Connect with us

ചെറുപ്പം മുതലേ ടെന്‍ഷടിച്ചും, ബുദ്ധിമുട്ടിയുമാണ് ജീവിച്ചത്, ശരിക്കുമൊരു സന്തോഷം എന്താണന്ന് ഇതുവരെ അറിഞ്ഞിട്ടില്ല! ആളുകള്‍ പ്രചരിപ്പിച്ചത് പോലെയുള്ള ലക്ഷ്വറി ലൈഫായിരുന്നില്ല സുധിയുടേത്; രേണുവിന്റെ സഹോദരി രമ്യ പറയുന്നു

general

ചെറുപ്പം മുതലേ ടെന്‍ഷടിച്ചും, ബുദ്ധിമുട്ടിയുമാണ് ജീവിച്ചത്, ശരിക്കുമൊരു സന്തോഷം എന്താണന്ന് ഇതുവരെ അറിഞ്ഞിട്ടില്ല! ആളുകള്‍ പ്രചരിപ്പിച്ചത് പോലെയുള്ള ലക്ഷ്വറി ലൈഫായിരുന്നില്ല സുധിയുടേത്; രേണുവിന്റെ സഹോദരി രമ്യ പറയുന്നു

ചെറുപ്പം മുതലേ ടെന്‍ഷടിച്ചും, ബുദ്ധിമുട്ടിയുമാണ് ജീവിച്ചത്, ശരിക്കുമൊരു സന്തോഷം എന്താണന്ന് ഇതുവരെ അറിഞ്ഞിട്ടില്ല! ആളുകള്‍ പ്രചരിപ്പിച്ചത് പോലെയുള്ള ലക്ഷ്വറി ലൈഫായിരുന്നില്ല സുധിയുടേത്; രേണുവിന്റെ സഹോദരി രമ്യ പറയുന്നു

കൊല്ലം സുധിയുടെ ആകസ്മികമായ വിയോഗത്തിന്റെ വേദനയിലാണ് ഇപ്പോഴും മലയാളികളും, കലാലോകവും. തൃശൂർ കയ്പമംഗലത്ത് നടന്ന വാഹനാപകടത്തിലാണ് സുധി വിടപറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആളുകള്‍ പ്രചരിപ്പിച്ചത് പോലെയുള്ള ലക്ഷ്വറി ലൈഫായിരുന്നില്ല സുധിയുടേതെന്ന് രേണുവിന്റെ സഹോദരി രമ്യ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അവര്‍ സഹോദരി ഭര്‍ത്താവിനെക്കുറിച്ച്് സംസാരിച്ചത്.

മനസിലെ വിഷമങ്ങളൊന്നും സുധി ആരോടും പറയാറില്ല. കൊവിഡ് കാലത്ത് ഇവര്‍ക്കാര്‍ക്കും പരിപാടികളൊന്നുമുണ്ടായിരുന്നില്ല. കൂടെ നിന്നവര്‍ തന്നെ സുധി കബളിപ്പിച്ചു എന്ന ആരോപണവുമായി വന്നിരുന്നു. അത് സുധിയെ വല്ലാതെ വേദനിപ്പിച്ച കാര്യമാണ്. ഞങ്ങളുടെ കുടുംബത്തെ തകര്‍ത്ത് കളഞ്ഞ സംഭവമാണ്. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അതുപോലെ ആക്ഷേപമായിരുന്നു. എല്ലാവരുടെയും മനസില്‍ അങ്ങനെയൊരു ധാരണയല്ലേ, അവരോട് ഞാന്‍ എങ്ങനെയാണ് ഹെല്‍പ്പ് ചോദിക്കുന്നതെന്നായിരുന്നു അന്ന് സുധി സംശയിച്ചതെന്ന് രേണുവിന്റെ സഹോദരി രമ്യ പറയുന്നു.

