Malayalam
ഇനിയൊരു വിവാഹ ജീവിതത്തിലേക്ക് കടക്കണമോ വേണ്ടയോ എന്നതൊക്കെ അമ്മയുടെ ഇഷ്ടമാണ്; സുധിയുടെ മൂത്ത മകൻ
ഇനിയൊരു വിവാഹ ജീവിതത്തിലേക്ക് കടക്കണമോ വേണ്ടയോ എന്നതൊക്കെ അമ്മയുടെ ഇഷ്ടമാണ്; സുധിയുടെ മൂത്ത മകൻ
പ്രേക്ഷകരെയാകെ വിഷമത്തിലാഴ്ത്തിയ വിയോഗമായിരുന്നു നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടേത്. ആ വേദനയിൽ നിന്നും അദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ഇന്നും മുക്തരായിട്ടില്ല. ജീവിതത്തിലെ പ്രതിസന്ധികൾ അതിജീവിച്ച് നല്ലൊരു ജീവിതം ജീവിച്ച് തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മരണം കടന്നു വരുന്നതും സുധിയെ തട്ടിയെടുക്കുന്നതും. രണ്ടു മക്കളെയും ഭാര്യ രേണുവിനെ ഏല്പിച്ചു കൊണ്ടാണ് സുധി പോയത്.
സുധിയുടെ മരണ ശേഷവും സോഷ്യൽ മീഡിയയിൽ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്. എന്നാൽ ഇതിനു താഴെയെല്ലാം മോശം കമന്റുകളാണ് പലപ്പോഴും വരാറുള്ളത്. പലപ്പോഴും വ്യാപകമായ സൈബർ ആക്രമണങ്ങളിലേയ്ക്കും ഇത് പോകാറുണ്ട്.
ഇതിനിടെ സുധിയുടെ ഭാര്യ രേണു വീണ്ടും വിവാഹം കഴിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളും വന്നിരുന്നു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുധിയുടെ മൂത്ത മകൻ അമ്മയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൈറലാവുകയാണ്. ഇനിയൊരു വിവാഹ ജീവിതത്തിലേക്ക് കടക്കണമോ വേണ്ടയോ എന്നതൊക്കെ അമ്മയുടെ ഇഷ്ടമാണ്. ഞാൻ അതിനെപ്പറ്റി ഒരു അഭിപ്രായവും പറയില്ല.
അമ്മയുടെ ഇഷ്ടം പോലെ ജീവിച്ചോളൂ’ എന്നാണ് അവൻ പറഞ്ഞതെന്ന് രേണുവും കൂട്ടിച്ചേർത്തു. ഞങ്ങൾ തമാശയായി എന്തോ സംസാരിക്കുന്നതിനിടയിലാണ് കിച്ചു ഇതിനെപ്പറ്റി പറഞ്ഞതെന്നും അത്തരം കാര്യത്തിലൊന്നും അവന് മറ്റൊരു അഭിപ്രായവും ഇല്ലെന്നും രേണു കൂട്ടിച്ചേർത്തു.
പിന്നാലെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്നത്. ഈ സ്ത്രീയ്ക്ക് ഇതേയുള്ളോ പണി. കണ്ടിട്ടും, കേട്ടിട്ടും അവളുടെ മനസ്സിൽ നിന്ന് ഭർത്താവിന്റെ രൂപം നഷ്ടപ്പെട്ടു. അത് സാധാരണ കാര്യം ആണെങ്കിൽ പോലും, അങ്ങനെ വേണം, എന്നാൽ അതും പറഞ്ഞ് ദിവസവും ഇന്റർവ്യൂ നടത്തുന്നത് നല്ലതല്ല.
സുധിയുടെ മരണം ഈ അടുത്ത കാലത്ത് ഒരു കലാകാരനും കിട്ടാത്ത സഹായം അദ്ദേഹത്തിന്റെ കുടുംബത്തിന് കിട്ടി. വസ്തു, വീട്, നല്ല ബാങ്ക് ബാലൻസ് കുട്ടികളുടെ വിദ്യാഭ്യാസം എല്ലാം കിട്ടി. പക്ഷെ നിങ്ങൾ കിട്ടിയത് ഒന്നും പോരെന്ന വിധത്തിൽ അദ്ദേഹത്തിന്റെ മരണം, വിയർപ്പ്, വസ്ത്രം, ട്രോഫികൾ എല്ലാം ഓൺലൈൻ യുട്യൂബ് വരുമാനം നേടാൻ ഉപയോഗിക്കുന്നുവെന്നാണ് കമന്റുകൾ.
എന്ത് ചെയ്താലും വിധവ എന്ന് പറഞ്ഞ് വിമർശിക്കുകയും കുറ്റം പറയുകയും ചെയ്യുന്നത് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് രേണു പറഞ്ഞിരുന്നു. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും തന്നെ കുറ്റം പറയുകയാണ്. ഒന്നിനും ഞാൻ ഇല്ല. എന്ത് തെറ്റാണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാൻ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാണ്. കേട്ട് കേട്ട് മടുത്തു. ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും അല്ലേൽ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു.
ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ല. വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്ത്ചെയ്താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും. ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവർ തന്നെ കരണം. ശരിക്കും മടുത്തിട്ട് തന്നെയാണ് സ്‌റ്റോറി ഇട്ടത്. അല്ലാതെ വേറെ കെട്ടാൻ മറ്റാരുടേയും സമ്മതം വേണ്ട എനിക്ക്.
പക്ഷെ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ല. എട്ടൻ മരിച്ചതു കൊണ്ടല്ലേ ഞാൻ എന്ത് ചെയ്താലും പറഞ്ഞാലും ഇരുന്നാലും നിന്നാലും എല്ലാം കുറ്റം. ഒന്നെങ്കിൽ ഈ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ വേറെ കെട്ടുക. മക്കളുടെ സമ്മതത്തോടെ അപ്പോൾ പിന്നെ ഈ പേര് അങ്ങ് തീർന്നു കിട്ടുമല്ലോ. അല്ലാതെ എന്ത് വഴിയാ വിധവ എന്നത് മാറാൻ എന്നാണ് രേണു ചോദിക്കുന്നത്.