട് മടുത്തു. ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും അല്ലേൽ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ല.
വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്ത്ചെയ്താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും. ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവർ തന്നെ കരണം. ശരിക്കും മടുത്തിട്ട് തന്നെയാണ് സ്‌റ്റോറി ഇട്ടത്. അല്ലാതെ വേറെ കെട്ടാൻ മറ്റാരുടേയും സമ്മതം വേണ്ട എനിക്ക്.
പക്ഷെ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ല. എട്ടൻ മരിച്ചതു കൊണ്ടല്ലേ ഞാൻ എന്ത് ചെയ്താലും പറഞ്ഞാലും ഇരുന്നാലും നിന്നാലും എല്ലാം കുറ്റം. ഒന്നെങ്കിൽ ഈ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ വേറെ കെട്ടുക. മക്കളുടെ സമ്മതത്തോടെ അപ്പോൾ പിന്നെ ഈ പേര് അങ്ങ് തീർന്നു കിട്ടുമല്ലോ. അല്ലാതെ എന്ത് വഴിയാ വിധവ എന്നത് മാറാൻ എന്നാണ് രേണു ചോദിച്ചത്.