Social Media
കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരിക്കെ എന്റെ മരണം ഏറെക്കുറെ ഉറപ്പിച്ചിരുന്നു, എന്നാൽ രണ്ട് മണിക്കൂറിനുള്ളിൽ അത്ഭുതം സംഭവിച്ചു; ഒപ്പം നിന്ന് പരിചരിച്ചത് കോകില
കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരിക്കെ എന്റെ മരണം ഏറെക്കുറെ ഉറപ്പിച്ചിരുന്നു, എന്നാൽ രണ്ട് മണിക്കൂറിനുള്ളിൽ അത്ഭുതം സംഭവിച്ചു; ഒപ്പം നിന്ന് പരിചരിച്ചത് കോകില
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. അടുത്തിടെയായി നടന്റെ വിവാഹവും ഭാര്യ കോകിലയുടെ വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയയലെ ചർച്ചാ വിഷയം. ബാലയുടെ അമ്മാവന്റെ മകളാണ് കോകില. മുൻ ഭാര്യ അമൃത പറയുന്നതനുസരിച്ച് ബാലയുടെ നാലാം വിവാഹമാണിത്.
അടുത്തിടെയാണ് ഇരുവരും പുതിയൊരു യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇതുവഴി തങ്ങളുടെ വിശേഷങ്ങളും പാചക കുറിപ്പുകളുമെല്ലാം താരങ്ങൾ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ കഴിഞ്‍ ദിവസം ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കരെ ബാലയും കോകിലയും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയൽ വൈറലായി മാറുന്നത്.
തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് ബാല അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ബാല പലതും തുറന്ന് പറയുന്നില്ല എന്നാണ് ചിലരുടെ പരാതി. എലിസബത്തിന്റെ കാര്യത്തിൽ വ്യക്തതയില്ലെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. താൻ ആശുപത്രിയിലായപ്പോൾ തന്നെ ഒപ്പം നിന്ന് പരിചരിച്ചത് കോകിലയാണെന്നാണ് ബാല പറയുന്നത്. അപ്പോൾ എലിസബത്ത് ആയിരുന്നില്ലേ ഒപ്പമുണ്ടായിരുന്നതെന്നാണ് ചിലരുടെ ചോദ്യം.
കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരിക്കെ തന്റെ മരണം ഏറെക്കുറെ ഉറപ്പിച്ചിരുന്നെന്നും എന്നാൽ രണ്ട് മണിക്കൂറിനുള്ളിൽ അത്ഭുതം സംഭവിച്ചെന്നും ബാല പറയുന്നു. ബാല പറയുന്നത് പലതും സത്യമാണോ എന്ന ചോദ്യവും പലരും ചോദിക്കുന്നുണ്ട്. അന്ന് എലിസബത്ത് പലപ്പോഴും ബാലയുടെ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.
ആശുപത്രിയിൽ കിടക്കെ രണ്ടാളും ഒന്നാം വിവാഹവാർഷികവും ചെറിയ രീതിയിൽ ആഘോഷിച്ചിരുന്നു. രാവും പകലുമെല്ലാം എലിസബത്ത് ബാലയ്ക്കൊപ്പം തന്നെയുണ്ടായിരുന്നുവെന്നാണ് പല വീഡിയോകളിൽ നിന്നും വ്യക്തമായിരുന്നത്. എന്നാൽ ബാല എന്താണ് ഇപ്പോൾ ഇങ്ങനെ പറയുന്നതെന്നാണ് ആരാധകർ തന്നെ ചോദിക്കുന്നത്.
കോകില മാമായുടെ മകളാണെന്ന് മാത്രം മനസിലാക്കിയാൽ മതി. അമ്മയുടെ കുടുംബത്തിൽ നിന്നുള്ള ബന്ധമാണെന്നും പിന്നീട് ബാല പറഞ്ഞു. മൂന്ന് വയസ് മുതൽ എനിക്കറിയാവുന്ന ആളാണ് കോകില. എന്റെ അമ്മാവന്റെ മകളാണ്. ജീവിതത്തിൽ ചില കാര്യങ്ങൾ സംഭവിക്കും. ചെറുപ്പത്തിലേ എനിക്കൊപ്പം കോകിലയുണ്ട്.
എന്നെ കോകില സ്നേഹിക്കുന്ന കാര്യം എനിക്കറിയില്ലായിരുന്നു. എന്റെ വിവാഹം നടന്നു, ഒരു കുട്ടിയുണ്ടായി. അതെല്ലാം എല്ലാവർക്കും അറിയാം. ആരെയും കുറ്റം പറയുന്നില്ല. കോകിലയ്ക്ക് ഞാൻ ജീവനാണെന്ന് ഒരു ഘട്ടത്തിൽ മനസിലാക്കി. ചെറുപ്പത്തിലേ കണ്ട് വളർന്ന പെൺകുട്ടിയാണ്, എങ്ങനെ ഞാനിവളെ ആ രീതിയിൽ കാണുമെന്ന് അമ്മയോട് ചോദിച്ചു.
ബാല, നിന്റെ അച്ഛനെ ഞാൻ ഇഷ്ടപ്പെട്ട് വിവാഹം ചെയ്തതാണോ എന്ന് കരുതുന്നുണ്ടോയെന്ന് അമ്മ എന്നോട് ചോദിച്ചു. കല്യാണത്തിന് ശേഷം ഒരുമിച്ച് ജീവിച്ച് അത്രയും സ്നേഹം ഞങ്ങൾക്കിടയിൽ വന്നു, ആ സ്നേഹത്തിന്റെ തെളിവാണ് മൂന്ന് മക്കളെന്നും അമ്മ പറഞ്ഞു. കോകില എന്റെ കാര്യത്തിൽ വളരെയധികം കരുതൽ കാണിച്ചു.
ഒരു അമ്മയുടെ സ്നേഹം എനിക്ക് ലഭിച്ചു. ഒരു ഘട്ടത്തിൽ വിവാഹം ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിച്ചു. മൂന്ന് മാസം മുമ്പ് ഒഫിഷ്യൽ കല്യാണം നടന്നു. ഒരു ദിവസം എന്റെ മനസിൽ തോന്നിയതാണ്. കേരളത്തിൽ ഞായറാഴ്ച സ്വർണകടകൾ തുറക്കില്ല. കട തുറപ്പിച്ച് താലി വാങ്ങി. കേരളത്തിലെ താലി മാല തമിഴ്നാട്ടിലേത് പോലെയല്ല.കോകിലയ്ക്ക് താലിയാണ് കെട്ടുന്നതെന്ന് മനസിലായിരുന്നില്ല എന്നുമാണ് ബാല പറഞ്ഞത്.