സുധി ലക്ഷ്വറി ലൈഫാണെന്ന് പറഞ്ഞവര്‍ക്കെല്ലാം എന്താണ് സുധിയുടെ ജീവിതമെന്ന് ഇപ്പോള്‍ മനസിലായിക്കാണും. സ്വന്തം വേദനയോ ബുദ്ധിമുട്ടോ ആരേയും അറിയിക്കാറില്ല, അങ്ങനെയൊരു സ്വഭാവമാണ്. ഇവിടെ ഫുഡ് ഉണ്ടാക്കിയാല്‍ സുധി ഒന്നും കഴിക്കുന്നില്ലേ എന്ന് ചോദിച്ചാല്‍ നിങ്ങളെല്ലാം കഴിക്കൂ, അതാണ് കാണുമ്പോള്‍ എനിക്ക് സന്തോഷമാണെന്ന് പറയും. പാചകമൊക്കെ ചെയ്യാന്‍ വല്യ ഇഷ്ടമാണ്. മറ്റുള്ളവരെല്ലാം എപ്പോഴും സന്തോഷത്തോടെ ഇരിക്കണം, ടെന്‍ഷനും വേദനകളുമെല്ലാം ഞാന്‍ സ്വയം സഹിച്ചോളാം, അങ്ങനെയൊരു ചിന്തയായിരുന്നു.

കുറച്ച് സിനിമകളും പ്രോഗ്രാമുകളുമൊക്കെ വന്നപ്പോള്‍ കടങ്ങള്‍ കുറേ വീട്ടാനായി. പട്ടിണി കിടന്നാണെങ്കിലും കാശ് മേടിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ തിരിച്ച് കൊടുക്കുമെന്ന് സുധി പറഞ്ഞിരുന്നു. പുള്ളി അത് തീര്‍ത്തോണ്ടിരിക്കുകയായിരുന്നു. ജീവിക്കാന്‍ തുടങ്ങുകയായിരുന്നു. ചെറുപ്പം മുതലേ ടെന്‍ഷടിച്ചും, ബുദ്ധിമുട്ടിയുമാണ് ജീവിച്ചത്. ശരിക്കുമൊരു സന്തോഷം എന്താണന്ന് ഇതുവരെ അറിഞ്ഞിട്ടില്ല. സ്‌റ്റേജിലോ, ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ സുധിക്ക് സന്തോഷം മാത്രമേയുള്ളൂവെന്നും രമ്യ പറയുന്നു. കുട്ടിക്കാലം മുതല്‍ വാടകവീടുകളിലാണ് കഴിഞ്ഞത്. സ്വന്തമായൊരു വീട് എന്നത് സുധിയുടെ വലിയ ആഗ്രഹമായിരുന്നു. അതേക്കുറിച്ച് പറഞ്ഞ് സുധി ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ടെന്ന് ഉല്ലാസ് പറഞ്ഞിരുന്നു. പരിപാടികളും സിനിമകളുമൊക്കെ വരുന്നുണ്ടല്ലോ, ഒരു സൗഹിംഗ് ലോണ്‍ എടുത്ത് നമുക്ക് വീട് സെറ്റാക്കാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചിരുന്നു. നിങ്ങള്‍ക്ക് വേണ്ടതെല്ലാം നേടിത്തന്നേ ഞാന്‍ ഇവിടുന്ന് പോവൂ എന്ന് എപ്പോഴും പറയാറുള്ള സുധിയുടെ കണക്കകൂട്ടല്‍ തെറ്റിയത് അന്നത്തെ യാത്രയിലായിരുന്നു.

കഴിഞ്ഞ ജൂൺ അഞ്ചിന് പുലർച്ചെ നാലരയോടെ തൃശൂർ കയ്പമംഗലത്ത് വച്ചായിരുന്നു അപകടം നടന്നത്. വടകരയിൽ ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങി വരുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, എന്നിവരും കാറിലുണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

കാറിന്റെ മുൻസീറ്റിലിരുന്ന കൊല്ലം സുധിക്ക് തലയ്ക്കാണ് പരിക്കേറ്റത്. സുധിയെ ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉല്ലാസ് ആയിരുന്നു കാറോടിച്ചിരുന്നത്

More in general

Trending

Recent

To Top